ഫിഫ ലോകകപ്പ് 2006

Friday, June 30, 2006

ജെര്‍മ്മനി - അര്‍ജെന്റീന

ഒന്നാം ക്വാര്‍ട്ടര്‍

ജൂണ്‍ 30, വെള്ളി

1 Comments:

At 12:03 AM, Blogger Adithyan said...

ഉരുക്കിന്റെ ഞരമ്പുകള്‍ ഉള്ളവന്‍...
പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാത്തവന്‍...
ലോകം മുഴുവന്‍ ഉറ്റു നോക്കുമ്പോഴും അസാധ്യമായ കാര്യങ്ങള്‍ അയത്നലളിതമായി ചെയ്തവന്‍...

ഇന്നത്തെ ഹീറോ ലേമാന്‍ ആയിരുന്നുഒരിയ്ക്കല്‍ കൂടി ആവര്‍ത്തിയ്ക്കട്ടെ ‘പെനാല്‍റ്റി എടുക്കുമ്പോള്‍ ഗോളി ഓര്‍ക്കസ്ട്രെ കണ്ടക്ടര്‍ ആവുന്നു. പെനാല്‍റ്റി അടിക്കുന്ന താരത്തിന് ഒന്നാം നിരയിലെ ഒന്നാം വയലിനിസ്റ്റിന്റെ പ്രാധാന്യം മാത്രം...‘

അര്‍ജന്റീനയുടെ അവസാനത്തെ പെനാല്‍റ്റി പാഴാക്കാന്‍ കാമ്പിയാസ്സോ പാഞ്ഞടുക്കുമ്പോള്‍ ലേമാന്‍ ഒരു റഷ്യന്‍ ബാലേ ഡാന്‍സറെ പോലെ ഗോള്‍വരയില്‍ നൃത്തം ചവിട്ടുകയായിരുന്നു... ആ മാസ്മരികതയില്‍ പെട്ടുപോയ കാമ്പിയാസ്സോ ലേമാന്റെ ഉയര്‍ത്തിയ കൈകളിലേയ്ക്കു പന്ത് അടിച്ചെത്തിയ്ക്കുക എന്ന തന്റെ ദൌത്യം ക്രിത്യമായി നിര്‍വഹിച്ചിട്ടു കരഞ്ഞു കൊണ്ടു പടിയിറങ്ങി.

മറുവശത്ത് ജര്‍മ്മന്‍ വിജയശില്‍പ്പി പ്രശാന്തതയുടെ ആള്‍രൂപമായിരുന്നു. മതി മറന്ന ആഹ്ലാദപ്രകടനങ്ങളില്ല. വായുവില്‍ മുഷ്ടി ചുരുട്ടി ഇടിയോ ഉയര്‍ന്ന ചാട്ടമോ ഒന്നുമില്ലായിരുന്നു... തന്റെ കടമ നിര്‍വ്വഹിയ്ക്കുന്ന നിസ്സംഗത. അയോളയുടെ പെനാല്‍റ്റി പിടിച്ചടക്കി ആ പന്തും കൈയ്യില്‍ വെച്ച് നടന്നകന്ന ആ (എന്താണത്? വാക്കുകളില്ല)...

പ്രണാമം ലേമാന്‍, പ്രണാമം

 

Post a Comment

<< Home