ഫിഫ ലോകകപ്പ് 2006

Saturday, July 01, 2006

ഇംഗ്ലണ്ട് - പോര്‍ച്ചുഗല്‍

മൂന്നാം ക്വാര്‍ട്ടര്‍

ജൂലൈ 1 , ശനി.

22 Comments:

At 3:51 AM, Blogger ഇടിവാള്‍ said...

Portual: 2- Eng: 1

 
At 8:54 AM, Blogger ആനക്കൂടന്‍ said...

ഇംഗ്ലണ്ട് 1- പോര്‍ച്ചുഗല്‍ 0

 
At 8:57 AM, Anonymous Anonymous said...

നഹി നഹി രക്ഷതി / ബെക്കാംകൃത ഷോട്ട്..

അപ്പോള്‍ ഇംഗ്ലണ്ട് കുഞ്ഞുങ്ങളേ, നാട്ടിലേക്ക് കയറിക്കോ

 
At 9:37 AM, Blogger പാപ്പാന്‍‌/mahout said...

പോ:3 ഇ:2

 
At 10:09 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ആദ്യ അഞ്ചു മിനിട്ട് - രണ്ടു ടീമുകളും നല്ല ആക്രമണ ഫുട്ബാള്‍ കാഴ്ച്ച വെക്കുന്നു...

 
At 10:29 AM, Blogger ശനിയന്‍ \OvO/ Shaniyan said...

റൊണാള്‍ഡോയുടെ സ്പീഡ് അപാരം!!! 40 യാഡ് ബോളും കൊണ്ട് എതിരില്ലാതെ ഓടിക്കളഞ്ഞു കുട്ടിച്ചാത്തന്‍! അവസാനം സഹികെട്ട് ജെറാഡ് സ്ലൈഡ് ചെയ്ത് പന്തിനെ പുറത്തു കളഞ്ഞു..
0-0

 
At 10:31 AM, Blogger Adithyan said...

ശനിയാ,
ഞാനിവിടെ ഉണ്ട് :)

ഒരു മത്സരം നടത്തി ഗ്രൂപ്പ് അടിച്ചു കളഞ്ഞാല്‍ ഏവൂരാന്‍ നമ്മളെ ഓടിച്ചിട്ടു തല്ലും എന്നറിയാവുന്നത്തിനാല്‍ കമന്റുകളില്‍ സംയമനം പാലിക്കാന്‍ തീ‍രുമാനിച്ചു....

നല്ല ഡീസന്റ് കളി ... രണ്ടു പേരും ആക്രമിച്ചു കളിയ്ക്കുന്നു... പക്ഷെ ഈ മാന്‍-റ്റു-മാന്‍ മാര്‍ക്കിംഗ് ആക്രമണങ്ങളുടെ മുനയൊടിയ്ക്കുന്നു. :(

 
At 10:32 AM, Blogger Unknown said...

ശനിയന്‍ മാഷേ,
വെറുതെയല്ല ഈ കുട്ടിച്ചാത്തനെ ഡച്ച്കാര്‍ ചവിട്ടി പുറത്താക്കിയത്. അല്ലെങ്കില്‍ അവരുടെ ചീട്ട് കയ്യാങ്കളി തുടങ്ങുന്നതിന് മുമ്പ് തന്നെ കീറിയേനേ..

 
At 10:46 AM, Blogger ശനിയന്‍ \OvO/ Shaniyan said...

രണ്ടു ടീമിന്റെയും ഡിഫന്‍സും അറ്റാക്കും ഒപ്പത്തിനൊപ്പം നിക്കുന്നെന്ന് പറയാതെ വയ്യ..

ദില്‍ബാസ് മാഷെ.. അതെ, വളരെ സത്യം..

 
At 10:51 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ഹാഫ് ടൈം 0-0

 
At 10:55 AM, Blogger Adithyan said...

നീ ചെറ്റയാണേല്‍ ഞാന്‍ മഹാ ചെറ്റ എന്നു രണ്ടു ടീമും അന്യോന്യം പറഞ്ഞു കളിക്കുന്നതു പോലെ.. അടി തുടങ്ങിയാല്‍ കൂട്ട അടി ആവും എന്നുറപ്പുള്ളതു കൊണ്ടു മാത്രമാണു രണ്ടു പേരും കൈ വെക്കാത്തതു... ഇതു മിക്കവാറും അടിയിലേ തീരൂ :))

 
At 11:23 AM, Blogger ശനിയന്‍ \OvO/ Shaniyan said...

റൂണിക്ക് റെഡ് കാര്‍ഡ്!

 
At 11:24 AM, Blogger Adithyan said...

ദാ തുടങ്ങിയല്ല്ലോ...

റൂണിയ്ക്കു റെഡ്

 
At 11:37 AM, Blogger Unknown said...

ഫുട്ബോള്‍ കളിക്കൊപ്പം സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും അഭിനയത്തിലും ബിരുദമെടുത്തിട്ടാണെന്ന് തോന്നുന്നു ഈ തലമുറയിലെ കളിക്കാര്‍ വരുന്നത്. ഏന്തായാലും ഒരുത്തന്റെ “കുഞ്ഞികൃഷ്ണനെ” ചവിട്ടിപ്പൊളിക്കാന്‍ നോക്കിയതിനു റൂണിക്ക് കിട്ടി ചോപ്പ് ചീട്ടൊരെണ്ണം. 98-ല്‍ ബെക്കമിനും ചോപ്പ് ചീട്ട് വീശിയത് ഈ അര്‍ജന്റൈന്‍ റഫറിയാണത്രേ. ബെക്കമാണെങ്കില്‍ ബെഞ്ചിലിരുന്ന് നെലവിളിക്കുന്നു. ഇംഗ്ലണ്ടിനു ഇത് കടുകട്ടി പരീക്ഷണം.

 
At 11:41 AM, Blogger Adithyan said...

സത്യം...
അടുത്ത ഓസ്ക്കാറിനു ഈ കളി പരിഗണിയ്ക്കുമെന്നു തോന്നുന്നു...

 
At 12:00 PM, Blogger Kuttyedathi said...

ആ ചോപ്പിന് റൂണി അര്‍ഹനല്ലേ യാത്രാമൊഴീ. മനഃപൂര്‍വം ഫൌള്‍ ചെയ്യുന്ന ഒരു കളിക്കാരനാണയാല്‍. ഇവിടെ ചെയ്തതും അതു തന്നെ. പോരാത്തതിന് ക്ലബില്‍ കൂടെക്കളിക്കുന്ന റൊണാള്‍ഡോയെ റഫറിക്കുമുന്നില്‍ വച്ച് തെറി വിളിക്കുകയും ചെയ്തു. സ്വയം കൃതാനര്‍ത്ഥം.

 
At 12:15 PM, Blogger Unknown said...

തന്നെ തന്നെ..ലവനു കിട്ടേണ്ടത് തന്നെ.

 
At 12:49 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ബെക്കാമും പിള്ളേരും മടങ്ങുന്നു... റൊണാള്‍ഡോയുടെ കാലിന്റെ വേഗതയില്‍ പോര്‍ച്ചുഗല്‍ സെമിയില്‍.....

 
At 12:51 PM, Anonymous Anonymous said...

ആയ്യയ്യേ!! വലിയ ഇംഗള്ണ്ടിലെ മുഴുത്ത ചെക്കന്മാരു കരയുന്നു...

 
At 12:53 PM, Blogger Unknown said...

ഗോള്‍ കീപ്പര്‍ റിക്കാഡോയുടെ ബ്രില്യന്‍സ് പോര്‍ചുഗലിനെ തുണച്ചു!

 
At 12:54 PM, Blogger ശനിയന്‍ \OvO/ Shaniyan said...

റിക്കാര്‍ഡോ എന്ന മതിലിനു മുന്നില്‍ ഇംഗ്ലണ്ട് തോറ്റു..

 
At 1:00 PM, Blogger Adithyan said...

മറ്റൊരു കളിയുടെ വിധി കൂടി പെനാല്‍റ്റിയില്‍ എഴുതപ്പെട്ടു. (കര്‍മ്മണിപ്രയോഗത്ത്നു ബെന്നി വാക്കത്തിയുമായി വരും )

എല്‍ജീ, ഈ വേള്‍ഡ് കപ്പിന് ഒന്ന് ഇറങ്ങാനായി ഒരായുസ്സു മുഴുവന്‍ തപസ്സു ചെയ്യാന്‍ തയ്യാറുള്ള പതിനായിരങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ ... ആ അവസരം കിട്ടിയിട്ട് അടുത്ത കളി കപ്പിനും ചുണ്ടിനുമിടയ്ക്ക് പോകുന്നതു കാണുമ്പോഴുള്ള ആ വിഷമം.... (മലയാള ഭാഷയെ കൊല്ലുന്നതിന് ഇപ്പോ എല്ലാരും വരും വെട്ടുകത്തിയുമായി)

 

Post a Comment

<< Home