അര്‍ജന്റീന - മെക്സിക്കോ
ശനി, 24 ജൂണ്‍
രണ്ടാം റൌണ്ട് രണ്ടാം മത്സരം.
ഐവറി കോസ്റ്റ് (2-1), സെര്‍ബിയ ആന്റ് മോന്റെനെഗ്രോ (6-0) എന്നിവരെ തകര്‍ത്ത് അത്യുഗ്രന്‍ തുടക്കമിട്ടെങ്കിലും ഹോളണ്ടുമായി സമനില വഴങ്ങേണ്ടി വന്നതു (0-0) അര്‍ജന്റീന ആരാധകരെ അല്പമൊന്നു നിരാശരാക്കിയിട്ടുണ്ട്.
ഇറാനോടു ജയം(3-1), അന്‍ഗോളയോടു സമനില(0-0), പോര്‍ട്ടുഗല്‍നോടു തോല്‍വി(1-2) എന്നിവയ്ക്കു ശേഷം പൊയ്പ്പോയ കാലത്തെ അങ്കങ്ങള്‍ക്കു ബാക്കി കുറിയ്ക്കാനായി മെക്സിക്കോ.
മത്സരം ലീപ്സിഗില്‍.
44 Comments:
തുടങ്ങുന്നു!!!
മെക്സിക്കോ നല്ല ആക്രമണം...
വേഗത കൂടിയ നീക്കങ്ങള്‍...
തുടക്കത്തില്‍ മുന്‍തൂക്കം മെക്സിക്കോയ്ക്കു തന്നെ.
ഗോള്‍ ഒന്ന്
അര്‍ജന്റീന ഞെട്ടിയിരിയ്ക്കുന്നു.
മെക്സിക്കോ ഗോള്‍ അടിച്ചു!!
ക്രെസ്പോ തിരിച്ചടിച്ചു
ഓണ്‍ ഗോള്‍ ആയിരുന്നല്ലെ?
നിര്‍ണ്ണായക നിമിഷത്തില്‍ കമ്പ്യൂട്ടര്‍ പണിമുടക്കി.. രണ്ടു പേരും ഒപ്പത്തിനൊപ്പം ആക്രമിക്കുന്നു..
സെല്‍ഫാണോ?
ഇപ്പ ഒന്നൂടെ കേറിയേനെ അര്‍ജന്റീനക്ക്
സെല്‍ഫ് ഗോള്‍ ആണ്..
കളി കൂടുതല്‍ നേരം അര്‍ജെന്റീനയുടെ പകുതിയിലാണല്ലോ..
ലാറ്റിന്‍ അമേരിക്കന്‍ ആക്രമണം അതിന്റെ മുഴുവന്‍ വേഗതയില്‍, ഭംഗിയില്‍...
ക്രെസ്പോയും മാര്‍ക്വെസും കളം നിറയുന്നു.
അതെ..
ക്രെസ്പോയുടെ അടി ഡിഫന്‍ഡര്‍ തടുത്തു, കോര്‍ണര്‍..
രണ്ടു പേരും നല്ല ആക്രമണം!! ചടുലമായ നീക്കങ്ങള്‍!!
ഫൌള്‍ ത്രോ മെക്സിക്കോയുടെ വക..
ആദ്യത്തെ 20 മിനിട്ട് മെക്സിക്കോയുടെ തന്നെ..
ഓപ്പണ്‍ ചാന്‍സ് പോയി അര്‍ജന്റീനക്ക്!! ചിപ്പ് ഇത്തിരി കൂടുതല്‍ വശത്റ്റ്ഃഏക്ക് പോയി
അര്‍ജന്റൈന്‍ ഗോളി അബൊണ്ടെന്‍സെറി (ഇനി അബുന്നു വിളിക്കും..നാക്കുളുക്കി)-യുടെ മാരക സേവ്...
രണ്ടു ടീമും ഒപ്പത്തിനൊപ്പം..
അര്‍ജന്റീനയുടെ പ്രതിരോധക്കാര്‍ അവരുടെ പ്രശസ്തിയ്ക്കൊത്തു കളിക്കുന്നുണ്ടോ എന്നു സംശയം...
അര്‍ജന്റീന കാണികള്‍ ഒരു മെക്സിക്കന്‍ വേവ് ഉയര്‍ത്തിയതു കൌതുകമായി :)
ഹലോ?
സൈറ്റ് ഡൌണ്‍ ആണോന്നു സംശയം അല്ലെ?
എനിക്കും ഇടയ്ക്കൊരു 404 കിട്ടി :)
ട്രാഫിക്ക് അത്ര കൂടുതലോ? ;-)
ആ ഫൌളിനു റെഡ് കാര്‍ഡ് കിട്ടണ്ടാതാ..
ഹെയിന്‍സ് റെഡ് കിട്ടാനുള്ള പണിയാണ് ചെയ്തത്...
അര്‍ജന്റീന പ്രതിരോധം നിസ്സാര പിഴവുകള്‍ വരുത്തുന്നു...
ഇടവേള - 1-1
അര്‍ജന്റീന കഴിഞ്ഞ കളി ഇതിലും നന്നായി കളിച്ചിരുന്നു..
എവിടെയാ 404?
ആദ്യ പകുതി മെക്സിക്കയുടെ...
ടേസ്റ്റിങ്...
പരീക്ഷണം
പിന്‍മൊഴിയില്‍ വരുന്നില്ല... ഞാനും ശ്രദ്ധിച്ചു
ഗൂഗിളിലാ മണി കിട്ടിയത്.. യാഹൂ ഗ്രൂപ്പില്‍ വരുന്നുണ്ട്
ഇപ്പൊ ഒന്നൂടെ കേറിയേനെ!!!! ഇത് അര്‍ജന്റീന തന്നെയോ?
ഇതെന്താ, ചാറ്റ് റുമാണോ?
ഗ്രൂപ്പ് പറയുന്നത് കേട്ടില്ലേ?
In order to protect the Google Groups service, and the mailboxes of the
members of the പിന്മൊഴികള്‍ group from autoresponders and other incorrectly
configured mail programs, we limit the number of messages that a single
account can post in short periods of time.
:)
ശനിയാ ഗൂഗിള്‍ നമ്മളെ ഒതുക്കിയോ?
ബ്ലോഗര്‍ ഡൌണ്‍ ആവുന്നതു വരെ തുടരാം അല്ലെ? :)
കളി പതിയെ ആയി... അര്‍ജന്റീന കളി നിയന്ത്രിച്ചു തുടങ്ങി... റിക്വല്‍മെ അര്‍ജന്റൈന്‍ തന്ത്രങ്ങള്‍ മെനയുന്നു...
മാര്‍ക്വെസ് ക്രെസ്പോയെ പുറകില്‍ നിന്ന് ചവിട്ടിയിട്ട് മഞ്ഞ കാര്‍ഡൊരെണ്ണം ചോദിച്ചു വാങ്ങി.
ക്രെസ്പോയ്ക്കും സാവിയോളയ്ക്കും പകരം ടെവെസും മെസ്സിയും കളത്തിലെത്തിയിരിയ്ക്കുന്നു...
ചെറുബാല്യം വിട്ടുമാറാത്ത ഈ കുട്ടികള്‍ ചന്തുവിനെ തോല്‍പ്പിയ്ക്കുമോ? കണ്ടറിയണം...
മാര്‍ക്കെസ് ഒരു ഫ്രീ കിക്ക് കൂടി എടുക്കുന്നു...
കളി വളരെ പതുക്കെയായി...
കളി എക്സ്ട്രാ ടൈമിലേക്ക്
ആദ്യമായി കളി അധികസമയത്തേയ്ക്കു നീളുന്നു...
1-1
ഇനി 30 മിനിട്ടു കൂടി...
മെസ്സി പ്രതീക്ഷയ്കൊത്തുയരുന്നു... പക്ഷെ ലക്ഷ്യത്തിലെത്താനാവുന്നില്ല..
നാലു പ്രതിരോധക്കാരാണ് മെസ്സിയെ വളയുന്നത്..
ഗോള്‍!!! അര്‍ജന്റീന ആറ്റിച്ചേ!!!
അതി മനോഹരമായ ഒരു അര്‍ജെന്റൈന്‍ ഗോള്‍ -
സോറിന്‍ -> മാക്സി... ഡി-യുടെ അരികില്‍ നിന്നും നെഞ്ചത്തെടുത്ത ബോള്‍ നിലത്തെത്തുന്നതിനു മുമ്പെ മാക്സി ഉയര്‍ത്തിയടിച്ചു ഗോളിയുടേ മുകളില്‍ കൂടി സെക്കന്റ് പോസ്റ്റിലെത്തിച്ചു....
ഒരു സ്വപ്ന ഗോള്‍!!!
പരീക്ഷണം......
സോറിന്‍ ആവശ്യമില്ലാത്ത ഒരു മഞ്ഞക്കാര്‍ഡ് കൂടി മേടിച്ചു പിടിച്ചിരിയ്ക്കുന്നു... അടുത്ത മത്സരത്തില്‍ ഉപയോഗം വരാതിരിക്കില്ല :)
അര്‍ജന്റീന! 2-1!!!
പരീക്ഷാന്ന്ന്‍
Post a Comment
<< Home