ഫിഫ ലോകകപ്പ് 2006

Wednesday, June 21, 2006

ഹോളണ്ട് - അര്‍ജെന്റീന

ബുധന്‍, 21 ജൂണ്‍

ഗ്രൂപ്പ് C

28 Comments:

At 1:20 AM, Blogger അരവിന്ദ് :: aravind said...

ഹോളണ്ട് 1 അര്‍ജ്ജന്റീന 2

 
At 3:09 AM, Blogger ജേക്കബ്‌ said...

ഹോളണ്ട് 1 : അര്‍ജെന്റീന 2

 
At 4:00 AM, Anonymous Anonymous said...

ഹോളണ്ട് 0 അര്‍ജ്ജന്റീന 1

 
At 1:29 PM, Blogger Adithyan said...

റോബെന്‍ ഇല്ലാതെ ഹോളണ്ട്....

അര്‍ജന്റീനയ്ക്കായി മെസ്സി ആദ്യമായി ആദ്യനിരയില്‍... ക്രെസ്പോയും സാവിയോളയും ഇല്ല.

 
At 2:40 PM, Blogger ശനിയന്‍ \OvO/ Shaniyan said...

36 മിനിട്ട്.. 0-0

 
At 2:50 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഹാഫ് ടൈം... 0-0

 
At 2:59 PM, Blogger Adithyan said...

മെസ്സി ആഘോഷിക്കുവാ‍ണല്ലേ?

ഇതു വരെ മെസ്സി തന്നെ താരം.

 
At 3:01 PM, Blogger ശനിയന്‍ \OvO/ Shaniyan said...

അതെ.. സംശയമില്ല...

 
At 3:20 PM, Blogger Adithyan said...

ശനിയാ ഇതു കണ്ടോ?

Lionel Messi is wearing boots with Le Mano de Dios (The Hand of God) inscribed on them. As if England fans need or want reminding, it's in reference to Diego Maradona's first goal against them in the 1986 World Cup.

ഹ ഹ ഹ അഹ ഹ

 
At 3:24 PM, Anonymous Anonymous said...

അതേയ്, ഇവിടെ മാത്രാ എനിക്കൊരു ഓഫ് ട്ടോപ്പിക്കിടാന്‍ പറ്റാഞ്ഞെ :) ഒന്നു ട്രൈ ചെയ്യട്ടെ,

ഒന്നു ചോദിച്ചോട്ടെ, ഈ പഞ്ചാബിലാണു ഈ ബ്രസില്ലൊക്കെ കളിക്കണ പന്തു ഉണ്ടാക്കണെ എന്നു ഒരാള്‍ പറയുന്നു..ആണോ? ആളു ബഠായി അടിക്കണെ ആണൊ,അതൊ ശരിയാണൊ?

 
At 3:37 PM, Blogger Adithyan said...

ഇവിടെ ഫുട്ബോളിനെക്കുറിച്ചുള്ള ഒരു ചോദ്യവും ഓഫ്‌ടോപ്പിക്കാവില്ല എല്‍ജീ... :-)

അപ്പോ വിചാരിയ്ക്കും എന്നാ പിന്നെ ഫുട്‌ബോളിനെപ്പറ്റിയല്ലാതെ വേറെ എന്തേലും ചോദിച്ചു ഓഫ് ആക്കി കളയാമെന്ന്‌... പക്കെങ്കില് ഈ ഭൂലോകത്തിന്റെ സ്പന്ദനം തന്നെ ഫുട്‌ബോളിലായതു കൊണ്ട് ഏതു ചോദ്യവും ഫുട്‌ബോളിനോടു ബന്ധപ്പെട്ടതു മാത്രം...

ഇനി ചോദിച്ചതിനുത്തരം - എനിക്കറിയില്ല :-)
പാക്കിസ്ഥാനിലാണു ഈ ലോകകപ്പിലെ കുറെ ബോളുകള്‍ ഉണ്ടാക്കുന്നതെന്നു കേട്ടു. ഉറപ്പില്ല.

ഈ ലോകകപ്പിലുപയോഗിക്കുന്ന ബോളുകളുടെ ചരിത്രവും ഭൂമിശാസ്ത്രവും ഇവിടെ. ഫൈനലില്‍ ഗോള്‍ഡന്‍ ബോള്‍ ആണ് ഉപയോഗിക്കാന്‍ പോകുന്നത്‌.

 
At 3:40 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഉം.. :0) അതെവിടാ മാഷേ കണ്ടേ?

എല്‍ജീ, പന്തെങ്ങനെ ഓഫ് ടോപ്പിക്കാവും? അതല്ലേ നമ്മടെ ടോപ്പിക്ക്? ;-)

പഞ്ചാബ് ഫുട്ബാള്‍ നിര്‍മ്മാണത്തില്‍ വളരെ പേരുകേട്ടതാണ്‌ .. ലോകത്തിലെ മിക്കവാറും എല്ലാ വന്‍ ബ്രാന്‍ഡുകള്‍ക്കും ചൈനയോടു മത്സരിച്ച് പന്തെത്തിക്കുന്നത് പഞ്ചാബിലെ ചെറുകിട യൂണിറ്റുകളാണ്.. ഈ ലോകകപ്പില്‍ ഉപയോഗിക്കുന്നവയില്‍ മേഡ് ഇന്‍ പഞ്ചാബും കണ്ടേക്കാം.

 
At 3:41 PM, Blogger ശനിയന്‍ \OvO/ Shaniyan said...

നല്ല ടൈമിങ് ആദീ.. ;-)

 
At 3:43 PM, Blogger ശനിയന്‍ \OvO/ Shaniyan said...

80 മിനിട്ട് - 0 - 0

 
At 3:48 PM, Blogger Adithyan said...

BBC-ല്‍ കണ്ടതാ....:)

85 മിനിട്ട് 0-0

സമനിലയാവുമോ :(

 
At 3:53 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ആയി.. 0-0

 
At 3:28 AM, Blogger അരവിന്ദ് :: aravind said...

എല്‍‌ജ്യേ..അദ്ദേഹം പറഞ്ഞതില്‍ കാര്യമില്ലാതില്ല..
ഈ വേള്‍ഡ് കപ്പിലെ പന്തുകള്‍ അഡി‌ഡാസ് കമ്പനി നിര്‍മ്മിക്കുന്നതാണ്.
(adidas - All Day I Dream About Sports എന്നാണ് ഫുള്‍ഫോം എന്ന് വിചാരിച്ചിരുന്നു. അല്ല. ആഡി ഡാസ്സ്‌ലര്‍ എന്നയാളും അയാളുടെ സഹോദരനും കൂടി ഉണ്ടാക്കിയതായത് കൊണ്ടാണ്. പിന്നെ സഹോദരന്‍ തെറ്റി പുതിയ കമ്പനി ഉണ്ടാക്കി- പ്യൂമ)
അഡിഡാസ് പന്തുകള്‍ നല്ല ഡ്യൂറബിളിറ്റിക്ക് വേണ്ടി കൈകൊണ്ട് തുന്നിയുണ്ടാക്കുനതാണ്. പന്തിലെ തുന്നല്‍ കണ്ടിട്ടില്ലേ? അവിടൊക്കെ ആര് കൈകൊണ്ട് പന്തു തുന്നിയുണ്ടാക്കാന്‍? അതിനാല്‍ അവര്‍ പന്തുണ്ടാക്കുന്ന റബ്ബര്‍, തുന്നാനുള്ള സൂചി, നൂല് ഇതൊക്കെ പഞ്ചാബിലെ ജലന്ധറിലേക്ക് കൊടുക്കുന്നു. അവിടെയിരുന്ന് അവരത് തുന്നുന്നു. പിന്നെ, തിരിച്ചയക്കുന്നു. അഡിഡാസുകാര്‍ കിട്ടിയ സാധനം, വിണ്ടും ചില പ്രൊസസ്സ് ഒക്കെ ചെയ്ത്, പോളിഷ് ചെയ്ത്, കളറടിച്ച്, പേര് വച്ച്, പുറത്തിറക്കുന്നു. അപ്പൊ ഇന്ത്യയായാലും പാക്കിസ്ഥാനായാലും പന്ത് ഉണ്ടാവുന്ന പ്രക്രിയയിലെ ഒരു കണ്ണി മാത്രം. അല്ലാതെ പന്ത് ഇവിടെ മൊത്തമായി നിര്‍മ്മിക്കുന്നില്ല. ഒണ്‍ലി തുന്നല്‍.

 
At 3:36 AM, Blogger myexperimentsandme said...

ശരിക്കോര്‍ക്കുന്നില്ല. പക്ഷേ മണ്‍‌രമ ലേഖനപ്രകാരം. സമ്മാനപ്പന്തുകള്‍, കുഴിപ്പന്തുകള്‍, ഓലപ്പന്തുകള്‍ തുടങ്ങി അപ്രസക്ത ലോകകപ്പ് പന്തുകള്‍ മാത്രമേ പഞ്ചാബിലുണ്ടാക്കുന്നുള്ളൂ എന്നാണ് എന്റെ ഓര്‍മ്മ. ശരിക്കുള്ള കളിപ്പന്തുകള്‍ ഫോറിന്‍ മേഡ് തന്നെയെന്ന്.നമ്മുടെ ഐ. എം. വിജയന്റെ കമ്പനി ഒരെണ്ണം ചാലക്കുടീലും ഒരെണ്ണം ജലതന്തറിലും-രണ്ടിടത്തും ലോകകപ്പ് പന്തുകള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ ശരിക്കുള്ള കളിക്കുള്ളതാണോ എന്നോര്‍ക്കുന്നില്ല. അല്ലാ എന്ന രീതിയിലാണ് ഞാന്‍ ആ മണ്‍‌രമ വാര്‍ത്ത മനസ്സിലാക്കിയത്. പക്ഷേ ഉറപ്പില്ല.

അരവിന്ദാ അതുപോലെ ഇ.എസ്.പി.എന്നിന് ഞാനിട്ട പേരായിരുന്നു യൂറോപ്യന്‍ സ്പോര്‍‌ട്ട്‌സ് പ്രമോഷന്‍ നെറ്റ്‌വര്‍ക്ക് (അതിനി അങ്ങിനെതന്നെയാണോ?)

 
At 4:00 AM, Blogger അരവിന്ദ് :: aravind said...

അല്ല വക്കാരീ..എന്റെ അറിവ് വച്ച്
ഏന്റെര്‍ടെയ്ന്മെന്റ് ആന്റ് സ്പോര്‍ട്ട്സ് പ്രോഗ്രാമിംഗ് നെറ്റ്വര്‍ക് എന്നാണ്.

ഒരു പക്ഷേ ശരിയാണ്, പന്തിന്റെ കാര്യവും . ഈ വേള്‍ഡ് കപ്പിനേക്കുറിച്ചൊരു പിടിയില്ല. പക്ഷേ കൊറിയ-ഫ്രാന്‍സ് ഏതോ ഒരു കപ്പില്‍ ഇവിടെ പന്ത് തുന്നിയിരുന്നു.
ഓടയില്‍ നിന്ന് സിനിമയില്‍ സത്യന്‍ വലിച്ച ബീഡി ഞാന്‍ കൊടുത്തതാന്ന് വീമ്പടിക്കണ പോലെ ഇന്ത്യാക്കാര്‍..കളിക്കാനോ കൊള്ളൂല..:-)

 
At 4:06 AM, Blogger myexperimentsandme said...

അപ്പോ അമ്പതു ശതമാനമൊത്തു... സ്പോര്‍ട്ട്‌സും നെറ്റിവറുത്തതുമുണ്ട്. അതുമതി. ഞാനുമത്ര മീശക്കാരനല്ലേ...

 
At 4:10 AM, Blogger Sreejith K. said...

ഇത്തവണത്തെ വേള്‍ഡ്‌കപ്പില്‍ ഉപയോഗിച്ചിരിക്കുന്ന പന്തുകള്‍ തുന്നല്‍ ഇല്ലാത്തവയാണ്. തുന്നലിന് പകരം അരികുകള്‍ ചൂടാക്കി ഒട്ടിക്കുക എന്ന ടെക്നിക്ക് ആണ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്. പോരാണ്ട് ഓരോ ദിവസത്തെ കളിയിലും ഉപയോഗിക്കുന്ന പന്തില്‍ ഏതൊക്കെ രാജ്യങ്ങള്‍ തമ്മില്‍ കളിക്കുന്നു എന്നും, എപ്പോഴാണ് കളി എന്നുമുള്ള വിവരങ്ങള്‍ പ്രിന്റ് ചെയ്തിട്ടുമുണ്ട്. ബോളിന്റെ ക്ലോസപ്പ് വരുമ്പോള്‍ ശ്രദ്ധിച്ചാല്‍ അത് കാണാവുന്നതാണ്.

ഇപ്പറഞ്ഞ കാരണങ്ങള്‍കൊണ്ട് തന്നെ ഈ പന്ത് ഇന്ത്യയില്‍ ഉണ്ടാക്കുന്നതാണെന്ന് വിശ്വസിക്കാനാകുന്നില്ല.

 
At 6:06 AM, Blogger Manjithkaini said...

ഈ ലോകകപ്പിലെ പന്ത് ജലന്ധറിലാണോ ഉണ്ടാക്കുന്നതെന്ന സംശയം എനിക്കുമുണ്ട്. ആവാന്‍ വഴിയില്ല. ലോകകപ്പ് തുടങ്ങും മുന്‍പ് ദീപിക ദിനപത്രത്തില്‍ ചങ്ങനാശേരിക്കാരനായ ഒരു പാതിരിയുമായുള്ള അഭിമുഖമുണ്ടായിരുന്നു. അദ്ദേഹം ബ്രസീലിലായിരുന്നു. റോണാള്‍ഡോയ്ക്ക് ആദ്യകുര്‍ബാന കൊടുത്ത കക്ഷി. ബ്രസീലിലെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന കൂട്ടത്തില്‍ ബ്രസീലില്‍ വ്യാപകമായി ഉപയോഗിക്കുന്ന പന്തുകള്‍ പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ളതാണെന്നും തങ്ങള്‍ക്കളിക്കുന്ന പന്തു സൃഷ്ടിക്കുന്ന രാജ്യത്തുനിന്നുള്ള ആള്‍ എന്നൊരു പ്രത്യേക പരിഗണ പാതിരിയോടുണ്ടായിരുന്നു എന്നും ആ അഭിമുഖം പറയുന്നു. ഈ വിവരമാകാം എല്‍ ജിയോട് ആരെങ്കിലും പറഞ്ഞത്. ബ്രസീലിലെ ചെറുകളിക്കളങ്ങളില്‍ ഇന്ത്യയിലെ ജലന്ധറിലുണ്ടാക്കുന്ന ചെലവുകുറഞ്ഞ പന്തു ഉപയോഗിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ലോകകപ്പു പോലെയുള്ള വമ്പന്‍ മേളകളില്‍ ഉപയോഗിക്കുന്ന അഡീഡസ് പന്ത് അവിടെയാണുണ്ടാക്കുകയുന്നു പറയുക വയ്യ.

 
At 8:24 AM, Blogger ശനിയന്‍ \OvO/ Shaniyan said...

This comment has been removed by a blog administrator.

 
At 8:28 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ഇതാ, ഇതും കൂടെ കണ്ടോളൂ

 
At 8:46 AM, Blogger Adithyan said...

ശനിയാ...
വായിച്ചിട്ടെനിയ്ക്കു തോന്നുന്നത് ഇതു പ്രമോഷനും ട്രെയിനിംഗിനും മാത്രെ ഉപയോഗിക്കുന്നുള്ളൂ എന്നാ തോന്നുന്നെ...

...rolling out nearly 50,000 balls a day for World Cup promotion in Germany and other European nations.

The balls will be used for promotional purposes and training by the competing teams.

ലോകകപ്പിനുള്ള പന്തുകള്‍ ഓരോ മത്സരത്തിനും കസ്റ്റമൈസ്‌ഡ് ആണ്... അതിന്റെ നിര്‍മ്മാണം ‘പുറത്ത്’ നിന്നാണെന്നു തോന്നുന്നു...

ഇതു ശരിയ്ക്കും വായിച്ചതു കൊണ്ടാണല്ലെ ‘ഇതാ, ഇതും കൂടി കണ്ടോളൂ’ എന്നു മാത്രം പറഞ്ഞു നിര്‍ത്തിയത് :-))

 
At 8:56 AM, Blogger ശനിയന്‍ \OvO/ Shaniyan said...

അതെ..

ഇതാണാദ്യം വായിച്ചത്.. പക്ഷേ ഇതേതു വകയിലുള്ള സൈറ്റാണെന്ന് അറിയാത്തതുകൊണ്ടാ അതെടുത്തിട്ടത്. ഇതിലെ അവസാ‍ന പാരഗ്രാഫ് ഒന്നു വായിച്ചു നോക്കു..

 
At 9:01 AM, Blogger Adithyan said...

ഹ്മ്മ്മ്....

ഒരു ഫുട്ബോള്‍ പോലും നമ്മടെ വകയായി അങ്ങോട്ടില്ല... :-(

 
At 10:42 PM, Blogger Adithyan said...

അവസാന ഗോള്‍ നില 0-0

Holland: Van der Sar, Boulahrouz, Ooijer, Jaliens, De Cler, Sneijder (Maduro 86), Cocu, Van der Vaart, Van Persie (Landzaat 67), van Nistelrooy (Babel 56), Kuyt.
Subs Not Used: Mathijsen, Van Bronckhorst, Robben, Kromkamp, Heitinga, Van Bommel, Vennegoor of Hesselink, Timmer, Stekelenburg.

Booked: Kuyt, Ooijer, De Cler.

Argentina: Abbondanzieri, Burdisso (Coloccini 24), Ayala, Milito, Cufre, Mascherano, Maxi, Cambiasso, Riquelme (Aimar 79), Messi (Cruz 69), Tevez.
Subs Not Used: Sorin, Heinze, Saviola, Crespo, Franco, Scaloni, Palacio, Ustari, Gonzalez.

Booked: Cambiasso, Mascherano.

Att: 48,000.

Ref: Luis Medina Cantalejo (Spain).

Fifa man of the match: Carlos Tevez

 

Post a Comment

<< Home