അര്‍ജെന്റിനയെ ജയിപ്പിച്ചാല്‍.....
മുപ്പത്തി മുക്കോടി ദേവകളേ ....
ഗുളികനൊരു കലശം വെപ്പിച്ചോളാം,
കുറത്തിക്ക് തിരിവെപ്പിച്ചോളാം,
വിഷ്ണുമൂര്‍ത്തിക്ക് വിളക്കിനെണ്ണ കൊടുത്തോളാം,
മെസ്സിയുടെ പേരില്‍ കക്കാട്ടമ്പലത്തിലൊരു പുഷ്പാഞലി കഴിപ്പിച്ചോളാം,
മെസ്സി ഇരച്ചു കയറുമ്പോള്‍ തുണയേകണം,
ചുവപ്പ് കാണിപ്പിച്ച് പെടിപ്പിക്കുന്ന കറുത്ത കുപ്പായക്കാരെനെ ഒതുക്കികോളണം
അറിയാല്ലോ,
ഇന്ന് ജയിച്ചാല്‍ കപ്പ് ഞങള്‍ക്കുള്ളതാണ്.
11 Comments:
തുളസ്യേ ...............:-))
ടെന്‍ഷന്‍ ടെന്‍ഷന്‍....ഇന്ന് ഓഫീസീന്ന് ഉച്ചക്ക് ചാടുവാ...അഞ്ചു മണിക്ക് കളി..
എനിക്കും ഉണ്ടേ, വഴിപാടിന്റെ ലിസ്റ്റ്...
പറേണില്യാ..പറഞ്ഞാല്‍ അതിന്റെ എഫെക്റ്റ് പോയാലോ...
പ്രാര്‍ത്ഥിക്കാം തുളസ്യേ...ശ്ശോ...ഓര്‍ത്തിട്ട് തന്നെ വിറക്കുന്നു.
ഇതില്‍ ജയിച്ചാല്‍ അടുത്തത് ഇറ്റലി...ജര്‍മനി സ്വന്തം നാട്ടില്‍..എന്റെ പോരിട്ടിക്കാവിലമ്മേ..കാത്തോളണേ, അര്‍ജ്ജന്റീനക്കാരെ!
extra time !!!
ടെന്‍ഷന്‍ ടെന്‍ഷന്‍....
ചാനലി-
afternoon game comes in ESPN... forgot the name of the channel for morning game ;) just remember the channel number :D
എന്റെ അനുശോചനങ്ങള്‍ :(
അര്‍ജന്റീന കണ്ണീരോടെ മടങ്ങുന്നു.. രണ്ട് പെനാള്‍ട്ടി ജെര്‍മ്മന്‍ ഗോളി തടുത്തു..
:(
എന്റെ അളിയനും ഇവിടെ കണ്ണീരില്‍ കുതിര്‍ന്നുകിടക്കുന്നുണ്ട്. “ഫ്രാന്‍സ് ബ്രസീലിനെ തോല്‍പ്പിക്കതിരിക്കില്ല. 98-ലും അങ്ങനെയായിരുന്നല്ലോ” എന്നൊക്കെ ഇടയ്ക്കിടയ്ക്കു പുലമ്പുന്നുമുണ്ട്. ഇതൊരു രോഗമാണോ ഡോക്ടര്‍?
ഓട്ടോ: കേരളത്തിലെവിടെയോ ഒരു കല്യാണത്തിന്‍ വരന്റെ പാര്‍ട്ടി മുഴുവന്‍ ബ്രസീല്‍ ജേഴ്സിയണിഞ്ഞാണു വന്നതെന്നു കേട്ടു. ഇതു ശരിയോ(അവരുടെ പെരുമാറ്റം ശരിയായോ എന്നല്ല, വാര്‍ത്ത സത്യമോ എന്ന്)
പാപ്പനെ വാര്‍ത്ത ശരിയാണ്.മലപ്പുറത്തായിരിന്നു സംഭവം.കഴിഞ ലോകകപ്പ് സമയത്ത്.മലപ്പുറത്തേ ഫുട്‌ബോള്‍ കമ്പത്തെകുറിച്ചുള്ള ഒരു ഡോക്ക്യുമെന്ററിയില്‍ സാംഭവം ഊണ്‍ദ്.ബിരിയാണി ചെമ്പിന്റെ നിറം പച്ചയും മഞയും ആയിരുന്നു.
തുളസീ, നന്ദീ. അതാണു സ്പിരിറ്റ്...
അതല്ല ഈ തുളാസി അര്‍ജെന്റീനക്കാരന്‍ ആണൊ?
Casinos Near Me - Las Vegas - MapyRO
Find the best Casinos Near Me near 사천 출장샵 you from 3500 Las Vegas Blvd. S in Las Vegas, NV. 광명 출장마사지 Get directions, reviews and 제주도 출장마사지 information 대구광역 출장마사지 for all 50 광양 출장샵 Casinos.
Post a Comment
<< Home