പിന്നെ അതന്നാന്നെ അവസാനം ഞാന്‍ ഫ്ലോറിഡായിക്കു വിളിച്ചു എന്നു പറഞ്ഞേ? ഞാനെപ്പഴാന്നെ വരണ്ടാന്നു പറഞ്ഞെ? നിങ്ങള്‍ ഏതു നേരവും ഹന്ന മോളു വലുതാവട്ടേ എന്നു പറഞ്ഞോണ്ടു ഇരുന്നൊ..കുറച്ചു നാള്‍ കഴിയുമ്പൊ കടിച്ചാല്‍ പൊട്ടത്ത അമേരിക്കന്‍ ആക്സെന്റില്‍, “ഹേ ഓള്‍ഡ് പീപ്പില്‍, ഐ അം ഗോയിങ്ങ് റ്റൂ സീ മൈ കണ്ട്രി വിത് മൈ ബഡ്ഡീസ്” എന്നും പറഞ്ഞു അവളൊരു പോക്കു പോവുന്ന കാണം..നിനങ്ങള്‍ അപ്പോഴും അവള് വലുതാവാട്ടേ എന്നും പറഞ്ഞോണ്ടു ഇരുന്നൊട്ടൊ.
ബിന്ദൂട്ടി ആക്ചലി കാനാഡായില്‍ എവിടെയാണു?അവിടെ എവിടെയൊ എന്റെ ഒരു കസിന്‍ താമസമുണ്ടു...
അയ്യോ മന്‍ജിത്തേ അതു ഞാന്‍ ചുരുക്കിപ്പറഞ്ഞതല്ലേ. “അറേയ്ഞ്ജ്ഡ് മാര്യേജിനെപ്പറ്റി ഇന്ദു മേനോനെഴുതിയ ലേഖനത്തിന്റെ അരികിലായി വരമൊഴിയെയും, മലയാള ബ്ലോഗുകളെയും, സിബുവിനെയും പറ്റി വന്ന ലേഖനം” എന്നു വിവക്ഷ.
51 Comments:
ജപ്പാന്‍ 0 : ബ്രസീല്‍ 3
ജേക്കബേ ഒരെണ്ണം ശരിയായതിന്റെ സന്തോഷത്തിലാണല്ലെ?
ജപ്പാനെ അവഗണിക്കാമോ? ഗോള്‍ വ്യത്യാസം ഒന്നില്‍ കൂടുതല്‍ ആവില്ല എന്നാണു എന്റെ കണക്കുകൂട്ടല്‍...
ആദിയേ... ജപ്പാനെ അവഗണിച്ചതുകൊണ്ടല്ല... ബ്രസീല്‍ ബ്രസീല്‍ അല്ലേ എന്നു വിചാരിച്ചതുകൊണ്ടാ ;-)
വക്കാര്യേ... അത്ര മസിലുപിടിക്ക്യാണെങ്കില്‍ ഒരു ഗോള്‍ തരാം ;-)
ജേക്കബിനെ പിന്താങ്ങുന്നു.
ജ - 1 ബ്ര - 2
കളി ബക്കാരി ബശത്തു മാത്രേ ഉള്ളല്ലോ?
ജപ്പാനു നല്ല സപ്പോര്‍ട്ട് ഉണ്ടല്ലോ കാണികളില്‍ നിന്ന്..
കവാഗുച്ചിച്ചേട്ടന്റെ കൈകള്‍ പിന്നെയും ബ്രസീലിനിടയില്‍! ദാ റോണാള്‍ഡോയുടെ ഒരു ഷോട്ടുകൂടെ തട്ടിയിട്ടു...
ദാ അടിച്ചു തീര്‍ന്നില്ല. ജുനീഞ്ഞോയുടെ തകര്‍പ്പന്‍ ഷോട്ടും കവാഗുച്ചി കുത്തിക്കളഞ്ഞു
കളിക്കിടെ ഒരു കിസാവാം.
അച്ഛന്‍ പരിശീലകനായും മകന്‍ കളിക്കാരനായുമുള്ള ഒരു ടീമുണ്ട് ലോകകപ്പില്‍. ഏതാണത്?
ജപ്പാനൊന്നടിച്ചേ.......
ബ്രസീലുകാരന്‍ അലക്സിട്ടുകൊടുത്ത് പാസില്‍ തമാഡയുടെ തകര്‍പ്പനടി...ഗോാാാാാാാാാാാാാള്‍
ജേക്കബിന്റെ പ്രവചനം പൊട്ടി :)
ഞാനപ്പഴേ പറഞ്ഞതാ ജപ്പാന്‍കാരെ സൂക്ഷിച്ചോണോന്ന്...
ബ്രസീല്‍ തിരിച്ചടിയ്ക്കും... എന്നാലും ആദ്യഗോള്‍ അടിയ്ക്കുക എന്നൊക്കെ പറഞ്ഞാ...
ബ്രസീല്‍ ഒരു രണ്ടെണ്ണം വരെ തിരിച്ചു കേറ്റും...
റോണാള്‍ഡോ അടിച്ചേ....
റൊണാള്‍ഡോ അടിച്ചു... 1-1
സിസീഞ്ഞോ തലകൊണ്ടു കുത്തിക്കൊടുത്ത പാസില്‍ തലവച്ച് റോണാള്‍ഡോയുടെ ഗോള്‍...കവാഗുച്ചി ഒടുവില്‍ തലയില്‍ കൈവച്ചു!
ഒരു ബ്ലോഗില്‍ ഒരാള്‍ത്തന്നെ 50ല്‍ കൂടുതല്‍ കമന്റാന്‍ പാടില്ല എന്നു നിയമമൊന്നുമില്ലല്ലോ അല്ലേ?
ഹഹഹ്ഹാ
മഞ്ചിത്തേ, കല്‍മാതിരി... ഞാന്‍ ഓഫീസിലായിപ്പോയി ഇല്ലെങ്കില്‍ ഞാനും സ്വന്തായി സെഞ്ചുറി അടിച്ചേനെ ;-)
എന്റെമ്മേ,
ഈ മഞ്ജിത്തേട്ടന്‍ എന്നേയും കടത്തി വെട്ടുമല്ലൊ.. ബിന്ദൂട്ടി, കുട്ട്യേടത്തി, ഉമേഷ്ജി ദേ ഇവിടൊരാളു തന്നെതാനെ സംസാരിക്കുന്നു...
നമുക്കൊരു കൈയ് സഹായിച്ചാല്ലൊ?
റൊണാള്‍ഡോ ആരെ അടിച്ചെന്ന് ??? ഹോ, ഈ മനുഷ്യനെ ക്കൊണ്ടു തോറ്റല്ലോ :)
എല്‍ ജീസേ.. എന്താ വേണ്ടതെന്നു പറഞ്ഞാല്‍ മതി, ഞാനിവിടെ ഉണ്ട്. അപ്പോള്‍ എപ്പോഴാ ഇങ്ങോട്ടെന്നാ പറഞ്ഞത്??
;-)
കുട്ടിയേടത്തീ.. മനുഷ്യനെ ഒന്നു കൂവാനും സമ്മതിക്കില്ലേ??
;-)
ജിനീഞ്ഞൂയുടെ തകര്‍പ്പന്‍ ലോംഗ്‌റേഞ്ചര്‍ ..ഗോള്‍...
ബ്രസീല്‍ 2 ജപ്പാന്‍ 1
ബ്രസീല്‍ വീണ്ടും.. 2-1
റോണാള്‍ഡേനെ കൊണ്ടാണൊ തോറ്റെന്നു പറഞ്ഞേ, കുട്ട്യേടത്തിയെ?
പിന്നെ അതന്നാന്നെ അവസാനം ഞാന്‍ ഫ്ലോറിഡായിക്കു വിളിച്ചു എന്നു പറഞ്ഞേ? ഞാനെപ്പഴാന്നെ വരണ്ടാന്നു പറഞ്ഞെ? നിങ്ങള്‍ ഏതു നേരവും ഹന്ന മോളു വലുതാവട്ടേ എന്നു പറഞ്ഞോണ്ടു ഇരുന്നൊ..കുറച്ചു നാള്‍ കഴിയുമ്പൊ കടിച്ചാല്‍ പൊട്ടത്ത അമേരിക്കന്‍ ആക്സെന്റില്‍, “ഹേ ഓള്‍ഡ് പീപ്പില്‍, ഐ അം ഗോയിങ്ങ് റ്റൂ സീ മൈ കണ്ട്രി വിത് മൈ ബഡ്ഡീസ്”
എന്നും പറഞ്ഞു അവളൊരു പോക്കു പോവുന്ന കാണം..നിനങ്ങള്‍ അപ്പോഴും അവള് വലുതാവാട്ടേ എന്നും പറഞ്ഞോണ്ടു ഇരുന്നൊട്ടൊ.
ബിന്ദൂട്ടി ആക്ചലി കാനാഡായില്‍ എവിടെയാണു?അവിടെ എവിടെയൊ എന്റെ ഒരു കസിന്‍ താമസമുണ്ടു...
3-1
3-1
കവഗൂച്ചിയ്കു പിഴച്ചു തുടങ്ങി അല്ലെ?
ലോങ്ങ് റെയ്ഞ്ചര്‍ ഈസിയാരുന്നല്ലോ...
അയ്യോ, അതറിയില്ലേ എല്‍ജീ, കാനഡാ ജംഗ്ഷനിലെ മാടക്കടയുടെ തൊട്ടു പുറകില്‍.
പിന്നെ, കാനഡാ ഒരു ചെറിയ സ്ഥലമായതുകൊണ്ടു് എല്‍ജീടെ കസിനും ബിന്ദുവും കൂടി എന്നും കാണും. രണ്ടുപേരും നടക്കാന്‍ പോകുന്നതു് ഒരു സമയത്താണെന്നേ..
(ടൊറോണ്ടോ എന്നൂ കേട്ടിട്ടുണ്ടോ? ഉബുണ്ടൂന്റെ അനിയനാ...)
(എനിക്കിന്നെന്തുപറ്റിയോ? രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്നു പണിഞ്ഞു. ഇപ്പോഴും പണിയുന്നു. ഓഫീസില്‍ പണി കൂടിയാല്‍ മനുഷ്യനു വട്ടാകുമോ എന്തോ?...)
ആക്‌ച്വലി ഞാന്‍ ടൊറോണ്ടോ യില്‍ ആണന്നേ.. കസിന്‍ എവിടെയാ?? എനിക്കെന്താ വെജി സ്പെഷ്യല്‍ ഉണ്ടാക്കിയതു??
:)
(ടൊറോണ്ടോ എന്നൂ കേട്ടിട്ടുണ്ടോ? ഉബുണ്ടൂന്റെ അനിയനാ...)
അതുഗ്രന്‍ :))) അത്യുഗ്രന്‍....
അയ്യോ, ഇപ്പോഴാ കണ്ടത്, അപ്പോള്‍ ഉറക്കമിളച്ചാല്‍ മനുഷ്യന് ഈ ഗതിയാകുമോ??
പാവം ഉമേഷ്‌ജി. :)
റൊണാള്‍ഡോ വീണ്ടുമടിച്ചേ 4-1
4-1
ഇതാ ഇന്നു ബ്രസീലിനു വേണ്ടി കളത്തിലിറങ്ങിയ ചിലര്‍ -
ലൂസിയോ
ഗില്‍ബെര്‍ട്ടോ
റൊബെര്‍ട്ടോ
റൊണാള്‍ഡോ
സിസിഞ്ഞോ
റൊണാള്‍ഡിഞ്ഞോ
റിക്കാര്‍ഡീഞ്ഞോ
ജുനീഞ്ഞോ
റോബീഞ്ഞോ
ഇനി ഉടനെ ഇറങ്ങാന്‍ പോകുന്ന ചിലര്‍ -
ഒടിഞ്ഞോ
മറിഞ്ഞോ
തിരിഞ്ഞോ
ചെരിഞ്ഞോ
ബ്രസീല്‍ ഗോളടിക്കും ഗോളിയെ ഇറക്കി..
ഓസ്ട്രേലിയ മുന്നില്‍
വാട്ട് ഈസ് ദിസ് ഉമേഷ് അങ്കിള്‍?
കാനഡായില്‍ ജങ്ക്ഷനേ ഇല്ലല്ലൊ...
ഹഹ..ജങ്ക്ഷന്‍ ഇല്ലാത്ത രാജ്യമുണ്ടൊ?
ബിന്ദൂട്ടി..എപ്പൊ ഈ ട്ടോറട്ടോയും വാന്‍കൂവറും തമ്മില്‍ എത്ര ദൂരം ഉണ്ടു?
കിലോമീട്ടേര്‍സ് ആണ്ട് കിലോമീട്ടേര്‍സ്?
നല്ല കഥയായി. ടൊറോണ്ടോയിലുള്ളവര്‍ വാന്‍കൂവറിലേക്കു പോകാന്‍ പടിഞ്ഞാട്ടു പോകുന്ന സമയത്തിനു കിഴക്കോട്ടു പോയാല്‍ പെരിങ്ങോടനെ കണ്ടേച്ചു പോരാം. വാന്‍കൂവറുകാരു പടിഞ്ഞാട്ടു പോയാല്‍ വക്കാരിയേയും.
തല്‍ക്കാലം കസിനോടു സന്തോഷിനെയും ബിന്ദുവിനോടു പാപ്പാനെയും കാണാന്‍ പറ.
ബ്രസീലിനൊപ്പം കംഗാരുക്കളും പ്രീ ക്വാര്‍ട്ടറില്‍
എന്നാലുമെന്റെ ബ്രസീലേ... ഇത്രയ്ക്കു വേണാരുന്നോ ഞങ്ങടെ വക്കാരി ക്കൊച്ചനോട് ? പാവം വക്കാരിയിതു വല്ലതുമറിയുന്നുണ്ടോ ? ജപ്പാന്‍ ജയിക്കുന്ന മധുര സ്വപ്നങ്ങളും കണ്ടുറങ്ങുവാ പാവം. കളി കാണാന്‍ വേണ്ടി അലാറം വച്ചുറങ്ങിയതാ. പഷേ, അലാറമടിച്ചപ്പോ, ആസ് യൂഷ്വല്‍... സ്നൂസിലിട്ട്..പിന്നെം സ്നൂസിലിട്ട്... നാളെയിതറിയുമ്പോള്‍, ചങ്കു പൊട്ടി മരിക്കും..
ഉമേഷേട്ടനോടു ആരാണ്ടു ‘തല മാറട്ടെ’ എന്ന് ബാലരമേലു പറഞ്ഞ പോലെ പറഞ്ഞൂന്നാ തോന്നണെ.
അതെന്താ ഹെഡ്-മാഷേ, ജര്‍മ്മനീലൊന്നും കാഴ്ചബംഗ്ലാവും സര്‍ക്കസ്സുമൊന്നുമില്ലേ? എന്തിനാ കങ്കാരുക്കളെ ബ്രസീലുകാരുടെ ക്വാര്‍ട്ടേഴ്സില്‍? ഫ്രീ ആയതുകൊണ്ടാണോ?
(എല്‍. ജി. അക്ഷരത്തെറ്റു തിരുത്താന്‍ എനിക്കയച്ചു തന്നതാണു്. പെര്‍ഫക്റ്റായതുകൊണ്ടു ഞാന്‍ നേരേ പോസ്റ്റുന്നു.. എല്‍ജീ, കാനഡയുടെ മാപ്പു് :-) )
(ബ്ലോഗുകളെപ്പറ്റി ഇന്ദു മേനോനെഴുതിയ ലേഖനം വായിച്ച ആരെങ്കിലും ഇതുവഴി ആദ്യമായീ വന്നാല്‍ അയാള്‍ക്കും പിടിക്കും വട്ട്.)
ബ്ലോഗുകളെപ്പറ്റി ഇന്ദുമേനോന്‍ ലേഖനമെഴുതിയോ? എവിടെ?
അയ്യോ മന്‍ജിത്തേ അതു ഞാന്‍ ചുരുക്കിപ്പറഞ്ഞതല്ലേ. “അറേയ്ഞ്ജ്ഡ് മാര്യേജിനെപ്പറ്റി ഇന്ദു മേനോനെഴുതിയ ലേഖനത്തിന്റെ അരികിലായി വരമൊഴിയെയും, മലയാള ബ്ലോഗുകളെയും, സിബുവിനെയും പറ്റി വന്ന ലേഖനം” എന്നു വിവക്ഷ.
ബ്ലോഗ്ഗുകളെ കുറിച്ച് എഴുതുന്നു!!
ഇന്ദുപ്പണ്ടാരം ഒരു സെന്‍സേഷനലിസ്റ്റ്. അവര്‍ക്ക് ഓശാന പാടാന്‍ അഭ്യുദയ ചെട്ടന്മരും ചെചിമരും അതന്നെ.
അതും ഫൂട്ട്ബാളുമായി എന്നതാ
http://www.youtube.com/watch?v=FuQF1ssgqnE
ദേ ഇതൊന്നു കണ്ടു നോക്കിയെ
കൊടുകൈ പുല്ലൂരാനേ. ആരു ലോകകപ്പു നേടും എന്നൊന്നു പ്രവചിച്ചേ ഇനി...
അവസാന ഗോള്‍ നില 1-4
Japan: Kawaguchi, Santos, Tsuboi, Kaji, Nakazawa, Hidetoshi Nakata, Ogasawara (Koji Nakata 56), Nakamura, Inamoto, Maki (Takahara 60), Tamada, Takahara (Oguro 66).
Subs Not Used: Doi, Endo, Fukunishi, Komano, Moniwa, Narazaki, Ono, Yanagisawa.
Booked: Kaji.
Goals: Tamada 33.
Brazil: Dida (Rogerio 82), Lucio, Juan, Cicinho, Gilberto, Kaka (Ze Roberto 71), Ronaldinho (Ricardinho 71), Silva, Juninho, Ronaldo, Robinho.
Subs Not Used: Adriano, Cafu, Carlos, Cris, Emerson, Fred, Julio Cesar, Luisao, Mineiro.
Booked: Gilberto.
Goals: Ronaldo 45, Juninho 53, Gilberto 59, Ronaldo 81.
Att: 65,000.
Ref: Eric Poulat (France).
Fifa man of match: Ronaldo
Post a Comment
<< Home