ചെല്‍സിയും ലോകകപ്പും
എന്തുകൊണ്ട് ചെല്‍സി ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ഫുട്ബോളിലെ രാജാക്കന്മാരാകുന്നു?
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സശ്രദ്ധം കാണുന്ന ഏതൊരാള്‍ക്കും പെട്ടെന്ന് പറയാന്‍ കഴിയും.
അവരുടെ കളിക്കാരെ തെരെഞ്ഞെടുക്കുന്നതിലുള്ള വിവേചനം തന്നെ.
പൂത്തകാശുമായി റോമാന്‍ അബ്രാമോവിച്ച് എന്ന റഷ്യന്‍ കോടീശ്വരന്‍ പിന്നിലുണ്ടെന്ന ധൈര്യമായിരിക്കും മുന്‍പും പിന്‍പും നോക്കാതെ ജോസ് മൌറീഞ്ഞോക്ക് കളിക്കാരെ വലയിലാക്കാനുള്ള പ്രചോദനം.
ഈ ലോകകപ്പില്‍ ചെല്‍സി തങ്ങളുടെ സ്വാധീനം വിളിച്ചറിയിക്കുന്നു.
ഈ ലോകകപ്പില്‍ ഗോളടിച്ചവര്‍
ദിദിയര്‍ ഡ്രോഗ്‌ബ(ഐവറി കോസ്റ്റ്), ഹെര്‍നാന്‍ ക്രെസ്പോ(അര്‍ജ്ജന്റീന), ജോ കോള്‍(ഇംഗ്ലണ്ട്), ആര്‍ജന്‍ റോബന്‍(ഹോളണ്ട്), മനീഷ് (പോര്‍ചുഗല്‍) എന്നിവര്‍ ചെല്‍സിയുടെ ഫോര്‍വാര്‍ഡുകളായിരുന്നു.
ഫ്രാങ്ക് ലാമ്പാര്‍ഡ്(ഇംഗ്ലണ്ട്), ഗല്ലാസ്(ഫ്രാന്‍സ്), മൈക്കല്‍ എസ്സിയന്‍(ഘാന) തുടങ്ങി ഗോളടിക്കാവുന്നവരും ചെല്‍സിയുടെ പക്കല്‍നിന്നു തന്നെ.
അടുത്ത സീസണിലേക്ക് മൈക്കല്‍ ബല്ലാക്ക്(ജര്‍മനി), ഷെവ്‌ചെങ്കോ(ഉക്രൈന്‍-ഇദ്ദേഹവും ലോകകപ്പില്‍ ഗോളടിച്ചു), റോസിച്കി(ചെക്) എന്നിവരെ വലയിലാക്കിക്കഴിഞ്ഞ ചെല്‍സി മറ്റു ഇംഗ്ലീഷ് ക്ലബ്ബുകളേക്കാള്‍ ഏറെ മുന്‍പിലാണ്. ഇനി യുവേഫാ ചാമ്പ്യന്‍സ് ലീഗാണ് അവരുടെ ലക്ഷ്യം.
റെഡ് ഡെവിള്‍സിന്റെ ആരാധകരായ എന്നേപ്പൊലെയുള്ളവര്‍ക്ക് ഒരു ദീര്‍ഘനിശ്വാസവും വിട്ട് ഇരിക്കാം.
2 Comments:
അപ്പൊ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കാര്യം പോക്കാണല്ലേ.... :-(
അരവിന്ദാ..,
ഞങ്ങള്‍ ആര്‍സെനലിനെ നോക്കിക്കോ .. ഒരു യുവ ടീം ഉണ്ടാക്കിക്കൊണ്ടിരിക്കുവ ഞങ്ങളുടെ ആര്‍സെ വെങ്ങര്‍ അപ്പാപ്പന്‍. സ്പെയിനിന്റെ ഫാബ്രിഗസ്, റെയസ് , ഹോളന്റിന്റെ വാന്‍ പേര്‍സീ, ഇംഗ്ലണ്ടിന്റെ ഇനിയും റിലീസ്സ് ആകാത്ത വാല്‍കോട്ട്, പിന്നെ ബാക്കി ഉള്ളവരും ഹെന്റ്രി ചേട്ടന്‍ അടക്കം ...
Post a Comment
<< Home