ഫിഫ ലോകകപ്പ് 2006

Friday, June 30, 2006

ഇറ്റലി - ഉക്രൈന്‍

രണ്ടാം ക്വാര്‍ട്ടര്‍

ജൂണ്‍ 30, വെള്ളി

ജെര്‍മ്മനി - അര്‍ജെന്റീന

ഒന്നാം ക്വാര്‍ട്ടര്‍

ജൂണ്‍ 30, വെള്ളി

അര്‍ജെന്റിനയെ ജയിപ്പിച്ചാ‍ല്‍.....

മുപ്പത്തി മുക്കോടി ദേവകളേ ....

ഗുളികനൊരു കലശം വെപ്പിച്ചോളാം,
കുറത്തിക്ക്‌ തിരിവെപ്പിച്ചോളാം,
വിഷ്ണുമൂര്‍ത്തിക്ക്‌ വിളക്കിനെണ്ണ കൊടുത്തോളാം,
മെസ്സിയുടെ പേരില്‍ കക്കാട്ടമ്പലത്തിലൊരു പുഷ്പാഞലി കഴിപ്പിച്ചോളാം,

മെസ്സി ഇരച്ചു കയറുമ്പോള്‍ തുണയേകണം,
ചുവപ്പ് കാണിപ്പിച്ച്‌ പെടിപ്പിക്കുന്ന കറുത്ത കുപ്പായക്കാരെനെ ഒതുക്കികോളണം

അറിയാല്ലോ,
ഇന്ന്‌ ജയിച്ചാല്‍ കപ്പ്‌ ഞങള്‍ക്കുള്ളതാണ്.

1986 ലെ അര്‍ജന്റിന ജര്‍മ്മനി ഫൈനല്‍.

3-2 അര്‍ജെന്റിന് ജര്‍മ്മനിയെ തോല്‍പ്പിച്ച മത്സരത്തിന്റെ വീഡിയോ.
http://www.soccerblog.com/

Thursday, June 29, 2006

ലോകകപ്പിലെ ഗോളുകള്‍.

കളി കാണാന്‍ പറ്റാത്തവര്‍ക്കും, കണ്ട്‌ മതിയാകാ‍ത്തവര്‍ക്കുമായി,

മുഴുവന്‍ ഗോളുകളും http://bgi.dr.dk/sporten/index.php

Tuesday, June 27, 2006

സ്പെയിന്‍ - ഫ്രാന്‍സ്

ചൊവ്വ, 27 ജൂണ്‍

രണ്ടാം റൌണ്ട് എട്ടാം മത്സരം

ബ്രസീല്‍ - ഘാന

ചൊവ്വ, 27 ജൂണ്‍

രണ്ടാം റൌണ്ട് ഏഴാം മത്സരം

Monday, June 26, 2006

സ്വിറ്റ്സര്‍ലന്‍ഡ് - ഉക്രൈന്‍

തിങ്കള്‍, 26 ജൂണ്‍

രണ്ടാം റൌണ്ട് അറാം മത്സരം

ഇറ്റലി - ഓസ്ട്രേലിയ

തിങ്കള്‍, 26 ജൂണ്‍

രണ്ടാം റൌണ്ട് അഞ്ചാം മത്സരം

Sunday, June 25, 2006

പോര്‍ച്ചുഗല്‍ - ഹോളണ്ട്

ഞായര്‍, 25 ജൂണ്‍

രണ്ടാം റൌണ്ട് നാലാം മത്സരം

ഇംഗ്ലണ്ട് - ഇക്വഡോര്‍

ഞായര്‍, 25 ജൂണ്‍

രണ്ടാം റൌണ്ട് മൂന്നാം മത്സരം

Saturday, June 24, 2006

അര്‍ജന്റീന - മെക്സിക്കോ

ശനി, 24 ജൂണ്‍

രണ്ടാം റൌണ്ട് രണ്ടാം മത്സരം.

ഐവറി കോസ്റ്റ് (2-1), സെര്‍ബിയ ആന്റ് മോന്റെനെഗ്രോ (6-0) എന്നിവരെ തകര്‍ത്ത് അത്യുഗ്രന്‍ തുടക്കമിട്ടെങ്കിലും ഹോളണ്ടുമായി സമനില വഴങ്ങേണ്ടി വന്നതു (0-0) അര്‍ജന്റീന ആരാധകരെ അല്പമൊന്നു നിരാശരാക്കിയിട്ടുണ്ട്.

ഇറാനോടു ജയം(3-1), അന്‍ഗോളയോടു സമനില(0-0), പോര്‍ട്ടുഗല്‍നോടു തോല്‍വി(1-2) എന്നിവയ്ക്കു ശേഷം പൊയ്പ്പോയ കാലത്തെ അങ്കങ്ങള്‍ക്കു ബാക്കി കുറിയ്ക്കാനായി മെക്സിക്കോ.

മത്സരം ലീപ്സിഗില്‍.

ജര്‍മ്മനി - സ്വീഡന്‍

ശനി, 24 ജൂണ്‍

രണ്ടാം റൌണ്ട് ഒന്നാം മത്സരം.

കോസ്റ്റോറിക (4-2), ഇക്വഡോര്‍(3-0), പോളണ്ട് (1-0) എന്നിവരെ തകര്‍ത്ത് അതിശക്തരായി ജര്‍മ്മനി.

ട്രിനിടാഡ് ആന്‍ഡ് ടൊബാഗോ(0-0) ഇംഗ്ലണ്ട് (2-2) എന്നിവരോടു സമനിലയും പരാഗ്വെയോടൊരു ജയവുമായി(1-0) പ്രീക്വാര്‍ട്ടറിലേയ്ക്ക് ഇഴഞ്ഞെത്തിയ സ്വീഡന്‍.

മത്സരം മ്യൂണിക്കില്‍.

മുമ്പന്മാര്‍

ഗോള്‍

മിറസ്ലാവ് ക്ലൊസ് (ജര്‍മ്മനി) - 4
ഫെര്‍ണാണ്ടോ ടെറസ് (സ്പെയിന്‍) - 3

അസിറ്റ്സ്(ഗോളിനു വഴിയൊരുക്കല്‍)

ഷ്വെന്‍സ്റ്റിഗര്‍ (ജര്‍മ്മനി) - 3

ഗോള്‍ സേവ്സ് (രക്ഷപ്പെടുത്തല്‍)

കോസി അഗാസാ (ടോഗോ) - 36
ജാവോ റിക്കാര്‍ഡൊ (അംഗോള) - 33
റിച്ചാര്‍ഡ് കിംഗ്‌സ്റ്റണ്‍ (ഘാന) - 31
കവാഗുച്ചി (ജപ്പാന്‍) - 29

ഏറ്റവും കൂടുതല്‍ ചവിട്ടുകിട്ടിയ താരം

ലൂയി ഫിഗോ (പോര്‍ച്ചുഗല്‍) - 16

രണ്ടാം റൌണ്ടിന് അരങ്ങൊരുങ്ങി



ആയുധ പരീക്ഷയിലെ പ്രദര്‍ശന ഇനങ്ങള്‍ക്കു വിരാമം. ദുര്‍ബ്ബലരായ എതിരാളികള്‍ക്കെതിരെ കാഴ്ചക്കാരെ അമ്പരപ്പിയ്ക്കാനായി കാട്ടുന്ന ജാലവിദ്യകള്‍ സമാപിച്ചു. ഉയരത്തില്‍ തൂക്കിയ കാളക്കൊമ്പില്‍ 21 അമ്പുകള്‍ എയ്തു തറച്ച വില്ലാളിയ്ക്കു സമരോ സെര്‍ബിയയുടെ പോസ്റ്റില്‍ ആറു ഗോളുകള്‍ എയ്തു തറച്ച അര്‍ജന്റീന? രഥവേഗം കൊണ്ട് കാണികളെ അമ്പരപ്പിച്ച നയതന്ത്രജ്ഞനെപ്പോലെ ജര്‍മ്മനിയുടെ ചുണക്കുട്ടികള്‍.

ഇനി നേര്‍ക്കു നേര്‍ പോരാട്ടം. ശക്തന്മാര്‍ തമ്മിലിടയുന്നു.

Friday, June 23, 2006

ടോഗോ - ഫ്രാന്‍സ്‌

വെള്ളി, 23 ജൂണ്‍

ഗ്രൂപ്പ് G

സ്വിറ്റ്സര്‍ലാന്‍ഡ് - സൌത്ത് കൊറിയ

വെള്ളി, 23 ജൂണ്‍

ഗ്രൂപ്പ് G

സൌദി അറേബ്യ - സ്പെയിന്‍

വെള്ളി, 23 ജൂണ്‍

ഗ്രൂപ്പ് H

ഉക്രൈന്‍ - ടുണീഷ്യ

വെള്ളി, 23 ജൂണ്‍

ഗ്രൂപ്പ് H

Thursday, June 22, 2006

ക്രൊയേഷ്യ - ഓസ്‌ട്രേലിയ

വ്യാഴം, 22 ജൂണ്‍

ഗ്രൂപ്പ് F

ജപ്പാന്‍ - ബ്രസീല്‍

വ്യാഴം, 22 ജൂണ്‍

ഗ്രൂപ്പ് F

ഘാന - യു.എസ്.എ.

വ്യാഴം, 22 ജൂണ്‍

ഗ്രൂപ്പ് E

ചെക്ക് റിപ്പബ്ലിക് - ഇറ്റലി

വ്യാഴം, 22 ജൂണ്‍

ഗ്രൂപ്പ് E

ചെല്‍‌സിയും ലോകകപ്പും

എന്തുകൊണ്ട് ചെല്‍‌സി ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ഫുട്ബോളിലെ രാജാക്കന്മാരാകുന്നു?

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സശ്രദ്ധം കാണുന്ന ഏതൊരാള്‍ക്കും പെട്ടെന്ന് പറയാന്‍ കഴിയും.
അവരുടെ കളിക്കാരെ തെരെഞ്ഞെടുക്കുന്നതിലുള്ള വിവേചനം തന്നെ.

പൂത്തകാശുമായി റോമാന്‍ അബ്രാമോവിച്ച് എന്ന റഷ്യന്‍ കോടീശ്വരന്‍ പിന്നിലുണ്ടെന്ന ധൈര്യമായിരിക്കും മുന്‍പും പിന്‍പും നോക്കാതെ ജോസ് മൌറീഞ്ഞോക്ക് കളിക്കാരെ വലയിലാക്കാനുള്ള പ്രചോദനം.

ഈ ലോകകപ്പില്‍ ചെല്‍‌സി തങ്ങളുടെ സ്വാധീനം വിളിച്ചറിയിക്കുന്നു.

ഈ ലോകകപ്പില്‍ ഗോളടിച്ചവര്‍
ദിദിയര്‍ ഡ്രോഗ്‌ബ(ഐവറി കോസ്റ്റ്), ഹെര്‍നാന്‍ ക്രെസ്പോ(അര്‍ജ്ജന്റീന), ജോ കോള്‍(ഇംഗ്ലണ്ട്), ആര്‍‌ജന്‍ റോബന്‍(ഹോളണ്ട്), മനീഷ് (പോര്‍ചുഗല്‍) എന്നിവര്‍ ചെല്‍‌സിയുടെ ഫോര്‍വാര്‍ഡുകളായിരുന്നു.

ഫ്രാങ്ക് ലാമ്പാര്‍ഡ്(ഇംഗ്ലണ്ട്), ഗല്ലാസ്(ഫ്രാന്‍സ്), മൈക്കല്‍ എസ്സിയന്‍(ഘാന) തുടങ്ങി ഗോളടിക്കാവുന്നവരും ചെല്‍‌സിയുടെ പക്കല്‍‌നിന്നു തന്നെ.

അടുത്ത സീസണിലേക്ക് മൈക്കല്‍ ബല്ലാക്ക്(ജര്‍മനി), ഷെവ്‌ചെങ്കോ(ഉക്രൈന്‍-ഇദ്ദേഹവും ലോകകപ്പില്‍ ഗോളടിച്ചു), റോസി‌ച്കി(ചെക്) എന്നിവരെ വലയിലാക്കിക്കഴിഞ്ഞ ചെല്‍‌സി മറ്റു ഇംഗ്ലീഷ് ക്ലബ്ബുകളേക്കാള്‍ ഏറെ മുന്‍പിലാണ്. ഇനി യുവേഫാ ചാമ്പ്യന്‍സ് ലീഗാണ് അവരുടെ ലക്ഷ്യം.

റെഡ് ഡെവിള്‍സിന്റെ ആരാധകരായ എന്നേപ്പൊലെയുള്ളവര്‍ക്ക് ഒരു ദീര്‍ഘനിശ്വാസവും വിട്ട് ഇരിക്കാം.

അര്‍ജ്ജന്റീന ടീം

അര്‍ജ്ജന്റീനയുടെ ടീം

എന്റെ ശ്രദ്ധ പിടിച്ചവര്‍ മാത്രം

കോച്ച് ജോസ് പെക്കെര്‍മാന്‍ - ഏറ്റവും അനുയോജ്യന്‍. 95,97,2001 എന്നീ കൊല്ലങ്ങളിലെ വേള്‍ഡ് യൂത്ത് കപ്പ് നേടിയ അര്‍ജ്ജന്റീനിയന്‍ ടീമിന്റെ പരിശീലകന്‍. 98 ല്‍ നാഷണല്‍ ടീമിന്റെ കോച്ച്‌സ്ഥാനം നല്‍കിയെങ്കിലും, തനിക്ക് അതിനുള്ള പരിചയമായിട്ടില്ല എന്ന് പറഞ്ഞൊഴിഞ്ഞ വ്യക്തി. അപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത ഊഹിക്കാമല്ലോ. ആക്രമഫുട്ബോളില്‍ വിശ്വസിക്കുന്നു. വമ്പന്‍ സ്രാവുകളെ ഒഴിവാക്കാന്‍ ഒട്ടും മടിക്കാത്ത വ്യക്തിത്വം (ഇപ്പോഴത്തെ ടീമില്‍ നിന്ന് സെനേറ്റിയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നല്ലോ)


നിക്കോളാസ് ബുര്‍ഡ്ഡിസ - സെന്റര്‍ ബാക്ക് പൊസിഷനില്‍ തിളങ്ങുന്ന ഇദ്ദേഹം സീരിഏ(ഇറ്റാലിയന്‍ ലീഗ്) യില്‍ ഇന്റര്‍നാഷണേലിനു വേണ്ടി കളിച്ചു വരുന്നു. 2001 ലെ യൂത്ത് കപ്പ് നേടിയ പെക്കെര്‍മാന്റ ടീമിലെ അംഗം.അദ്ദേഹത്തിന്റെ വിശ്വസ്തന്‍.

റോബേര്‍ട്ടോ അയാല - ലോകത്തിലെ ഏറ്റവും മികച്ച സെന്‍ട്രല്‍ ഡിഫന്റര്‍‌മാരിലൊരുവന്‍. രണ്ട് ലോകകപ്പുകളില്‍ കളിച്ച വെറ്റെറന്‍. വാലന്‍സിയ(സ്പാനിഷ് ലീഗ്)യുടെ പ്രതിരോധത്തിന്റെ അത്താണി. സനേറ്റിയെ ഒഴിവാക്കി പെക്കെര്‍മാന്‍ അയാലക്ക് വോട്ട് ചെയ്തത് വന്‍ വിവാദമായിരിന്നു. മികവാര്‍ന്ന കളിയിലൂടെ വിമര്‍ശകരുടെ നാവടപ്പിക്കുന്നു ഇദ്ദേഹം. സോറിന്‍ കളിക്കാത്തപ്പോള്‍ ടീമിന്റെ നായകന്‍.

യുവാന്‍ സോറിന്‍ - ലെഫ്റ്റ് ബാക്കില്‍ ഒതുങ്ങി നില്‍ക്കാത്ത കേളീശൈലി. മിഡ്‌ഫീല്‍ഡിലും എന്തിന് അറ്റാക്കിംഗിലും ഒരുപോലെ പങ്കെടുക്കുന്ന ബഹുമുഖപ്രതിഭ. ലോകത്തിലിന്ന് ഏറ്റവും അപകടകരമായ ഹെഡ്ഡറുകളില്‍ സ്ഥാനം നേടിയ പ്രതിഭാശാലി. വില്ലാറിയലിനു വേണ്ടി ക്ലബ് ഫുട്ബോളില്‍ റിക്വെല്‍മെക്കൊപ്പം ബൂട്ടണിയുന്നു. ടീമിന്റെ നായകന്‍. ഫെയര്‍ പ്ലേയ്ക്ക് പ്രശസ്തനായവന്‍.

മത്യാസ് കാംബിയാസോ - ഇന്റര്‍മിലാന്റെ മിഡ്‌ഫീല്‍ഡ് ജനറല്‍. പെക്കെര്‍മാന്റെ മറ്റൊരു കണ്ടെത്തല്‍ (97 യൂത്ത് ടീമിലെ അംഗമായിരുന്നു കാംബിയാസോ.) ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കളിക്കുന്ന ഇദ്ദേഹം, സെര്‍ബിയക്കെതിരെ മിന്നുന്ന ഒരു ഗോളടിച്ച് (24 പാസ്സിനു ശേഷം- ലോകത്തങ്ങോളമിങ്ങൊളമുള്ള ഫുട്‌ബോള്‍ അക്കാദമികള്‍ ഇനി ആ ഗോളിന്റെ വീഡിയോ ട്രൈയിനിംഗിന് ഉപയോഗിക്കും) ആക്രമണവും തന്റെ പരിധിക്ക് പുറത്തല്ല എന്ന് തെളിയിച്ചിരിക്കുന്നു.

ഇവാന്‍ ഹെയിന്‍സ് - മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പാര്‍ട്ട് ടൈം ലെഫ്റ്റ് ബാക്ക്. ഹയീന്‍സിന്റെ ടീമിലെടുത്തത് മുറുമുറുപ്പുകള്‍ക്ക് കാരണമായെങ്കിലും, വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധത്തിലൂടെ ഹെയിന്‍സ് അര്‍ജ്ജന്റീനയുടെ വിശ്വാസം നേടിയെടുത്തിരിക്കുന്നു. സ്റ്റാര്‍ട്ടിംഗ് പതിനൊന്നില്‍ ഹെയിന്‍സിന്റെ ഉള്‍പ്പെടുത്തുന്നത് തന്നെ തെളിവ്.

പാബ്ലോ ഐമാര്‍ - അറ്റാക്കിംഗ് മിഡ്ഫീല്‍ഡില്‍ വലന്‍സിയക്ക് തിളങ്ങുന്ന ഈ താരം ഇതു വരെ അര്‍ജ്ജന്റീനിയന്‍ ടീമില്‍ കളിക്കുവാന്‍ സാധിക്കാതെ പുറത്തിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. പ്രോബ്ലംസ് ഓഫ് പ്ലെന്റി? ആരെ ഒഴിവാക്കും എന്നതാണോ പെക്കെര്‍മാന്റെ കന്‍‌ഫ്യൂഷന്‍? മറഡോണ തന്റെ പിന്‍‌ഗാമിയെന്ന് പണ്ട് വിശേഷിപ്പിച്ച പ്രതിഭയാണ് ഐ‌മാര്‍. ബഞ്ചിലിരുത്തി പാഴാക്കേണ്ട പ്രതിഭയല്ല. പൂര്‍ണ്ണമായും ഭേദമാകാത്ത പരിക്കുകള്‍ ആണ് പ്രശ്നം എന്ന് ഊഹിക്കുന്നു.

റോമാന്‍ റിക്വെല്‍മെ - മടിയനായ മജീഷ്യന്‍ എന്നറിയപ്പെടുന്ന മിഡ്‌ഫീല്‍ഡ് കുന്തമുന. വില്ലാറിയലിനെ യുവേഫാകപ്പ് സെമി ഫൈനല്‍ വരെയെത്തിച്ച കാലുകള്‍‌ക്കുടമ. അലക്സ് ഫെര്‍ഗൂസന്‍ മാഞ്ചസ്റ്ററിലേക്ക് കൊണ്ടുവരാന്‍ കൊതിച്ച് പരാജയപ്പെട്ടത് ക്ലബ്ബ് ഫുട്‌ബൊളില്‍ റിക്വെല്‍‌മേയുടെ റെപ്യൂട്ടേഷന് ഒരുദാഹരണം മാത്രം. പക്ഷേ, എന്തോ ഈ ലോകകപ്പില്‍ ഇതു വരെ, ആ മാജിക് പുറത്ത് കണ്ടില്ല. ഇത്രയും സമയം പന്ത് കൈയ്യില്‍ വക്കാന്‍ കഴിവുള്ള ഒരു കളിക്കാരനില്ല. പതുക്കെകളിക്കുന്നത് കൊണ്ടാണത് എന്ന് ചിലര്‍ ആരോപിക്കുമെങ്കിലും, റിക്വെല്‍മേ ശൂന്യതയില്‍ നിന്ന് സമയം സൃഷ്ടിക്കുന്നു എന്നാരാധകര്‍ വിശ്വസിക്കുന്നു.
യുവേഫാ സെമിയില്‍ ആര്‍സനെലിനെതിരെ അടിച്ച പെനാല്‍ട്ടി ലേഹ്‌മാന്‍ തടുത്തിട്ടതിന്റെ ഞെട്ടല്‍ ഇതു വരെ മാറാത്തതാണോ ഈ എണ്ണം പറഞ്ഞ കളിക്കാരന്‍ തിളങ്ങാതെ നില്‍ക്കുന്നതിന്റെ കാരണം? റിക്വെല്‍മെ, ആരാധകര്‍ കാത്തിരിക്കുന്നു.

യാവിയര്‍ സാവിയോളാ - ഗലേറ്റിയെ പിന്തള്ളി ടീമിലിടം പിടിച്ച 2001 യൂത്ത് ഫുട്ബൊള്‍ ലോകകപ്പിലെ താരം, ടോപ് സ്കോറര്‍. സെവിലെ ക്ക് യുവേഫാ കപ്പ് ഇക്കൊലം നേടിക്കൊടുത്ത ഗോളടി വീരന്‍. ഇദ്ദേഹത്തിന്റെ കളിയെപ്പറ്റി വിദഗ്ദ്ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും, പ്രാധമിക മത്സരങ്ങളില്‍ ഇദ്ദേഹത്തിന്റെ കളി കണ്ടവര്‍ ഉറച്ചു വിശ്വസിക്കുന്നു.സാവിയോള ടീമിന് മുതല്‍‌ക്കൂട്ട് തന്നെ. നാളത്തെ താരം തന്നെ

കാര്‍‌ലോസ് ടെവെസ് - അടുത്ത മറൊഡോണ? മെസ്സിയോ ടെവെസ്സോ? അതാണ് ചോദ്യം. സൌത്ത് അമേരിക്കന്‍ ഫുട്‌ബൊളര്‍ ഓഫ് ദ ഇയര്‍ മൂന്ന് പ്രാവിശ്യം കിട്ടിയ വ്യക്തി. ഫുട്ബൊളിന്റെ മെക്കയായ ബ്രസീലില്‍ കോറിന്ത്യന്‍‌സിനു വേണ്ടി തിളങ്ങുന്ന, നാളെയുടെ താരം എന്ന് എല്ലാവരും ഉയര്‍ത്തിക്കാട്ടുന്ന യുവ സ്റ്റ്രൈക്കര്‍.
ജോസ്‌ മൌറീഞ്ഞൊ ചെത്സിയിലേക്ക് കൊണ്ടുവരാന്‍ ഉന്നം വയ്ക്കുന്ന ഇദ്ദേഹം മെസ്സിയോടും ക്രെസ്പൊയൊടും കൂടെ ചേര്‍ന്നു കഴിഞ്ഞാല്‍ ഏത് പ്രതിരോധവും പിളരും.(ശരിയാ..പാവം സാവിയോള)

ഹെര്‍നാന്‍ ക്രെസ്പോ - ഒരു പക്ഷേ ക്രെസ്പോയുടെ അവസാന വേള്‍ഡ് കപ്പാകും ഇത്. അതെ-ഉറപ്പായും. എത്ര നാള്‍ പിന്നില്‍ നില്‍ക്കുന്ന യുവ തലമുറയെ കണ്ടില്ലെന്ന് കോച്ച് നടിക്കും? ബാറ്റിസ്റ്റ്യൂട്ടയുടെ വിരമിക്കല്‍ ഉണ്ടാക്കിയ ഗ്യാപ്പ് ഒരു പരിധി വരെ മറക്കാന്‍ ക്രെസ്പൊക്ക് കഴിഞ്ഞു. മറഡൊണയുടെ വിശ്വസ്തന്‍..ആരാധകന്‍. ചെല്‍‌സിയുടെ അതിന് മുന്‍പ് എ.സി. മിലാന്റെ ഗോളടി യന്ത്രം (പന്ത് എങ്ങോട്ട് , എങ്ങിനെ എപ്പോള്‍ വരുന്നു എന്ന് മുന്‍‌കൂട്ടി സാധിക്കാന്‍ പറ്റുന്നതും അതിനനുസരിച്ച് പൊസിഷന്‍ മാറ്റുന്നതും ഇദ്ദേഹത്തിന്റെ ശക്തി. സ്കില്ലാച്ചിയെ പോലെ)
കൊറിയന്‍ ലോകകപ്പില്‍ ആദ്യ റൌണ്ടില്‍ അര്‍ജ്ജന്റീന പുറത്തായത് ഇന്നും ക്രെസ്പൊയെ വേട്ടയാടുന്നു എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. അതു തന്നെയാകട്ടെ ഈ വേള്‍‌ഡ് കപ്പില്‍ പ്രചോദനവും.

ലിയോണല്‍ മെസ്സി - ഞാനെന്തു പറയാന്‍? ബാര്‍‌സലൊണക്കു വേണ്ടി ഈ പയ്യന്റെ (19 വയസ്സ്) കളി ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. നിങ്ങള്‍ ഈ പയ്യന്റെ കളി കാണുക. അടുത്ത മറഡോണ ആണോ അല്ലെയോ എന്ന് സ്വയം തീരുമാനിക്കുക. ഒന്നു മാത്രം പ്രാര്‍‌ത്ഥിക്കുന്നു. പരിക്ക് ഈ കുതിപ്പിനൊരു പ്രശ്നം ആകരുതേ എന്ന് മാത്രം.
നാളേകള്‍ മെസ്സിക്ക് സ്വന്തം.



റിക്കാര്‍‌ഡോ ക്രൂസ് - പെക്കെര്‍മാന്റെ ആവനാഴിയിലെ മറ്റൊരു അസ്ത്രം..ഉപയോഗിക്കുമോ എന്നറിയില്ല. ഉശിരന്‍ ഫോര്‍‌വേര്‍ഡ് ആണ്. ബഞ്ചിലിരിക്കുന്നു. എവിടെ കൊള്ളിക്കാന്‍?

ഈ വേള്‍ഡ് കപ്പില്‍ യുവരക്തത്തില്‍ വിശ്വാസമര്‍പ്പിച്ച അര്‍ജ്ജന്റീനക്ക് തന്നെ എന്റെ വോട്ട്...

Wednesday, June 21, 2006

വിവാ അര്‍ജെന്റീന


ആരവങ്ങള്‍ക്കിടയില്‍ നിന്നും നിന്റെ സ്വരം തിരിച്ചറിയുന്നുണ്ട്‌. അതുകൊണ്ടായിരിക്കാം മെസ്സിയുടെ,ക്രെസ്പ്പോയുടെ റിക്കിമിയുടെ കാലുക്കള്‍ക്ക്‌ ഇത്രയും ആവേശം. നന്ദി ഡീഗോ നന്ദി




ആരവങ്ങല്‍ അവിടെ

ആവേശം ഇവിടെ

ഹോളണ്ട് - അര്‍ജെന്റീന

ബുധന്‍, 21 ജൂണ്‍

ഗ്രൂപ്പ് C

ഐവറി കോസ്റ്റ്‌ - സെര്‍ബിയ ആന്റ് മോന്റെനെഗ്രോ

ബുധന്‍, 21 ജൂണ്‍

ഗ്രൂപ്പ് C

ഇറാന്‍ - അന്‍ഗോള

ബുധന്‍, 21 ജൂണ്‍

ഗ്രൂപ്പ് D

പോര്‍ചുഗല്‍ - മെക്സിക്കോ

ബുധന്‍, 21 ജൂണ്‍

ഗ്രൂപ്പ് D

Tuesday, June 20, 2006

സ്വീഡന്‍ - ഇംഗ്ലണ്ട്

ജൂണ്‍ 20, ചൊവ്വ

ഗ്രൂപ്പ് B

പരാഗ്വെ - ട്രിനിഡാഡ്‌ ആന്‍ഡ്‌ റ്റൊബാഗോ

ജൂണ്‍ 20, ചൊവ്വ

ഗ്രൂപ്പ് B

ഇക്വഡോര്‍ - ജര്‍മ്മനി

ജൂണ്‍ 20, ചൊവ്വ

ഗ്രൂപ്പ് A

കോസ്റ്റ റിക - പോളണ്ട്

ജൂണ്‍ 20, ചൊവ്വ

ഗ്രൂപ്പ് A

Monday, June 19, 2006

ടോഗോ - സ്വിറ്റ്സര്‍ലാന്‍ഡ്

ജൂണ്‍ 19 തിങ്കള്‍

ഗ്രൂപ്പ് G

സ്പെയിന്‍ - ടുണീഷ്യ

ജൂണ്‍ 19 തിങ്കള്‍

ഗ്രൂപ്പ് H

സൌദി അറേബ്യ - ഉക്രൈന്‍

ജൂണ്‍ 19 തിങ്കള്‍

ഗ്രൂപ്പ് H

Sunday, June 18, 2006

ഫ്രാന്‍സ് - കൊറിയ

ജൂണ്‍ 18 - ഞായര്‍.