ഫിഫ ലോകകപ്പ് 2006

Tuesday, July 04, 2006

ജര്‍മ്മനി - ഇറ്റലി

ഒന്നാം സെമി.

ജൂലൈ 4, ചൊവ്വ.

41 Comments:

At 1:04 AM, Blogger വര്‍ണ്ണമേഘങ്ങള്‍ said...

രണ്ടിന്റെ നാല്‌ നോട്ടും, അഞ്ച്‌ അന്‍പത്‌ പൈസയും ജര്‍മനിയുടെ പുറത്ത്‌.
എന്തുണ്ട്‌ ഇറ്റലിയുടെ മേല്‍..?

 
At 2:05 AM, Blogger അരവിന്ദ് :: aravind said...

യോര്‍ഗന്‍ ക്ലിന്‍‌സ്മാന്‍ കോച്ചായി വന്ന ശേഷം ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തിയത് കളിക്കാരുടെ കായിക പരിശീലനത്തിനായിരുന്നു എന്ന് കേട്ടു. അതായത് സ്റ്റാമിന, പവര്‍ ഇവ മെച്ചപ്പെടുത്തുക. കൂടുതല്‍ സമയം ജിമ്മില്‍, കുറവ് സമയം മൈതാനത്ത്.
കളങ്കമില്ലാത്ത ആര്യന്‍(?)-കൊക്കേഷ്യന്‍ മുഠാളന്മാരെ ജര്‍മ്മനിയുടെ ടീമില്‍ കാണാമല്ലോ..
ബാസ്റ്റിന്‍ ഷ്വേന്‍‌സ്റ്റൈഗര്‍ (സ്ഫടികത്തിലെ തൊരപ്പന്‍ ബാസ്റ്റിനെപ്പോലെത്തന്നെ), പെര്‍ മെര്‍റ്റിസാക്കര്‍, ക്രിസ്റ്റോഫ് മെറ്റ്‌സെള്‍ഡെര്‍, ഷ്നീഡര്‍, പൊഡോള്‍സ്കി എക്സട്രാ എക്സട്രാ...

നീളം കുറുകി മെലിഞ്ഞ കാലുകളുള്ള അര്‍ജ്ജന്റീനക്കാര്‍ ഒട്ടും മാച്ചല്ലായിരുന്നു.
പക്ഷേ ഇന്നത്തെ ഇറ്റലി എന്തു കൊണ്ടും മാച്ചാണ്. ഇന്നും പെനാല്‍‌ട്ടിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ഞാന്‍ കരുതുന്നു.
ലോകത്തിലെ ഏറ്റവും വിലകൂടിയ ഗോള്‍കീപ്പര്‍ ജിജിന്‍ല്യൂജി ബുഫണ്‍ ഇറ്റലിയെ രക്ഷിക്കുമെന്ന് ഞാന്‍ കരുതുന്നു.

എന്റെ അഞ്ച് പൈസ ഇറ്റലിയുടെ പുറത്ത്.

 
At 2:48 AM, Blogger ചില നേരത്ത്.. said...

ക്ലിന്‍സ്മാന്‍ സ്ട്രൈക്കേഴ്സിനെ കൊണ്ട് അമ്പും വില്ലും പ്രാക്ടീസ് ചെയ്യിച്ചിരുന്നത്രെ!!! ഇറ്റലിക്ക് മേല്‍ ഒരു ദിര്‍ഹം,
(മറഡോണക്കാലത്തെ അര്‍ജന്റീനിയന്‍ ഫൈനല്‍ തോല്‍‌വി ഓര്‍മ്മേന്ന് പോണില്ല)

 
At 3:02 AM, Anonymous Anonymous said...

കളികാണാന്‍ റോമില്‍ നിന്ന് മാര്‍പ്പാപ്പയെത്തി, സദസ്സിലിരുന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചാലും ക്ലിന്‍സ്മാന്റെ കുട്ടികള്‍ ഇവിടെനിന്നും കടക്കും, തീര്‍ച്ച!

 
At 3:33 AM, Blogger ജേക്കബ്‌ said...

ജര്‍മ്മനി.ജര്‍മ്മനി..ജര്‍മ്മനി...

 
At 3:43 AM, Blogger saptavarnangal said...

ഇറ്റലിയുടെ പെനാല്‍റ്റി ചരിതം ദയനീയം..എന്നാല്‍ ജര്‍മ്മിനിയുടെത് highly impressive !
സ്വിസ്സ് പ്രിസ്സിഷന്‍ വാച്ചുകള്‍ എന്നൊക്കെ പറയുന്നപോലെ ജെര്‍മ്മന്‍ പ്രിസ്സിഷന്‍ പെനാല്‍റ്റികള്‍ ഇറ്റലി താങ്ങുമോ..??

എന്തായാലും അവിടെ വരെ എത്തില്ല എന്നു വിചാരിക്കുന്നു.. ഒരു 2-0 ജര്‍മ്മിനിക്കു...

 
At 5:38 AM, Blogger പാപ്പാന്‍‌/mahout said...

ഞാന്‍ കണ്ടാരമുത്തപ്പനേയും മേരിമുത്തിയേയും ധ്യാനിച്ചുകൊണ്ട് ഈ ചോദ്യം മനസ്സിലിട്ടുരുട്ടി. ഉത്തരം: ഇറ്റലി 2-1 ജര്‍‌മ്മനി.

Mandatory offtopic: ചോറിന്റെ കൂടെ ഉള്ളിത്തീയലല്ലേ സാമ്പാറിനെക്കാള്‍ നല്ലത്?

 
At 6:29 AM, Blogger ദില്‍ബാസുരന്‍ said...

ആദ്യം പാപ്പന്റെ മാന്‍ഡേറ്ററി ചോദ്യത്തിന് ഉത്തരം. സാ‍മ്പാറിനേക്കാള്‍ എന്ത് കൊണ്ടും നല്ലത് ഉള്ളിത്തീയലാണ് പക്ഷെ നല്ല കട്ടിത്തൈര് കൂട്ടി ഇളക്കണം.

ഇറ്റലിയുടെ ഡിഫന്‍സ് തകര്‍ത്ത് പെനാല്‍റ്റി ഷൂട്ടൌട്ടിലൂടെയല്ലാതെ ജര്‍മ്മനി ജയിച്ചാല്‍ ഈ കപ്പ് അവര്‍ക്ക് സ്വന്തം. പെനാല്‍റ്റിയിലൂടെ ജര്‍മ്മനി ജയിച്ചാല്‍ ഫൈനലില്‍ ഉറപ്പ് പറയാന്‍ വയ്യ.

 
At 6:35 AM, Blogger വക്കാരിമഷ്‌ടാ said...

ഹോ... ഉള്ളിത്തീയലും കട്ടിത്തൈരുമിട്ട് ആവശ്യത്തിന് ഉപ്പുമിട്ട് ചോറങ്ങിനെ കുഴച്ച് കുഴച്ച് ഇടയ്ക്ക് പാവയ്ക്കാ തോരനും കൂട്ടി കഴിക്കാനെന്തു സുഖമാണോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ (കുഴയ്ക്കുമ്പോള്‍ തൈര് നല്ലപോലെ ഇരുന്നോട്ടെ, കുഴപ്പമില്ല)

പിന്നെ ടോപ്പിക്കിന്റെ കാര്യം പറയുകയാണെങ്കില്‍ ഞങ്ങടെ നകാത്ത വിരയിളകി വിരമിച്ചു...

 
At 6:39 AM, Blogger ദില്‍ബാസുരന്‍ said...

വക്കാര്യേ..
പാവക്കയെക്കാള്‍ നല്ലത് കടുമാങ്ങയാണെന്നാണ് അനുഭവം.

നമ്മടെ ഹിദോതോഷി നകാത അന്ത്യന്‍ വലിച്ചോ? ഐ മീന്‍ അന്തിക്കള്ളടിച്ചോ?

 
At 6:48 AM, Blogger വക്കാരിമഷ്‌ടാ said...

യപ്പിയപ്പീ, പാവയ്ക്കായുടെ കയ്‌പ് ഇഷ്ടമില്ലാത്തവര്‍ക്ക് നല്ല കടുമാങ്ങയോ, മാങ്ങാ ചമ്മന്തിയോ തേങ്ങാ ചുട്ടരച്ച ചമ്മന്തിയോ ആവാം. ചുട്ടരച്ച ചമ്മന്തിയും കട്ടത്തൈരും തന്നെ അടിപൊളി കോമ്പിനേഷന്‍. കഴിക്കുമ്പോള്‍ വലിയ ഉരുളകള്‍ ഉരുട്ടിയുരുട്ടി കഴിക്കാനപേക്ഷ. അതുകൊണ്ട് തൈര് സ്വല്പം കൂടിയിരുന്നാല്‍ തൊണ്ടയില്‍ നിന്നും കുടലിലേക്കുള്ള പോക്ക് സ്മൂത്തായിരിക്കും.

നകാത്താ സാന്‍ ഇന്ന് പറഞ്ഞത് പെട്ടി മടക്കീന്നാ.. സീക്കോ സാബ് നേരത്തേ തന്നെ സലാം പറഞ്ഞു. ഇനി ആസ്തുരവലിയായും കൂടി കൂടിയതുകൊണ്ട് അടുത്ത കപ്പിന് യോഗിയത കിട്ടണമെങ്കില്‍ തന്നെ ശരിക്ക് അദ്ധ്വാനിക്കണം. പാവം ഞങ്ങള്‍!

 
At 6:52 AM, Blogger ദില്‍ബാസുരന്‍ said...

വക്കാരീ..
ഞാന്‍ ഒരു ഭക്ഷണ ബ്ലോഗ് തുടങ്ങിയാലോ?

 
At 6:57 AM, Blogger വക്കാരിമഷ്‌ടാ said...

തുടങ്ങ് ദില്‍‌ബര്‍ജാനീ... വിശപ്പ് ദുഃഖ മണ്ണുണ്ണീ, തീറ്റയല്ലോ സുഖപ്രദം എന്നാണല്ലോ.. നല്ല ഒന്നാം ക്ലാസ്സ് തീറ്റ... ഹായ്

 
At 7:26 AM, Blogger ബിന്ദു said...

വക്കാരീ.. ഉള്ളിത്തീയലിന്റെ കൂടെ ചുട്ടരച്ച ചമ്മന്തി നല്ല കോമ്പോ ആണോ? എനിക്കു തോന്നണില്ല. നല്ല ഉള്ളിത്തീയലും, കൂര്‍ക്ക മെഴുക്കുപുരട്ടിയും, തൈരും, കടുമാങ്ങയും...
:)

 
At 7:32 AM, Blogger വക്കാരിമഷ്‌ടാ said...

തന്നെ തന്നെ, ബിന്ദൂ, ഉള്ളിത്തീയലും ചുട്ടരച്ച ചമ്മന്തിയും വിരുദ്ധാഹാരക്കോമ്പിനേഷന്‍ തന്നെ. ചുട്ടരച്ച ചമ്മന്തിയും തൈരുമുണ്ടെങ്കില്‍ ഉള്ളിത്തീയലെന്തിന്. ഇനി എങ്ങാനും ഇതു മൂന്നുമുണ്ടെങ്കില്‍ ചുമ്മാ കുഴച്ചടിക്കെന്ന്. അസുരണ്ണന്‍ പാവയ്ക്കാത്തോരന്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍, എന്നാല്‍ പിന്നെ കിടക്കട്ടെ എന്നു വെച്ചു...

ഓ.. കൂര്‍ക്ക മെഴുകുപുരട്ടി, എന്റെ വേറൊരു ആക്രാന്തഭോജനം.... തൈരും തീയലും കൂര്‍ക്കയും, തൊട്ടുനക്കാന്‍ അച്ചാറും... ആ..ഹാ‍ാ..

അപ്പോള്‍ പറഞ്ഞു വന്നത് ഇറ്റലി.....

 
At 7:38 AM, Blogger പാപ്പാന്‍‌/mahout said...

കൂര്‍‌ക്ക! ഇത്രയും എനിക്കിഷ്ടമില്ലാത്ത സാധനം വേറെ പടവലങ്ങ മാത്രമേയുള്ളൂ. തീയല്‍, പാവയ്ക്കാത്തോരന്‍, കടുമാങ്ങ, പിന്നെ ഒരാവോലി വറുത്തതും കൂടിയുണ്ടെങ്കില്‍ “കാണാമൂണിന്റെ കൌതുകം.”

 
At 7:45 AM, Blogger ബിന്ദു said...

അതു പാപ്പാനേ.. നല്ല കൂര്‍ക്ക മെഴുക്കുപുരട്ടി കൂട്ടിയിട്ടില്ലാഞ്ഞിട്ട ;) പടവലങ്ങയും, ചക്കക്കുരുവും കൂടിയുള്ള ഒരു തോരന്‍...അതു കൊള്ളാം. ഉള്ളിത്തീയലും കപ്പളങ്ങാ തോരനും നല്ലതാണ്‌. ( ഇതൊരു ടോപ്പിക്കായി പോവുമോ??)

 
At 7:59 AM, Blogger ദില്‍ബാസുരന്‍ said...

കടുമാങ്ങയോട് ഒക്കില്ല മറ്റൊന്നും.

ഫിഫാ ബ്ലോഗില്‍ കടുമാങ്ങ? ഭക്ഷണ ബ്ലോഗിന്റെ സാധ്യത കണ്ടോ. ഞാന്‍ ഒരെണ്ണം നാളെത്തന്നെ തുടങ്ങി.:)

 
At 8:03 AM, Blogger വക്കാരിമഷ്‌ടാ said...

പാപ്പാനേ കൂര്‍ക്കയെപ്പറ്റി പറയരുത്... എനിക്ക് സങ്കടം വരും.... നല്ല കൂര്‍ക്ക മെഴുകുപുരട്ടിയും മോരുകറിയും, ഒരു ഉഗ്രന്‍ നാരങ്ങാ അച്ചാറും... അല്ലെങ്കില്‍ ബിന്ദുവിന്റെ കോമ്പിനേഷന്‍... ആഹാ..

അപ്പോള്‍ പറഞ്ഞുവന്നത് ജര്‍മ്മനി....

 
At 8:54 AM, Blogger പെരിങ്ങോടന്‍ said...

ആലപ്പുഴയിലോ മറ്റോ എന്നോ പോയപ്പോള്‍ ഒരുവട്ടം മീനവിയല്‍ (തീയല്‍ എന്നും ആ നാട്ടില്‍ പേരുണ്ടെന്നു തോന്നുന്നു) കഴിച്ചതല്ലാതെ വേറെ തീയല്‍ കഴിച്ചിട്ടില്ല. കടുമാങ്ങ ബഹുരസം (ബിയറിന്റൊപ്പാ എനിക്കേറ്റവും ഇഷ്ടം) കൂര്‍ക്കയേക്കാള്‍ റ്റേസ്റ്റുള്ള വേറൊരു പച്ചക്കറിയറിയില്ല, ‘ഉപ്പേരി’യെന്നു പെരിങ്ങോടര്‍ പറയുന്ന മെഴുക്കുവരട്ടിയും തൈരും പപ്പടവും തൈരിലിട്ട് വറ്റിച്ചുണക്കിയ കൊണ്ടാട്ടമുളകും മാന്തള് വറുത്തതും (എനിക്കാ ചെറിയമീനിന്റെ സിമ്പ്ലിസിറ്റിയാ മത്തിയുടെ നാറ്റത്തേക്കാള്‍ പ്രിയം).. ബ്രേക്ക് കിട്ടുന്നില്ല.

ഇറ്റലി-ജര്‍മ്മനി ഷൂട്ടൌട്ട്. പിന്നെയെന്തു സംഭവിക്കുമെന്നു പടച്ചതമ്പുരാനുപോലും നിശ്ചയമില്ല, മൂപ്പര്‍ക്കറിയാത്തതൊന്നും എനിക്കും അറിഞ്ഞൂടാ. കഴിഞ്ഞ ഏതോ യൂറോക്കപ്പില്‍ പോര്‍ച്ചുഗല്‍-ഫ്രാന്‍സ് മത്സരം; ഫ്രാന്‍സ് നേടി, പോര്‍ച്ചുഗല്‍ നഷ്ടപ്പെടുത്തി. അവര് വീണ്ടും കളിക്കണം, ഫിഗോയുടെ റ്റീം നേടണമെന്നാണു് എന്റെ സ്വകാര്യമോഹം - മോഹങ്ങള്‍ക്കെല്ലാം ലോജിക് വയ്ക്ക്യേ? അതിനെന്നെ കിട്ടില്ല.

 
At 9:03 AM, Blogger അരവിന്ദ് :: aravind said...

പെരിങ്ങ്‌സിന്റെ കമന്റുകള്‍ വായിച്ചിട്ട് മൂപ്പര്‍ക്ക് ബിയര്‍ ഭയങ്കര ഇഷ്ടാന്ന് മനസ്സിലാകുന്നു..ഇക്ക് ആ സാധനം അത്ര പറ്റില്ല..പിന്നെ വേറെയൊന്നും ഇല്ലാത്തപ്പോള്‍..
പെരിയേ, ഇങ്ങട് പോന്നോളൂ ട്ടോ സമയം കിട്ടുമ്പോള്‍..ബിയറ് കുടിച്ച് മതിയാവാം..
എന്റെ ശ്രീമതി ബിയര്‍ കമ്പനിയുടെ ആപ്പീസിലാന്നേ..അപ്പോ ഒരോ മാസം 36 എണ്ണം ഫ്രീ കിട്ടും..കാസിലോ മില്‍‌ക് സ്റ്റൌട്ടോ, ആസ്റ്റലോ, എന്താച്ചാ (സോറി, ഹൈനക്കെനും ബഡും ഇല്ല). 3-4 ഓ ഞാനടിച്ചിട്ട് ബാക്കി വരുന്നത്, അവിടെ അട്ടികൂട്ടി വച്ചിരിക്കുന്നു. എന്താ ചെയ്യാന്ന് നിശ്ചല്ല. :-))
ജേക്കപ്പിന് കുറേയെണ്ണം കൊണ്ടോയി തട്ടാന്ന് വിചാരിച്ചിട്ട് അതും നടക്കണില്ല. പാഴ്സല്‍ വിടട്ടെ? :-)
(ഓഫ് ടോപ്പിക്കിനകത്ത് ഓഫ്‌സൈഡ്)

 
At 9:38 AM, Blogger ഡാലി said...

ആരവിടെ കൂര്‍ക്ക..കടുമ്മാങ എന്നൊക്കെ പറയണേ.. ഇതൊന്നും കണി കാണാന്‍ പോലുമില്ലാതെ വേറുതെ അതു സ്വപ്നം കണ്ട് വെള്ളമിറക്കി ഇരിക്കണ പ്രവാസികള്‍ ഉള്ളിടത്ത് ഇതൊന്നും പറഞ്ഞൂടാ..ദൈവദോഷം കിട്ടും..
എന്നാലും കൂര്‍ക്ക ഉപ്പേരി...........എന്നൊടിതു വേണ്ടായിരുന്നു..
അപ്പോള്‍ കാല്പന്ത്.......

 
At 10:22 AM, Blogger ::പുല്ലൂരാൻ:: said...

italy 1: Germ 0

 
At 2:13 PM, Blogger ശനിയന്‍ \OvO/ Shaniyan said...

അപ്പോള്‍ ചവിട്ടും കുത്തും ആരംഭിച്ചിരിക്കുന്നു.. ജര്‍മ്മനി കുറച്ച് നല്ല നീക്കങ്ങള്‍ നടത്തുന്നുണ്ടല്ലോ?

 
At 2:41 PM, Blogger ഇടിവാള്‍ said...

ആദ്യത്തെ 30 മിനുട്ട്‌ ഇറ്റലിക്കു സ്വന്തം !!!!!

അസൂരി...അസൂരി.. ഇറ്റലി..ഇറ്റലി...

റിസല്‍റ്റ്‌ വില്‍ ബീ 2-1 or 2-0 ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , ഇറ്റലി , !!!!!!!!!!!

 
At 2:50 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഹാഫ് ടൈം - 0:0

 
At 4:18 PM, Blogger വഴിപോക്കന്‍ said...

itali missed 2 great opportunities... bad luck :(

 
At 4:30 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഇറ്റല്യ് ഗോളടിച്ചേ!!!!!!!

 
At 4:31 PM, Anonymous Anonymous said...

ahahahahahahahaaaaaaaaaaaaaaaaaaaaaaI told YOU !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

itivaaal !!!!!!!!!!!

2 minutes ! to GO !!!!!!!!!!!!!!!!!

 
At 4:32 PM, Blogger ശനിയന്‍ \OvO/ Shaniyan said...

വീണ്ടും!!! 2-0

 
At 4:32 PM, Anonymous Anonymous said...

aaaaaaaaaaaaaahhhhhhhhhhhhhhhhaaaaaa

again !!!!!!!!!
2-0 I TOLD YOU !!!!!!!!!!!!!!!!!!!!!!!!

idivaaaaaaaaLLLLLLLLLLLLLLLLL

 
At 4:33 PM, Anonymous Anonymous said...

i told maaaaaaaaaaaaaaannnnnnnnnnnnn
its AAAAAAAAAAZZZZZZUUURIIIIIIIIIIIII.....................

2-0 !!!!!!!!!!!!!!!!!!!!!!!!!!

itival

 
At 4:34 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഇടിവാളേ.. ലോട്ടറി എട്.. വേഗാവട്ടെ..

 
At 4:35 PM, Blogger ഇടിവാള്‍ said...

SEEEEEEE............

NOWWWW....

ITALY X PORTUGAL !!!!!!!!!!!

AND CUPGOES TO MY FRIEND.. MR. FIGO !!! ;) !!!!

 
At 4:36 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ജര്‍മ്മനി തേങ്ങുന്നു..

 
At 4:39 PM, Blogger ഇടിവാള്‍ said...

Sheniyaa....

it's not Lottery...

I never had a feeling, Germany deserved a Final !!!!! If it was ARG instead, YES< I wud've been with them ! But, Italy... Deserved the Final !!!!!!

Bad Luck for them in Final, with PORTUGAL !!! See you 2morrow !!!

 
At 4:41 PM, Blogger ഇടിവാള്‍ said...

I think It shouls've been 4-0 ... unless teh 2 shots on teh bar !!!!!

 
At 4:47 PM, Blogger വഴിപോക്കന്‍ said...

itali deserved it

 
At 4:48 PM, Blogger യാത്രാമൊഴി said...

ജര്‍മ്മനി തേങ്ങട്ടെ.. അര്‍ജന്റീനയെ തോല്‍പ്പിച്ചാല്‍ അങ്ങനെയിരിക്കും!!

ഗ്രോസ്സോയുടേ ഗോള്‍ സൂപ്പര്‍..

ഇടിവാളു പറഞ്ഞതുപോലെ 4-0 ആകേണ്ടതായിരുന്നു.

 
At 8:33 PM, Blogger saptavarnangal said...

വെളുപ്പിനു 4 മണിക്ക് എഴുന്നേറ്റ് കണ്ണും തിരുമ്മി രണ്ടാം പകുതി കാണാന്‍ വന്ന ഞാന്‍ സ്കോര്‍ കണ്ട് ഞെട്ടിയില്ല..0-0 ( ഇന്നൊസെന്റ് ശൈലി..കണ്ടീട്ടുണ്ട്...കണ്ടീട്ടുണ്ട്...) ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം..ജര്‍മ്മിനിക്കെതിരെ കളിക്കുന്നതു ഇറ്റലി തന്നെ അല്ലെ എന്ന്... ഇതു പോലെ ഇറ്റലി കളിക്കുന്നതു ഈ കപ്പില്‍ ഞാന്‍ കണ്ടിട്ടില്ലായിരുന്നു..

90 മിനിറ്റ് 0-0 ഇല്‍ അവസാനിച്ചപ്പോള്‍ വിചാരിച്ച് കാര്യങ്ങള്‍ ക്ലിന്‍സി ഉദ്ദേശ്ശിച്ച വഴി തന്നെ എന്നു.. എക്സ്റ്റ്റാ റ്റയിമിലെ ആദ്യ 3 മിനിറ്റില്‍ 2 ഷോട്ട്..ജര്‍മ്മിനിയുടെ പോസ്റ്റില്‍ തട്ടി തെറിക്കുന്നു..അപ്പോള്‍ വിചാരിച്ചു ഭാഗ്യവും ക്ലിന്‍സി വഴി തന്നെ എന്നു.. ഷൂട്ടൌട്ടിനു സാഹചര്യം ഒരുങ്ങുകയാണ്.. ഒരു 15 മിനിറ്റ് കൂടി റ്റീ വിയുടെ മുന്‍പില്‍ ഇരിക്കണമെല്ലോ എന്നു വിചാരിച്ച് അങ്ങനെ അവസാ‍നത്തെ 5 മിനിറ്റ് കാണുന്നു.., 2 അമറന്‍ ഗോളുകള്‍... ഇറ്റലി ഫൈനലിലേക്ക്.. ഒരു നല്ല എക്സ്റ്റ്റാ റ്റയിം കണ്ട് സന്തോഷത്തില്‍ അടുത്ത അലാറവും വെച്ച് ഞാന്‍ ബെഡ്ഡിലേക്ക്..

ഇങ്ങനെ പോയാല്‍ ഇറ്റലി ‘ഒരു നിലയില്‍‘ ആകും!

 
At 9:49 PM, Anonymous haajyaaru said...

ഞമ്മളെ പൊറോട്ടേം, മാട്ടെറച്ചീം, തോട്ടീം, തോണീം, കണ്ണുവീരാനും, കുമാരനാസ്സാനുമൊക്കെക്കൂടി ബാലകനേം കൂട്ടരേം സുയിപ്പാക്കിക്കളഞ്ഞില്ലേ മക്കളെ !! ഹള്ള, എന്തു കളിയാണപ്പാ ഓരു കളിച്ചത്‌!! എന്നാലും ഫൈനലില്‍ ഞമ്മളെ സപ്പോട്ടു ഞമ്മളെ സൈനുദ്ദീനും കൂട്ടര്‍ക്കും തന്നെ, കേട്ടാ പുള്ളെ...

ഹാജ്യാരു

 

Post a Comment

<< Home