ജര്‍മ്മനി - സ്വീഡന്‍
ശനി, 24 ജൂണ്‍
രണ്ടാം റൌണ്ട് ഒന്നാം മത്സരം.
കോസ്റ്റോറിക (4-2), ഇക്വഡോര്‍(3-0), പോളണ്ട് (1-0) എന്നിവരെ തകര്‍ത്ത് അതിശക്തരായി ജര്‍മ്മനി.
ട്രിനിടാഡ് ആന്‍ഡ് ടൊബാഗോ(0-0) ഇംഗ്ലണ്ട് (2-2) എന്നിവരോടു സമനിലയും പരാഗ്വെയോടൊരു ജയവുമായി(1-0) പ്രീക്വാര്‍ട്ടറിലേയ്ക്ക് ഇഴഞ്ഞെത്തിയ സ്വീഡന്‍.
മത്സരം മ്യൂണിക്കില്‍.
45 Comments:
പൊളോസ്കി ജെര്‍മനിക്കു വേണ്ടി അഞ്ചാം മിനിട്ടില്‍ ആദ്യ ഗോള്‍!!!
11-ആം മിനിട്ടില്‍ പൊളോസ്കി വീണ്ടും!! 2-0
ക്ലോസിന്റെ പാസ്സില്‍ നിന്ന് പൊളോസ്കി.. സ്വീഡന്‍ ഡിഫന്‍സ് കളി മറന്ന് കളിക്കുന്നു..
കാണാന്‍ താമസിച്ചു... ഇപ്പൊ റിപ്ലെ കണ്ടു.
ഷ്നീഡര്‍ ഒരു ലോങ്ങ് റെയ്ഞ്ചര്‍
ബല്ലാക്കിന്റെ ലോങ്ങ് റെയ്ഞ്ചര്‍... ഇവന്മാരെന്തെ ബോക്സില്‍ കയറാതെ കളിക്കുന്നത്?
സ്വീഡന് ഗോളിയെ മാത്രമേ കളിപ്പിക്കുന്നുള്ളൂ!! ഡിഫന്‍ഡര്‍മാര്‍ ബോളു വരുമ്പോ തടുക്കുന്നതിനു പകരം ഒഴിയുന്നൂ!!
This comment has been removed by a blog administrator.
ഇന്നു ഷൂട്ടിങ്ങ് പ്രാക്റ്റീസ് ആണെന്നു തോന്നുന്നു...
എല്ലാം റോങ്ങ് റെയ്ഞ്ചറുകള്‍ :)
ഫ്രിഗ്‌സ് ഒന്ന്, ബല്ലാക്ക് ഒന്ന്
ലൂസിക്ക് ഒരു റെഡ് ചോദിച്ചു വാങ്ങി പുറത്തേയ്ക്ക്...
ഒരു റെഡ് കിട്ടുമ്പോള്‍ ഇത്ര സന്തോഷം എന്തിനാണെന്നു മനസിലാവുന്നില്ല.
ഇതേന്തോന്നു റഫറീ??? റെഡ് കാര്‍ഡ് സ്വീദനെതിരെ..
റഫറിമാര്‍ കളി നിയന്ത്രിക്കുന്നോ അതൊ?
ഇബ്രാഹ്മോവിച്ചിന്റെ നിര്‍ഭാഗ്യത്തിനു ഗോളി അവിടെ ഉണ്ടായിപ്പോയി... ഇല്ലെങ്കില്‍ നല്ലൊരു ഗോളായേനെ.
ഇന്നു ഭാഗ്യം ജര്‍മ്മനിയുടെ കൂടെ :)
...അടുത്ത ലോങ്ങ് റെയ്ഞ്ചര്‍ ക്ലോസിന്റെ വക..
ഹാഫ് ടൈം - 2-0
ഇന്നാരും ഓഫ്ടോപിക്കിനില്ലേ?? ഉമേഷ്‌ജി എവിടെ പോയി?? ആഹ്വാനം ചെയ്യാനാളില്ലേ??
:)
ആദിയും ശനിയനും ആണുള്ളത്. രണ്ടാളോടും കിട്ടും.
ലോകകപ്പില്‍ ലോട്ടറി വിറ്റാലോ ബിന്ദൂ?
ഹ ഹ ഹ
ഞങ്ങള്‍ പാവം...രണ്ടു ഫുട്ബോള്‍ ഭ്രാന്തന്മാര്‍
:))
ഈ ലഫറി പണിയാക്കും
പെനാള്‍ട്ടി, സ്വീഡന്
നാഷണല്‍ വേസ്റ്റ്!! അടിച്ച് പുറത്തു കളഞ്ഞു!!!!
പെനാല്‍റ്റി അടിച്ച് അന്റാര്‍ട്ടിക്കയില്‍ എത്തിക്കുന്നതാണെന്നു തോന്നുന്നു ഇപ്പൊഴത്തെ ഫാഷന്‍...
ലാര്‍സ്സണ്‍ അടിച്ചു പറത്തി. സ്വീഡന്‍ മന്‍സില്‍ തോറ്റു കഴിഞ്ഞു...
പോസ്റ്റ് വീണ്ടും ബല്ലാക്കിന്റെ ലോങ്ങ് റെയ്ഞ്ചറിനു തടയിട്ടു...
അത് കളി തുടങ്ങിയപ്പോഴേ അങ്ങനെ തന്നെയായിരുന്നില്ലേ? നേരെ വരുന്ന ബോളില്‍ നിന്ന് ഡിഫന്‍ഡര്‍ ഒഴിയുന്ന കാണുമ്പോ തോന്നിയതാ..
ലോട്ടറി കൊള്ളാം സു, പക്ഷേ അടിച്ചാല്‍ (ഇവരടിച്ചാലും) ഫിഫ്റ്റി ഫിഫ്റ്റി. സമ്മതം??
;)
ഡി-യ്ക്കു വെളിയില്‍ നിന്നും ബല്ലാക്കിന്റെ വക ഒന്നു കൂടി...
ടി വി യില്‍ നിന്നും ഒച്ച കേള്‍ക്കുന്നുണ്ട്. ചേട്ടന്‍ ചുമക്കുന്ന ഒച്ചയും കേള്‍ക്കുന്നുണ്ട്.
അതുകൊണ്ട് ഒരു പാട്ട് പാടിയേക്കാം. അല്ല പറഞ്ഞേക്കാം.
“കഷായം തരാം ചേട്ടാ...
മരുന്നും തരാം”
ഇത്രേം മതിയോ ബിന്ദൂ ഓ.ടോ.?
ഞാന്‍ കുറെ നേരമായി ലോങ്ങ് റെയ്ഞ്ചര്‍ എണ്ണുന്നു... ഫ്രെദ്രിച്ചിന്റെ വക ഒന്നൂടെ.
സ്വീഡന്റെ ഡി-യില്‍ കയറില്ല എന്നു ജര്‍മ്മന്‍ താരങ്ങള്‍ വാക്കു കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു... തിരിച്ച് ജര്‍മ്മന്‍ ഗോളിനു നേരെ ഷോട്ടൊന്നും അടിക്കില്ലെന്നു സ്വീഡന്‍കാരും
ഇപ്പോള്‍ കണ്‍ഫൈയൂഷന്‍, കഷായം വേണോ അതോ പാട്ടു വേണോ? കഷായം കുടിച്ചിട്ടു പാട്ടു കേള്‍ക്കണോ?
:)
ബല്ലാക്ക് ഷൂട്ടിങ്ങ് പ്രാക്റ്റീസ് തുടരുന്നു.
സൂചേച്ചീ,
കളി കണ്ടു കൊണ്ടിരിയ്ക്കുന്ന ആ ആരാധകനെ ശല്യപ്പെടുത്താതെ വല്ല കട്ടന്‍ കാപ്പിയോ ചിപ്പ്സോ ഒക്കെ കൊടുക്കൂ... :)
ഹായ്... ചിന്താവിഷയം.
കട്ടന്‍കാപ്പിയും കണവനും കാല്‍പ്പന്തും.
ഇന്നൊരാവശ്യത്തിനു നോക്കിയിട്ടു വക്കാരിയേയും കാണാനില്ല. എന്റെ സാമ്പാര്‍ അടുപ്പത്തിരിക്കുന്നു, അല്ലായിരുന്നെങ്കില്‍...
:)
സാമ്പാര്‍ വക്കാരീടെ തലയില്‍ കമഴ്‌ത്താനാണോ?
വക്കാരി പാവമല്ലെ ബിന്ദുചേച്ചീ
ബല്ലാക്ക് ഡി-യ്ക്കു പുറത്തു നിന്നടിച്ച ഗ്രൌണ്ടര്‍ ഗോളി തടുത്തു... റിബൌണ്ടില്‍ ക്ലോസിന്റെ ഹെഡ്ഡര്‍ ബാറിനു മുകളില്‍ കൂടി...
അതെ. വക്കാരി എവിടെപ്പോയി ഇന്ന്? വക്കാരി ഉണ്ടായിരുന്നെങ്കില്‍...
ഇപ്പൊ കേറിയേനെ അടുത്തത്.. ജര്‍മ്മനി ഒരു 5-0 ത്തിനെങ്കിലും തീര്‍ക്കണ്ട കളിയാ
വക്കാരി ഉണ്ടായിരുന്നെങ്കില്‍... സാമ്പാറില്‍ എന്തൊക്കെ കഷ്ണങ്ങള്‍ ഇടാമെന്നു ആധികാരികമായി പറഞ്ഞു തന്നേനെ. :)
സ്വീഡന് പടിയിറങ്ങുന്നു...
ഫുള്‍ ടൈം - 2-0
എന്നെ അന്വേഷിച്ചത് ഞാന്‍ “എന്നാല്‍ ശരി ഉറങ്ങിയേക്കാം” എന്നോര്‍ത്തതിന് ഒരു നാനോസെകന്റിനു ശേഷമാണ് കണ്ടതെന്നതിനാല്‍ എനിക്ക് കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ കഴിയാതെ പോയതില്‍ സന്തോഷപൂര്‍വ്വം ഖേദിക്കുന്നു :)
ഞാനിച്ചിരെ ജ്യൂസൊക്കെ പിഴിഞ്ഞു വന്നപ്പോഴെക്കും ഇവിടെന്നു എല്ലാരും പൊടിയും തട്ടി പോയൊ?
ഏതായാലും ഉണ്ടാക്കിയതല്ലെ, നാളെ കളി കാണുന്ന സമയത്തു വിളമ്പാം...
സൂ കട്ടന്‍ കാപ്പിയാണുണ്ടാക്കിയത്...
എല്ലാം പോരട്ടെ...
ആദിയേ, കട്ടന്‍ കാപ്പിയും ജ്യൂസും മാത്രം മതിയൊ? കടി വേണ്ടേ?
ഉമേഷ്ജീയെ കാണുന്നില്ലല്ലോ?? മാഷേ പൂൂയ്!!!!
ഡോണ്ട് വറി ബോയ്സ്.! കടിയും നാളെ വിളമ്പാം. ഓ! നാളെ ഞാറാഴ്ച അല്ലെ? അപ്പൊ നേരം കിട്ടത്തില്ല.. സോറി... തിങ്കളാശ്ചത്ത കളിക്കു കടിയും...
Post a Comment
<< Home