ഫിഫ ലോകകപ്പ് 2006

Thursday, June 22, 2006

ഘാന - യു.എസ്.എ.

വ്യാഴം, 22 ജൂണ്‍

ഗ്രൂപ്പ് E

59 Comments:

At 7:22 AM, Blogger അരവിന്ദ് :: aravind said...

ആഫ്രിക്കയുടെ അവസാന പ്രതിക്ഷ..
പക്ഷേ ഫിനിഷിംഗില്‍ ഒട്ടുമേ കഴിവില്ലാത്ത ഖാനക്കാര്‍..

അമേരിക്ക 2 ഖാന 0

 
At 8:14 AM, Blogger ജേക്കബ്‌ said...

ഘാന 2 : യു.എസ്.എ 1

 
At 8:39 AM, Blogger Adithyan said...

ഘാനക്കാര്‍ ഒരു സമനിലയെങ്കിലും പിടിക്കില്ലെ?

 
At 9:02 AM, Blogger അരവിന്ദ് :: aravind said...

എനിക്ക് സംശയമാണ് ആദീ...
ഐവറി കോസ്റ്റിന്റെ കളി കണ്ടോ? നല്ല ഒന്നാന്തരം ടാലന്റാണ്..പക്ഷേ ഫിനിഷിംഗ് ഇല്ല. പെനാല്‍ട്ടി ഏരിയക്ക് അടുത്തെങ്ങാന്‍ വന്നാള്‍ പിന്നെ പാസ്സില്ല. ഉണ്ണിപ്പൂതി മൂത്ത് സ്വന്തം അടിയാണ്. പോസ്റ്റിന് 2 കി മി ദൂരെക്കൂടി. ഘാനയും അതു തന്നെ. നന്നായി കളിക്കും, മുന്നേറും, പക്ഷേ ഗോളിനടുത്തെത്തിയാല്‍ റ്റീം വര്‍ക് കുറവാണ്. ചെക്കിനെ 5 ഗോളിനെങ്കിലും പൊട്ടിക്കണ്ടതല്ലായിരുന്നോ?( കുത്തഴിഞ്ഞുപോയ ചെക് ഡിഫന്‍സില്‍ പീറ്റര്‍ ചെക് മാത്രമേയുള്ളായിരുന്നൂ എന്നത് വേറെ കാര്യം).
യു.എസ്.എ യുടെ ഡിഫന്‍ഡിംഗ് കണ്ടല്ലോ? ഇറ്റലിക്കെതിരെ? അതിനെ പൊട്ടിക്കാന്‍ ഘാനക്ക് പറ്റുമോ?
ഇല്ലെന്ന് തന്നെ തോന്നുന്നു. പിന്നെ, യു.എസ്. എ മരണക്കളിയായിരിക്കും ഇന്ന്. മക്‍ബ്രൈഡ് ഫോമിലായാല്‍, ഇന്നു പലതും നടക്കും. :-)
എന്റെ ഊഹമാണേ..

 
At 9:11 AM, Blogger Adithyan said...

ഫിനിഷിംഗ് ഇല്ല എന്നതു സത്യം... ചെക്കിനെതിരെ എത്ര ഓപ്പണ്‍ ചാന്‍സ് ആണ് പാഴായത്...

 
At 9:31 AM, Blogger Manjithkaini said...

ഇറ്റലി ഒന്നടിച്ചേ...ഘാനയുമൊന്നടിച്ചേ

 
At 9:33 AM, Blogger ശനിയന്‍ \OvO/ Shaniyan said...

This comment has been removed by a blog administrator.

 
At 9:37 AM, Blogger Adithyan said...

ഘാനയുടെ തന്ത്രം കൊള്ളാമല്ലോ... കളി തുടങ്ങിനതിനു മുന്നേ കേറി ഞെട്ടിക്കുന്ന രണ്ടു ഗോള്‍ അടിക്കുക... എന്നിട്ട് കൈക്കരുത്തുകൊണ്ട് അത് അവസാനം വരെ ഡിഫെന്‍ഡ് ചെയ്യുക...

 
At 9:47 AM, Blogger ഉമേഷ്::Umesh said...

ഞാന്‍ കളി കാണുന്നുമൊന്നുമില്ല. എന്നാലുമൊരു ജെനറല്‍ നോളജ് ചോദ്യം ചോദിക്കട്ടേ?

ഈ ഘാനയും ഐവറി കോസ്റ്റും ഒന്നുതന്നെയല്ലേ? ലോകത്തെങ്ങുമുള്ള ആക്ര/ആക്രിക്കച്ചവടക്കാരുടെ ആസ്ഥാനം അവിടെയെങ്ങാണ്ടല്ലേ? ഇത്തിരിയില്ലാത്ത ആ രാജ്യവും ഫുട്‌ബാളില്‍ സ്റ്റ്രോങ്ങാണല്ലേ? കേഴുക പ്രിയനാടേ...

(ഓഫ്‌ടോപ്പിക്കുകള്‍ കമന്റാന്‍ വിരല്‍ത്തുമ്പില്‍ വെള്ളമൂറി നില്‍ക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഇതു ഡെഡിക്കേറ്റുചെയ്യുന്നു...)

 
At 9:48 AM, Blogger ശനിയന്‍ \OvO/ Shaniyan said...

യൂ എസ് ഏ തിരിച്ചടിച്ചു 1-1

 
At 9:53 AM, Blogger ബിന്ദു said...

നന്ദി.. ഉമേഷ്‌ജി.. ഇതൊന്നു ഓഫ്‌ടോപിക്‌ ആയിട്ടു വേണം എനിക്കൊന്നു കമന്റാന്‍.. അല്ലാതെ ഒരു രക്ഷയുമില്ല . എല്ലാവരും കൂടി എന്റെ കഴുത്തിനു പിടിക്കാതിരുന്നാല്‍ ഭാഗ്യം.
:)

 
At 9:53 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ഘാന കിട്ടിയ പെനാള്‍ട്ടി മുതലാക്കി 1-2

 
At 9:55 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ഹാഫ് ടൈം ഘാന 2 - 1 യൂ എസ് എ

 
At 10:05 AM, Anonymous Anonymous said...

എന്തോ,വിളിച്ചായിരുന്നൊ??

ഉമേഷേട്ടനും ബിന്ദൂട്ടിയും എന്നെ വിളിച്ച പോലെ ഒരു ഉള്‍വിളി.. :-)

എനിക്കു മനസ്സിലാവാത്തതു, കാണുന്ന എല്ലാര്‍ക്കും സ്കോറ് കാണാന്‍ പറ്റുന്നില്ലെ? പിന്നെ എന്താണു ഇവിടെ സ്കോറ് ഇടുന്നതിന്റെ ഈ ഗുട്ടന്‍സ്?

 
At 10:09 AM, Blogger Adithyan said...

ഉമേഷ്ജീ, ഐവറി കോസ്റ്റും
ഘാനയും ആഫ്രിക്കേലെ രണ്ട് അയല്‍ രാജ്യങ്ങളല്ലെ?

അല്ലെ?

ഘാന ജയിച്ചാല്‍ ചെക്കിന്റെ നിര പരുങ്ങലാവും...

 
At 10:13 AM, Blogger Adithyan said...

എല്‍ജിയേ അവിടത്തെ സ്കോര്‍ തന്നെയാണോ ഇവിടെയും എന്നു ഉറപ്പു വരുത്താനാ‍ാ :)

ഈ ഫുട്ബോള്‍, ക്രിക്കറ്റ് ഒക്കെ ഒറ്റക്കിരുന്നു കാണുന്നതും അഞ്ചാറു പേരു കൂടിയിരുന്നു കാണുന്നതും തമ്മിലൊരു വ്യത്യാസമുണ്ടേ... എന്താ പറയുക... ഈ കാഞ്ചീപുരം സാരീടെ പട്ടിനെ പറ്റിയോ പുടവയെപ്പറ്റിയോ ഒക്കെ നിങ്ങള്‍ വാചാലരാവാറില്ലേ? :))

 
At 10:14 AM, Blogger ബിന്ദു said...

എല്‍ ജിയേ.. ഉള്‍വിളി എനിക്കും ഉണ്ടു, പക്ഷേ ആയുസ്സെത്താതെ മരിക്കാന്‍ എനിക്കിഷ്ടമല്ല ;)

 
At 10:15 AM, Blogger ഉമേഷ്::Umesh said...

ഏതായാലും ഓഫ്‌ടോപ്പിക് പതുക്കെ പച്ചപിടിച്ചു വരുന്നുണ്ടു്, കൊള്ളാം :-)

പിന്നെ ഈ ഘാന എന്തു കോസ്റ്റാ? ഗോള്‍ഡ് കോസ്റ്റോ?

(ബിന്ദൂ, എല്‍‌ജീ, ഒരു കൈ സഹായിക്കൂ....)

 
At 10:16 AM, Blogger Manjithkaini said...

ഘാനയും ഐവറികോസ്റ്റുമെങ്ങനെ ഒന്നാകും ഉമേഷ് ജീ? വെറുതേ ചോദിച്ചതാ അല്ലേ? രണ്ടുപേരും അയല്‍ക്കാരാണ്. ജൂണ്‍ മാസം പുറത്തിറങ്ങിയ നാഷണല്‍ ജോഗ്രഫിക്കിന്റെ ഫുട്ബോള്‍ പതിപ്പില്‍ ഐവറി കോസ്റ്റിലെ ഫുട്ബോള്‍ വിശേഷങ്ങളുണ്ട്. കളിജയിക്കാന്‍ അവര്‍ നടത്തുന്ന മന്ത്രവാദവും മറ്റും രസകരം തന്നെ.

ഈ ലോകകപ്പില്‍ പങ്കെടുക്കുന്ന ഏറ്റവും ചെറു രാജ്യം ഇതു രണ്ടുമല്ല, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ ആണ്. നമ്മുടെ പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ചേര്‍ത്താല്‍ ഈ രാജ്യത്തേക്കാള്‍ വലുതാകും. അവര്‍ക്കുപോലും ലോകകപ്പില്‍ കളിക്കാനായി,പുറത്തായെങ്കിലെന്താ നന്നായി കളിക്കുകയും ചെയ്തു. അതെ, കേഴുക, കേഴുക പ്രിയ നാടേ...

 
At 10:19 AM, Anonymous Anonymous said...

ബിന്ദൂ‍ട്ടി

ദേ ആരൊ സാരീടെ കാര്യം പറയുന്നു..പിന്നെ ഉമേഷേട്ടന്‍ എന്തോ ഗോള്‍ഡ് എന്നും.അപ്പൊ? തുടങ്ങല്ലെ? ;-)
ആദ്യം തന്നെ ആയുസ്സ്മാന്‍ ഭവ: പൂജ വല്ലോം നടത്തിയാലൊ?

 
At 10:22 AM, Blogger Adithyan said...

ഞാന്‍ വെറുതെ മെനക്കെട്ടു കണ്ട മാപ്പൊക്കെ തപ്പി :))

കേഴുന്നവരേ, ഈ ബ്ലോഗ് വഴി ആദ്യം എല്ലാരേം ഫുട്ബോള്‍ ഭ്രാന്തന്മാരാക്കി പിന്നെ, ഫുട്ബോള്‍ കളിക്കാരാക്കി, അങ്ങനെ അങ്ങനെ നമ്മക്കു ഒരു ഇന്ത്യന്‍ ടീമൊക്കെ ഉണ്ടാക്കി... ഒരു 2014-ല്‍ ഇറങ്ങാം അല്ലെ?

 
At 10:31 AM, Blogger ബിന്ദു said...

ഈശ്വര.. എല്‍ ജീ.. എനിക്കിനിയും ആഗ്രഹങ്ങള്‍ കിടക്കുന്നു സാധിക്കാന്‍.. അപ്പോള്‍ ഏതു സാരിയുടെ കാര്യാ പറഞ്ഞതു ;)

 
At 10:34 AM, Blogger അരവിന്ദ് :: aravind said...

ആഹാ..എല്ലാരും കൂട്യല്ലോ..
പ്രയോററ്റി വണ്‍ ബഗ് കുടുങ്ങിയകാരണം നല്ലൊരു കളി കാണാതെ ഞാനും ഓഫീസില്‍..:-((
ആദിത്യോ, പന്തുകളിക്കൊപ്പം എല്ലാര്‍ക്കും കുടിക്കാന്‍ ചായ, കടിക്കാന്‍ ബിസ്കറ്റോ, അച്ചപ്പമോ..
എനിക്ക് ലൈം ജ്യൂസ് മതിയേ..
വേഗം വാ, കളി മിസ്സാവും..

 
At 10:50 AM, Blogger Unknown said...

ഒറ്റ ഗോളില്‍ കടിച്ചു തൂങ്ങുന്ന പഴയ ഇറ്റാലിയന്‍ തന്ത്രം വീണ്ടുമെന്ന് എഴുതി വന്നപ്പോഴേയ്ക്കും അവര്‍ ഒരെണ്ണം കൂടി അടിച്ചു കേറ്റി.

മറുവശത്ത് അഭിനയത്തില്‍ വക്കാരിയെ കടത്തി വെട്ടിക്കൊണ്ട് ജിം-ഘാനയുടെ പിം‌പോങ്ങ് പെനാല്‍ടി ബോക്സില്‍ പൊത്തോന്ന് വീണു പെനാല്‍ടി നേടിയെടുത്ത് യു.എസ്.എ യുടെ നില പരുങ്ങലിലാക്കി.
കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി, അമേരിക്കയുടെ കാര്യം കട്ടാപ്പൊഹ!

 
At 10:50 AM, Blogger myexperimentsandme said...

ഈ അമരിഗോക്കാരന്മാര്‍ കൊച്ചുപിള്ളാരെപ്പോലെയാണല്ലോ, ഷര്‍ട്ടേല്‍ പിടിച്ചു വലി, ഉന്ത്, തള്ള്..

 
At 10:51 AM, Blogger Kuttyedathi said...

ഓഫ്റ്റോപിക്കു പറയാന്‍ ബിന്ദുവും എല്‍ജിയുമുണ്ടെങ്കില്‍ പിന്നെ ഞാനെപ്പോ വന്നെന്നു ചോദിച്ചാല്‍ പോരേ ? മ്മളു മൂന്നു പേരും കൂടി ഒത്തു പിടിച്ചാലിതു നമുക്കു, വക്കാരിയുടെ 'കൂകി പ്പായും തീവണ്ടി' യുടെ ഗതി ആക്കാം.

അപ്പോ, സാരി മേടിക്കാന്‍ ജയലക്ഷ്മിയാണോ, അതോ ശീെമാട്ടിയാണോ നല്ലത്‌ ? ഈ ബീനാക്കണ്ണന്‍ ഈ പ്രായത്തിലും ഇത്ര സുന്ദരിയായി , ചെറുപ്പക്കാരി ആയി ഇരിക്കുനതിന്റെ രഹസ്യമെന്തായിരിക്കും ? :)

(ആദിത്യന്റെ കയ്യില്‍ നിന്നറ്റി കിട്ടാതിരിക്കാന്‍ ) നമ്മുടെ ഇന്ത്യ വിചാരിച്ചാല്‍, മനസ്സു വച്ചാലൊരു റ്റീമിനെ ഉണ്ടാക്കാന്‍ പറ്റൂല്ലെ ? യോഗ്യതാ റൌണ്ടു പോലും കടക്കൂല്ലാരിക്കും, ആദ്യത്തെ പ്രാവശ്യം. പക്ഷേ പതിയെ പതിയെ... :)

 
At 10:53 AM, Blogger myexperimentsandme said...

ഇന്ന് ലോഹക്കപ്പിലെ ഏറ്റവും വലിയ അട്ടയമറി..

ഞങ്ങള്‍ ജപ്പാന്‍ കാര്‍ പൊട്ടിക്കും ബ്രസീലിയന്മാരേ. രണ്ടേ പൂജ്യം വേണോ മൂന്നേ ഒന്ന് വേണമോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

അല്ലെങ്കില്‍ നാളെ ഞാനെങ്ങിനെ ഇവിടുള്ളവരുടെയൊക്കെ മുഖത്തു നോക്കും :(

 
At 10:59 AM, Blogger Kuttyedathi said...

ഈ വക്കാരിയുടെ ഓരോരോ അതിമോഹങ്ങളേ :) എന്തെല്ലാമെന്തെല്ലാം സ്വപ്നങ്ങളാണെന്നോ ....

വക്കാരിയേ, ഇന്നലെ എവിടെയോ ഫ്യുജിറ്റ്‌സുവിനെ പറ്റി എന്തോ പറഞ്ഞിരിക്കുന്ന കണ്ടല്ലോ. കാര്യമൊക്കെ കൊള്ളാം, പക്ഷേ എന്റെ കമ്പനിയെ തൊട്ടു കളിച്ചാലുണ്ടല്ലോ.... grrrrrrrrrr. :)

 
At 11:01 AM, Blogger myexperimentsandme said...

ഖാനാ പീനാ ഖാനാ ജയിച്ചേ

ഊഹച്ചക്കിരവരട്ടി ജേക്കബ്ബ് കീ ജയ്

 
At 11:02 AM, Blogger Vempally|വെമ്പള്ളി said...

വാക്കാരി, ഡാര്‍ക്ക് കൂളിങ്ങ് ഗ്ലാസ്സൊന്നു വാങ്ങിക്കൊള്ളൂ നമ്മളു നോക്കിയാലും നോക്കുന്നുണ്ടെന്നു ജപ്പാങ്കാര്‍ക്കു തോന്നരുത് :)

 
At 11:03 AM, Blogger myexperimentsandme said...

ജേക്കബ്ബേ ഒന്നുകൂടി ഊഹിക്കുമോ, ജപ്പാന്‍ മൂന്ന് ബ്രസീല്‍ ഒന്ന്.. അതോ ഒരൂഹം മാത്രമേ സ്റ്റോക്കുള്ളോ..

കുട്ട്യേടത്ത്യേ, ഫ്യുജിറ്റ്സുവാണോ, കെട്ടുകണക്കിന് കമ്പ്യൂട്ടറാ അവരിറക്കിയിരിക്കുന്നത്. അതേല്‍ തൊട്ടാണ് ഇവിടുള്ള എല്ലാവരുടേയും കളി.

 
At 11:07 AM, Blogger അരവിന്ദ് :: aravind said...

ഘാന ജയിച്ചോ?
എന്റൂഹം ശരിയായി :-))
ഏയ്..അതല്ല..എന്റൂഹം തെറ്റുമെന്നുള്ള എന്റൂഹം ശര്യായീന്ന്!

വക്കാരീ വെറും ഫ്യുജി‌റ്റ്സുവോ? അതിന്റെ പിന്നില്‍ എന്റെ കമ്പനീടെ പേരു കൂടെ കാണണ്ടതാണല്ലോ?

 
At 11:16 AM, Blogger ബിന്ദു said...

സാരീടെ കാര്യം പറഞ്ഞു തരാമെന്നു പറഞ്ഞു എല്‍ ജി എങ്ങോട്ടോ മുങ്ങി, എന്നാല്‍ പിന്നെ, കുട്ടിയേടത്തീ.. ബീനാ കണ്ണനെ നേരില്‍ കണ്ടിട്ടുണ്ടോ? കോട്ടയത്തെ ഷോ റൂമില്‍ പോയിട്ടുണ്ടോ?(വക്കാരിടെ ട്രെയിന്‍ നിര്‍ത്താന്‍ കുറച്ചു പാടു പെടേണ്ടി വന്നു ;) )

 
At 11:22 AM, Anonymous Anonymous said...

അതൊക്കെ മേക്കപ്പായിരിക്കും എന്നു പറഞ്ഞാ ഞാന്‍ എല്ലാ സുന്ദരിക്കോതകളേയും കാണുമ്പൊ ആശ്വസിക്കാറു.....പിന്നെ അരവിന്ദേട്ടാ,
ഇച്ചിരെ മീന്‍ കൂട്ടനും ചോറും എടുക്കട്ടെ,കളി മനസ്സില്‍ കണ്ടു ക്ഷീണിച്ചെങ്കില്‍?

കുട്ട്യേടത്തി,ബിന്ദൂട്ടി, നിങ്ങള്‍ക്കു കളിക്കണോ ബ്ലോഗിലെ ഈ മെമ്മെ ട്ടാഗ്? എന്നാല്‍ നിങ്ങള്‍ക്കു ട്ടാഗ് പാസ്സ് ചെയ്തു എന്നു പറഞ്ഞു എനിക്ക് തടി ഊരാം.. ഫൂഡ് ബ്ലോഗില്‍ വേറെ ആരെയും കിട്ടനില്ലാ..ഞാന്‍ താമസിച്ചു പോയി..

http://injimanga.blogspot.com/2006/06/momma-meme.html

 
At 11:58 AM, Blogger ഉമേഷ്::Umesh said...

സമാധാനമായി. ജീവിതത്തിലാദ്യമായി ഞാന്‍ തുടങ്ങിവെച്ച ഒരു സംരംഭം ബാക്കി ആരെങ്കിലും അംഗീകരിക്കുകയും തുടര്‍ന്നു കൊണ്ടു പോവുകയും ചെയ്തു :-)

തിരിയില്‍ നിന്നു കൊളുത്തിയ ബീഡി\b\b\b\b പന്തം പോലെ (ഈ \b എന്താണെന്നു ചോദിച്ചാല്‍, എല്‍‌ജീ, ഞാന്‍ കൊന്നുകളയും. എന്നിട്ടു് പരാമറും ഫ്യുജിഡാനും സമംസമം കലര്‍ത്തി കുടിച്ചിട്ടു്, കഴുത്തിലൊരു കയറിട്ടു തൂങ്ങിയിട്ടു്, അങ്ങനെ കിടന്നുകൊണ്ടു കൈയിലെ ഞരമ്പുമുറിച്ചു്, ചാവാറാവുമ്പോഴേക്കു കയറു പൊട്ടി താഴെ വീഴത്തക്കവിധം കയറു കത്തിച്ചു്, താഴെയൊരു തീക്കുണ്ഡവും സെറ്റപ്പു ചെയ്തു്, ഞാന്‍ എല്‍‌ജീടെ അടുത്ത കമന്റു വായിക്കുമേ :-)) ബിന്ദ്വേടത്തീം കുട്ടിക്കുട്ടീം എല്‍ജ്യോപ്പോളുമൊക്കെക്കൂടി സാരീം ചേലേം ബീനാക്കണ്ണനും ഫ്യിജിട്സുവുമൊക്കെയായി ജൈത്രയാത്ര നടത്തിക്കൊള്ളും.

ഇവന്മാരു കുറെക്കാലമായി മറ്റു ബ്ലോഗുകളില്‍ കയറി ഫുട്‌ബാളു പറയുന്നു. ചൂഷിതരും സംഘടിച്ചേ...

കുട്ട്യേടത്തീ നേതാവേ
ധീരതയോടെ നയിച്ചോളൂ
ലച്ചം ലച്ചമ്പിന്നാലേഏഏഏഏഏ

 
At 12:07 PM, Blogger Adithyan said...

ശനിയാ,അരവിന്ദേ,ജേക്കബേ

ബ്ലോഗു കൈവിട്ടു പോയെടാ‍ാ‍ാ‍ാ

:-(

 
At 12:10 PM, Blogger അരവിന്ദ് :: aravind said...

എടുക്കട്ടേന്നോ!? ഏടുക്കൂ എല്‍‌ജീ, എടുക്കൂ.. :-))
മീന്‍ തേങ്ങാ അരച്ച കൂട്ടാനാണോ? അതോ മൊളകരച്ചതോ?
ഏതായാലും കഷ്ണോം ചാറും ഒത്തിരി വേണം.

ചോറ് നടുക്കിത്തിരി കുഴിച്ചിട്ട് അതില്‍ കറി നെറച്ച് ഒഴിക്കണേ..:-)

എല്‍ജി‌ക്കെങ്കിലും ഞാനിവിടെ വിശന്നിരിക്ക്യാന്ന് തോന്നിയല്ലോ..എന്റെ കണ്ണു നിറഞ്ഞു(വെശപ്പേ..)
രാവിലെ മുതല്‍ ആകെക്കഴിച്ചത് ഒരു ബാര്‍-വണ്‍. പേഴ്സെടുക്കാന്‍ മറന്നു പോയി..വീട്ടില്‍ പോവാനും പറ്റണില്ല..ഒടുക്കത്തെ ഒരു ബഗ്ഗ്..

 
At 12:16 PM, Blogger അരവിന്ദ് :: aravind said...

എടുക്കട്ടേന്നോ!? ഏടുക്കൂ എല്‍‌ജീ, എടുക്കൂ.. :-))
മീന്‍ തേങ്ങാ അരച്ച കൂട്ടാനാണോ? അതോ മൊളകരച്ചതോ?
ഏതായാലും കഷ്ണോം ചാറും ഒത്തിരി വേണം.

ചോറ് നടുക്കിത്തിരി കുഴിച്ചിട്ട് അതില്‍ കറി നെറച്ച് ഒഴിക്കണേ..:-)

എല്‍ജി‌ക്കെങ്കിലും ഞാനിവിടെ വിശന്നിരിക്ക്യാന്ന് തോന്നിയല്ലോ..എന്റെ കണ്ണു നിറഞ്ഞു(വെശപ്പേ..)
രാവിലെ മുതല്‍ ആകെക്കഴിച്ചത് ഒരു ബാര്‍-വണ്‍. പേഴ്സെടുക്കാന്‍ മറന്നു പോയി..വീട്ടില്‍ പോവാനും പറ്റണില്ല..ഒടുക്കത്തെ ഒരു ബഗ്ഗ്..

 
At 12:24 PM, Blogger പാപ്പാന്‍‌/mahout said...

ബീനാ കണ്ണന്‍ ഇവിടെ പരാമറു കുടിച്ചിട്ട് ഫുട്‌ബോള്‍ കളിക്കുന്നൂ‍ ന്നാരോ പറഞ്ഞു. ശരി തന്നേ?

 
At 12:28 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഉമേഷ്ജീയുടെ സംശയം ഇതു കാണുമ്പോ തീരും...

 
At 12:29 PM, Anonymous Anonymous said...

ദെ, അരവിന്ദേട്ടാ,

പടം ആ കത്തീടെ ലാസ്റ്റില്‍ ആണെ . തേങ്ങാ പാലിലാ,മപ്പാസാ. ചോറും ഉണ്ടു.. തേങ്ങാ അരച്ചില്ല,അരച്ചതു പിന്നെ തരാം.

http://injimanga.blogspot.com/2006/06/momma-meme.html

 
At 12:33 PM, Anonymous Anonymous said...

ഉമേഷേട്ടന്‍ ഇത്രേം വയലെന്റ് ആണു എന്നു ഞാനറിഞ്ഞില്ലാ..കര്‍ത്താവെ! അല്ലെങ്കില്‍ അതു എന്താണു എന്നു എപ്പൊ ചോദിച്ചെന്നു പറഞ്ഞാല്‍ മതി...
എന്നാലും ഇത്രേം എന്നോടു ക്രൂരത കാണിക്കണെന്നും തോന്നീല്ലൊ....!!

 
At 12:43 PM, Blogger Adithyan said...

പാപ്പാനെ, :))

ആ പറഞ്ഞ മാതക സൌന്ദര്യം ഏതാണെന്നു വല്ല പിടിയുമുണ്ടോ? ബീനാ കണ്ണന്‍ പരാമറു കുടിച്ചൂന്നെങ്ങാനുമറിഞ്ഞാല്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള സീരിയല്‍ കാണുന്ന പൊതുജനം കൈ വെയ്ക്കുമേ...

(ആളാരാന്ന് എനിക്കും അറിഞ്ഞൂട... പിന്നെ ചുമ്മാ ഒന്നു ഊഹിച്ചതാ... മത്സരഫലം ഊഹിച്ചൂഹിച്ച് ഇപ്പൊ എന്തും കേറി ഊഹിക്കും ;-))

 
At 12:46 PM, Blogger ബിന്ദു said...

ഇവിടുത്തെ ഉത്സവം തീര്‍ന്നു ഉമേഷ്‌ജി.. അടുത്ത സ്ഥലത്ത്‌ തുടങ്ങിയിട്ടുണ്ട്‌. എല്‍.ജി.. നമുക്കങ്ങോട്ട്‌.. (അതേയ്‌.. എന്തെങ്കിലും വെജി. ഐറ്റം ഉണ്ടാക്കൂ ട്ടോ.)


entrance exam ഇല്ലാത്തതുകൊണ്ട്‌ കമന്റടിക്കാന്‍ എന്തു സുഖം. :)

 
At 12:47 PM, Blogger Kuttyedathi said...

എല്‍ജിയുടെ മീമ്മി പുരാണവും, അമ്മ വിശേഷവുമിരുന്ന ഇരിപ്പില്‍ വായിച്ചു. എന്തു ഭംഗി ആയിട്ടാ എല്‍ജിക്കുട്ടി ആ വിശേഷങ്ങളൊക്കെ എഴുതിയിരിക്കുന്നെ ?

ചെറുപ്പത്തിലെ എന്റപ്പനും തരുമായിരുന്നു, ചോരും കരികളുമൊക്കെ കൂട്ടി കുഴച്ച്‌, ഇതുപോലെ ഓരോ ഉരുള, ഞങ്ങളുണ്ടു തീരാറാവുമ്പോള്‍. അപ്പോഴൊക്കെ ഞാനുമോര്‍ത്തിട്ടുണ്ട്‌, ശെടാ, ഇതേ ചോറും കറികളുമല്ലേ, ഞാനും ഉണ്ടോണ്ടിരുന്നത്‌ ? പഷേ, ഇത്രയ്ക്കു റ്റേയ്സ്റ്റ്‌ ഇല്ലാരുന്നല്ലോ എന്ന്.

ഇപ്പോളെന്റെ പാത്രത്തിലെ ചോറു തീര്‍ന്നു കഴിയുമ്പോള്‍, പതുക്കെ ആരും കാണാതെ ഞാന്‍ മനൂന്റെ പാത്രത്തില്‍ന്നും ഒരുരുള കട്ടെടുക്കും. അപ്പൊളും തോന്നും, ഞാനുണ്ട ചോറിനിത്രയ്ക്കു രുചി ഇല്ലായിരുന്നല്ലോ എന്ന്. അതെന്താരിക്കുമങ്ങനെ ? ഇതൊരു രോഗമാണോ ഡോക്ടര്‍ ?

ബിന്ദൂവേ, ബീനാ കണ്ണനെ അടുത്തു കണ്ടിട്ടുണ്ട്‌. യെന്റമ്മച്ചിയേ....എന്നു വിളിച്ച്‌ അന്തം വിട്ടു കുന്തം വിഴുങ്ങി, വായും പൊളിച്ചു നിന്നിട്ടുണ്ട്‌. യെന്തൊരു ബൂട്ടി. അതുമത്രേം പ്രായമുള്ള മക്കളുണ്ടെന്നറിയുമ്പൊഴാ. ഞങ്ങള്‍ എപ്പോഴുമെര്‍ണാകുളത്താ ബിന്ദൂ ഷോപ്പിങ്ങൊക്കെ.

 
At 12:48 PM, Blogger അരവിന്ദ് :: aravind said...

ഹാവൂ..............
എന്നാ ഒക്കെയാ ഈ എല്‍-ജി ഓണ്ടാക്ക്യേക്കണേ..
സുഖമോ ദേവിയില്‍ ജഗതി ചോദിക്കുന്നപോലെ
എന്നെയങ്ങ് ദത്തെടുക്കാമോ?

സൂപ്പര്‍ സൈറ്റ് എല്‍ജി...ബിബിസി ഫുഡ് ചാനലിന്റെ ഒരു മുഖ്യ ആരാധകനായ ഞാന്‍ റിയലി ഇം‌പ്രെസ്സ്‌ഡ്.
കഴിഞ്ഞ ആഴ്ച ടി വി യില്‍ കണ്ട പൈനാപ്പിള്‍ കറിയും, പക്കാവടയും ഉണ്ടാക്കി- മത്സരമായിരുന്നു വീട്ടില്‍ അതിഥികളുടെ, അത് നിലത്തൊഴിച്ച് കളയാന്‍..

എന്നിലെ കുക്കിനെ വീണ്ടും ഊതിക്കത്തിച്ച എല്‍‌ജീ, ഞാനീ സൈറ്റിന്റെ ആരാധകനായി. ദേ ബുക്‍മാര്‍ക്കും ചെയ്തു.
ഇനി ഓരോന്നായി കുക്കി തിന്ന് നോക്കീട്ട് അഭിപ്രായം പറയാവേ..

പക്ഷേ സൈറ്റിലെ ഫോട്ടോസും, വറൈറ്റിയും...സമ്മതിച്ചു. :-)

 
At 12:49 PM, Blogger പാപ്പാന്‍‌/mahout said...

ശരിക്കും ആരാ ഈ ബീനാ കണ്ണന്‍? ആദിത്യാ, സീരിയല്‍ നടി ബീനാ ആന്റണി അല്ലേ?

 
At 12:53 PM, Blogger Kuttyedathi said...

ശ്യോ..എന്റെ ആദിത്യാ.. ബീന കണ്ണന്‍ സിനിമാ നടിയൊന്നുമല്ല. അവരൊരു ഡിസൈനറാണ്‌. ശീമാട്ടി എന്ന കടയുടെ ഉടമ. തീരെ ചെറുപ്പത്തിലെ ബിസിന്നസ്‌ ചെയ്ത്‌ വന്‍ വിജയം നേടിയ ബിസ്സിനസ്‌ മാഗ്നറ്റുകളുടെ ഉദാഹരണമായി, ബീന യെ പറയാറുണ്ടെപ്പോഴും. ശീമാട്ടിയിലെ സാരികളിലധികവും അവരു തനിയെ ഡിസൈന്‍ ചെയ്യുന്നതുമാണ്‌. അവരൊരു ഡാന്‍സര്‍ കൂടിയാണ്‌.


word verification illaathondenthoru rasam..

 
At 12:53 PM, Blogger പാപ്പാന്‍‌/mahout said...

കുട്ട്യേടത്തിയുടെ പോസ്റ്റില്‍ നിന്നു ബീനാ കണ്ണന്‍ സന്തൂര്‍ സോപ്പു തേയ്ക്കുന്ന ഏതോ സ്ത്രീയാണെന്നു മനസ്സിലായി.

 
At 12:55 PM, Blogger അരവിന്ദ് :: aravind said...

This comment has been removed by a blog administrator.

 
At 12:57 PM, Blogger ബിന്ദു said...

അയ്യോ.. പാപ്പാനേ... ഇനി ജീവിച്ചിട്ടെന്തു കാര്യം? ബീന കണ്ണന്‍ വെ, ബീന ആന്റണി റെ..
അല്ല, ബീന കണ്ണന്‍ സീരിയലില്‍ അഭിനയിക്കുന്നുണ്ടോ?

കുട്ടിയേടത്തി.. ഇനിയെങ്ങനെ കട്ടെടുക്കും?? കള്ളി വെളിച്ചത്തായില്ലേ? :) എനിക്കു അച്ഛന്റെ ഉരുള കിട്ടേണ്ട , ഉണ്ണുന്നതു കണ്ടാലും മതിയായിരുന്നു, രുചി പിടിക്കാന്‍ ;-)

 
At 12:59 PM, Blogger പാപ്പാന്‍‌/mahout said...

ബീനാ കണ്ണനെ തെരഞ്ഞപ്പോ തടഞ്ഞത് ഒരു പുമാന്റെ ചിത്രം:
http://images.google.com/images?q=beena%20kannan&oe=UTF-8&client=firefox-a&rls=org.mozilla:en-US:official&ie=UTF-8&sa=N&tab=wi

 
At 1:31 PM, Blogger Adithyan said...

മത്സരഫലം പ്രവചിക്കുന്നതു പോലെ തന്നെ... ബീന കണ്ണനെക്കുറിച്ച് ഊഹിച്ചതും കിറുക്രിത്യം... എന്റെയൊരു കാര്യം... എന്നെ സമ്മതിക്കണം... എന്നെക്കൊണ്ടു തോറ്റു...

ഹോ... ഫുട്ബോളിനെപ്പറ്റിയുള്ള പോസ്റ്റിനു 50 കമന്റ്... ഈ ബ്ലോഗില്‍ ഇത്രേം ഫുട്ബോള്‍ പ്രേമികളുണ്ടെന്നു ഞാനറിഞ്ഞില്ല.... എന്റെ കണ്ണൂകള്‍ നിറയുന്നു.

 
At 1:34 PM, Anonymous Anonymous said...

കുട്ടേടത്തീടെ അത്രേം എന്നെ പൊക്കുന്ന വേറെ ആളില്ല..ഒന്നു ഫ്ലോറിഡാക്കു വരാമൊ,പ്ലീസ്. എന്നാ വേണമെങ്കിലും ഒന്നു പറഞ്ഞാല്‍ മതി, എനിക്കറിയാമെങ്കില്‍ ഞാന്‍ വെച്ചു തരാം..
എനിക്കെന്തെങ്കിലും കുട്ട്യേട്ടത്തിക്കു ഉണ്ടാക്കി തരാന്‍ കൊതിയാവുണു..

അരവിന്ദേട്ടാ,താങ്ക്സ്.ചോറു കുഴച്ചു തിന്നില്ലെ?

ബിന്ദൂട്ടി, അപ്പൊ സ്ഥലം മാറണെന്നാ പറയണെ, എന്നാല്‍ അവിടെ വെച്ചു കാണാം..

 
At 1:37 PM, Blogger ഉമേഷ്::Umesh said...

ഇങ്ങനെയൊക്കെയല്ലേ ആദിത്യാ വക്കാരി സെഞ്ച്വറിയടിച്ചതു്.

ദാ ഒരു കര്‍ച്ചീഫ് പിടിച്ചോ, കണ്ണു തുടയ്ക്കൂ കുട്ടീ.

 
At 2:14 PM, Blogger രാജ് said...

മന്‍ജിത്തേ ട്രിനിഡാഡിന്റെ സൈസും ഇന്ത്യയുടെ സൈസുമെല്ലാം താരതമ്യപ്പെടുത്തിട്ടൊരു കാര്യവുമില്ല. ഫുട്‌ബോളില്‍ ഇന്ത്യയൊന്നും ആകില്ല, ഇനിയിപ്പോള്‍ മില്യണ്‍സു പൊടിച്ചാലും ഒന്നുമാവില്ല. ദ്രാവിഡഗോത്രങ്ങളൊന്നും ഫുട്‌ബാളില്‍ മികവുകാട്ടിയ ചരിത്രം വായിക്കാനില്ല, ഇനിയൊട്ടു വായിക്കുവാന്‍ സാധ്യതയുമില്ല. നമ്മുടെ നോര്‍ത്തന്മാര്‍ സങ്കരയിനങ്ങളുമായിപ്പോയി, അല്ലെങ്കില്‍ ഇറാനികള്‍ നേടുന്നയിടത്തു്, പഞ്ചാബികളും ബലൂച്ചികളും, ഒന്നുമാകാതെ പോകുന്നതെന്തുകൊണ്ടു്? ഒരു ഗെയിമിനും പുറകേ പോകാതെ കായികക്ഷമതയുള്ള യുവത്വത്തെ വാര്‍ത്തെടുക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കട്ടെ സര്‍ക്കാര്‍, ഒളിമ്പിക്സിനൊന്നും നേടിയില്ലെങ്കിലും ജീവിതനിലവാരമെങ്കിലും നന്നാകും.

 
At 2:17 PM, Blogger Manjithkaini said...

എന്നാലും വക്കാരി ബ്രസീലുകാരെ വെള്ളനിക്കറിടീച്ചതു ശരിയായില്ല. മുണ്ടുടുക്കാന്‍ മറന്നു പോയതുപോലെയുണ്ട്.

കവാഗുച്ചിച്ചേട്ടന്‍ ബ്രസീലിനിട്ടു പണിയുമെന്നാ തോന്നണത്...

 
At 2:27 PM, Blogger Kuttyedathi said...

അങ്ങനെ അവസാനം എല്‍ജി എന്നെ ഫ്ലോറിടായ്ക്കു ക്ഷണിച്ചു. ഇനി റ്റിക്കറ്റും കൂടി അയച്ചു കിട്ടിയാല്‍.

വരണമെല്‍ജി ഒരു ദിവസം. എല്ലാടത്തും വരുമൊരു ദിവസം. എന്നാണെന്നു മാത്രം ചോദിക്കരുത്‌. എല്ലാ സ്ഥലങ്ങളൊക്കെ കണ്ടതു ഹന്ന മോള്‍ക്കോര്‍മയുണ്ടാവണമല്ലോ, അപ്പോള്‍ അവള്‍ക്കിത്തിരി കൂടി അറിവായിട്ടാകട്ടെ എന്നു തീരുമാനിക്കും. അവള്‍ക്കറിവാകുമ്പോളേയ്ക്കും അടുത്ത ആള്‍ വരൂല്ലെ, അപ്പോ പിന്നെ അതിനും കൂടി അറിവായിട്ടാകട്ടെ.. അങ്ങനെ അങ്ങനെ... പഷെ ഒരു ദിവസം ഞാന്‍ വരും. അന്നെല്‍ജീടെ വീട്ടിലും വരും. (എല്‍ജി അവിടെ ഉണ്ടെങ്കില്‍, നാട്ടിലിപ്പോ തിരിച്ചു പോകുമെന്നു പറഞ്ഞു പെട്ടി പായ്ക്കു ചെയ്തു നിക്കുന്ന ആളല്ലേ :)


എനിക്കു ചക്ക വരട്ടിയതു തിന്നണം. ഉണ്ടാക്കി തരുവോ ? (വരിക്ക ചക്കയിങ്ങനെ അരിഞ്ഞിട്ട്‌ എളക്കിയെളക്കി (ആറു മണിക്കൂറോ മറ്റോ) എളക്കി ഉണ്ടാക്കണ സാധനം. അല്ലെങ്കില്‍ വേണ്ട, പിടീം കോഴി എറച്ചീം... ആ അതു മതി.. ഹോ, വായിലു വെള്ളമൂറുന്നു.

 
At 11:33 PM, Blogger Adithyan said...

അവസാന ഗോള്‍ നില 2-1

Ghana: Kingston, Mensah, Pantsil, Shilla, Mohamed, Appiah, Essien, Dramani (Tachie-Mensah 80), Boateng (Otto Addo 45), Amoah (Eric Addo 59), Pimpong.
Subs Not Used: Adjei, Ahmed, Kuffour, Owu, Pappoe, Quaye, Sarpei.

Booked: Essien, Shilla, Mensah, Appiah.

Goals: Dramani 22, Appiah 45 pen.

USA: Keller, Onyewu, Conrad, Cherundolo (Johnson 60), Bocanegra, Dempsey, Reyna (Olsen 40), Lewis (Convey 74), Beasley, Donovan, McBride.
Subs Not Used: Albright, Berhalter, Ching, Hahnemann, Howard, O'Brien, Wolff.

Booked: Lewis.

Goals: Dempsey 43.

Att: 41,000

Referee: Markus Merk (Germany).

Fifa man of the match: Stephen Appiah

 

Post a Comment

<< Home