ഫിഫ ലോകകപ്പ് 2006

Sunday, July 09, 2006

ഫ്രാന്‍സ് - ഇറ്റലി

കലാശക്കൊട്ട്...

ജൂലൈ 09, ഞായര്‍.

162 Comments:

At 3:19 AM, Blogger Adithyan said...

ആട്ടക്കലാശം

 
At 12:48 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഹാജരുള്ളവര്‍ ദയവായി സ്റ്റേജിനു പിന്നില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.. :-)

 
At 1:06 PM, Blogger ശനിയന്‍ \OvO/ Shaniyan said...

തിയറി ഹെന്രി കൂട്ടിയിടിച്ച് താഴെ..

 
At 1:07 PM, Blogger Adithyan said...

ഹെന്രീടെ പണി കഴിഞ്ഞോ?

 
At 1:09 PM, Blogger ശനിയന്‍ \OvO/ Shaniyan said...

പെനാള്‍ട്ടി, ഫ്രാന്‍സിന്

 
At 1:10 PM, Blogger ശനിയന്‍ \OvO/ Shaniyan said...

സിദാന്‍ സ്കോര്‍ ചെയ്തു..

 
At 1:11 PM, Blogger Adithyan said...

അതു പെനാല്‍റ്റി വരാന്‍ മാത്രം മാരകമായിരുന്നോ?

മാരക ആംഗിളില്‍ ഒരു ഗോള്‍... സിദാന്‍ തുടങ്ങി.

 
At 1:11 PM, Blogger ശനിയന്‍ \OvO/ Shaniyan said...

സിദാന്റെ ഭാഗ്യത്തിനതുള്ളില്‍ പോയി..

 
At 1:14 PM, Blogger Adithyan said...

ഫൌളുകളുടെ പെരുമഴ... സാമ്പ്രോട്ട ഒരു മഞ്ഞ വാങ്ങിക്കഴിഞ്ഞു...

 
At 1:19 PM, Blogger ശനിയന്‍ \OvO/ Shaniyan said...

കിക്ക് പൊന്തുമ്പോഴെക്കും ഗോളി താഴെ എത്തീരുന്നു എന്നു മാത്രം.. സിദാന്‍ പറ്റിച്ചു.. :)

 
At 1:22 PM, Blogger Adithyan said...

കളി ഇറ്റലി നിയന്ത്രിയ്ക്കുന്നു...

സിദാന്‍ രണ്ട് ഫൈനലുകളില്‍ ഗോളടിയ്ക്കുന്ന നാലാമത്തെ താരം...

 
At 1:23 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഗോള്‍!!! 1-1

 
At 1:24 PM, Blogger രാജ് said...

ഞാന്‍ ഗോളടിക്കുവാന്‍ വരുന്നതിനു മുമ്പേ ശനിയന്‍ ഗോളടിച്ചു ;)

 
At 1:24 PM, Anonymous Anonymous said...

1-1

 
At 1:25 PM, Blogger ബിന്ദു said...

1-1

 
At 1:25 PM, Blogger Adithyan said...

ഇറ്റലിയുടെ മറുപടി.... കളി ഇറ്റലിയ്കനുകൂലമായി നീങ്ങുന്നു...

മറ്റെറാസി :)

 
At 1:25 PM, Blogger ശനിയന്‍ \OvO/ Shaniyan said...

പെരിങ്സെ, ഇതൊരു മത്സരമായിട്ടെടുക്കണ്ട.. മാഷും അടിച്ചോ> :)

 
At 1:26 PM, Blogger ബിന്ദു said...

അയ്യൊ.. ഞാന്‍ ഗോള്‍ അടിക്കാമെന്നോര്‍ത്ത ധൃതിയില്‍ അനോണി ആയിപ്പോയി :(

 
At 1:28 PM, Blogger ശനിയന്‍ \OvO/ Shaniyan said...

സാരമില്ലെന്നെ, നമുക്കിനിയും ചാന്ന്സ് കിട്ടും.. ഞാനോര്‍ത്തു പഴയ ഓര്‍മ്മകളെ.. ;-)

 
At 1:29 PM, Blogger Adithyan said...

ഫ്രാന്‍സിന്റെ ആക്രമണത്തിനു മുന പോര

 
At 1:31 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഇപ്പൊ ഒന്നൂടെ കേറിയേനെ..

 
At 1:35 PM, Blogger Adithyan said...

തനിയാവര്‍ത്തനം പോലെ മറ്റൊരു കോര്‍ണര്‍... പിര്‍ലോയുടെ മറ്റൊരു കോര്‍ണറിനു മാറ്ററാസി തല വെച്ചു. ഫൌള്‍!!

 
At 1:38 PM, Blogger Adithyan said...

രണ്ടു ടീമിലും ഒരുപാട് ഭാവാഭിനയക്കാര്‍ നിലത്തു വീണു പ്രകടനങ്ങള്‍ നടത്തുന്നു.... 90 മിനിട്ട് ഓടി കളിക്കാന്‍ സ്റ്റാമിന ഉള്ളവര്‍ ഒന്നു തൊട്ടാല്‍ നിലത്തു വീണു പിടയുന്ന കാഴ്ച ചുരുങ്ങിയപക്ഷം ലജ്ജാവഹമാണ്...

 
At 1:39 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഈ കളി ഓസ്കാറിനു പരിഗണിക്കാമെന്നു തോന്നുന്നു.. ഒന്നൂടെ ക്രോസ്ബാറില്‍ തട്ടി പോയി.. ഇക്കണക്കിനു പോയാല്‍ ഇറ്റലി കൊണ്ടു പോവും..

 
At 1:40 PM, Blogger Adithyan said...

തുറാം തന്റെ അനുഭവം മുഴുവന്‍ ഉപയോഗിച്ച് ഒരു രക്ഷപെടുത്തല്‍ കൂടി നടത്തി...

മറ്റൊരു കോര്‍ണര്‍...

ഫാബിയന്‍ ബര്‍ത്തേസ് തോറ്റിടത്ത് ക്രോസ്‌ബാര്‍ ഫ്രാന്‍സിന്റെ രക്ഷയ്ക്കെത്തി.

 
At 1:42 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ആദിത്യോ, സ്വര്‍ണ്ണപ്പന്ത് :-)

 
At 1:44 PM, Blogger Adithyan said...

വെറുതെ അല്ല ബിന്ദു ഇന്നു കളി കാണാന്‍ എത്തിയത് :)

 
At 1:49 PM, Blogger ബിന്ദു said...

ഞാനിവിടെ ചെയ്യാനൊന്നുമില്ല താനും ടിവ്വി വച്ചിട്ടുമുണ്ട്‌, അതുകൊണ്ടിരുന്നതാ.. :) പിന്നെ ഫ്രാന്‍സ്‌ ജയിക്കുമോ എന്നും അറിയണമല്ലൊ ;)

 
At 1:51 PM, Blogger ശനിയന്‍ \OvO/ Shaniyan said...

1-1
ഹാഫ് ടൈം

 
At 2:22 PM, Blogger Adithyan said...

കളി വളരെ പതുക്കെയായി.... രണ്ടു ടീമും വളരെ സൂക്ഷിച്ചു കളിയ്ക്കുന്നു.... ഹെന്രി ഡി-യ്ക്കുള്ളില്‍ കയറിയാല്‍ കളി മറക്കുന്നു.

 
At 2:25 PM, Blogger ബിന്ദു said...

italy 1

 
At 2:25 PM, Blogger Adithyan said...

ഇറ്റലി നല്ലൊരു നീക്കം... ബോള്‍ പോസ്റ്റിലെത്തിയെങ്കിലും അതിനു മുമ്പെ ഓഫ് കൊടി ഉയര്‍ന്നിരുന്നു.

 
At 2:26 PM, Blogger Adithyan said...

ബിന്ദു ചാടി വീണു കളഞ്ഞല്ലോ.. :)

ബോള്‍ പോസ്റ്റിലെത്തുന്നതിനു മുന്നെ കമന്റു വന്നു... വെറുതെ അല്ല 100 ഒക്കെ പുസ്പം പോലെ അടിയ്ക്കുന്നത്.

 
At 2:26 PM, Blogger ഷാജുദീന്‍ said...

ആരെങ്കിലും ഗോളടിച്ചിരുന്നെങ്കില്‍ എന്റെ പണി തീരുമായിരുന്നു.ഇവിടെ രാത്രി ഒരു മണിയായേ

 
At 2:30 PM, Blogger ബിന്ദു said...

:)ആദിത്യാ.. അപ്പുറത്തെ മുറിയില്‍ നിന്നോടി വന്ന കാര്യം സാധിച്ചതു,എന്നിട്ടും... ഒരബദ്ധമൊക്കെ... ;)

 
At 2:31 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ബിന്ദു ഓഫ്ടൊപ്പിക്കു കളഞ്ഞ് ഓണ്‍ ടൊപ്പിക്കായല്ലൊ.. അതുമതി.. അബദ്ധം ഒന്നും യാതൊരു പ്രശ്നോം ഇല്ല.. :)

 
At 2:34 PM, Blogger ബിന്ദു said...

:) thanks !

 
At 2:36 PM, Blogger ഷാജുദീന്‍ said...

അതു ഹാന്‍ഡ് ബോള്‍ അല്ലായിരുന്നൊ?

 
At 2:36 PM, Blogger Adithyan said...

അതെ ഹാന്‍ഡ് വിളിച്ചു

 
At 2:37 PM, Blogger ശനിയന്‍ \OvO/ Shaniyan said...

വിളിച്ചല്ലോ?

 
At 2:41 PM, Blogger Adithyan said...

ഡയാറ തരൂ തരൂ എന്നും പറഞ്ഞ് ഒരു മഞ്ഞ ചോദിച്ചു വാങ്ങി...

പിര്‍ലോയുടെ മനോഹരമായി വളഞ്ഞ ഒരു ഫ്രീകിക്ക്, പോസ്റ്റിനെ ഉമ്മവെച്ച് പുറത്തേയ്ക്ക്...

 
At 2:41 PM, Blogger ഷാജുദീന്‍ said...

ഉഗ്രന്‍ കിക്ക്. പക്ഷേ ബാര്‍ത്തേസ് പിടിച്ചേനേ

 
At 2:44 PM, Blogger ഷാജുദീന്‍ said...

ദാ സിദാന്‍ പോണ്

 
At 2:45 PM, Blogger Adithyan said...

പോയപോലെ തന്നെ സിദാന്‍ തിരിച്ചും വന്നു...

 
At 2:45 PM, Blogger ഷാജുദീന്‍ said...

പോയില്ലല്ലേ

 
At 2:47 PM, Blogger Adithyan said...

പോയിട്ടു വന്നതാ... തോളിനാണു പരിക്ക്

 
At 2:47 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഇറ്റലിയുടെ ഡിഫന്‍സ് കൊള്ളാം..

 
At 2:49 PM, Blogger Adithyan said...

ഡെല്‍പ്പിയറോ കളത്തിലെത്തി. ഓവര്‍ടൈമില്‍ കയറി അടിയ്ക്കുമോ :)

 
At 2:49 PM, Blogger ഷാജുദീന്‍ said...

നല്ല മൂവ്മെന്റ്സ് ഫ്രാന്‍സിന്റേതാ

 
At 2:51 PM, Blogger Adithyan said...

മിസ്സ്പാസ്സുകള്‍ ആവശ്യത്തിലധികം... തണുത്ത കളി... രണ്ടു ടീമും പെനാല്‍റ്റിയില്‍ കാര്യങ്ങള്‍ ‘പേഴ്സണലായിട്ട്‘ ഒതിക്കിത്തീര്‍ക്കാന്‍ ആ‍ഗ്രഹിയ്ക്കുന്നതു പോലെ...

 
At 2:54 PM, Blogger ഷാജുദീന്‍ said...

അതെ പോസ്റ്റിനു മുന്നിലെ ലോങ്ങ് റേഞ്ച് ഷോട്ടുകള്‍ കണ്ടില്ലെ

 
At 2:55 PM, Blogger ശനിയന്‍ \OvO/ Shaniyan said...

എക്സ്റ്റ്രാ റ്റൈം..

 
At 2:55 PM, Blogger evuraan said...

ഓവര്‍ടൈമിലേക്ക്...

 
At 2:56 PM, Blogger evuraan said...

ഫ്രാന്‍സ് ജയിക്കണേ... :^)

 
At 2:57 PM, Blogger ബിന്ദു said...

പോയി എല്ലാരും ചായ കുടിച്ചേച്ചും ബരൂ.‍. :)

 
At 2:57 PM, Blogger Adithyan said...

പ്രതീക്ഷിച്ചതു പോലെ അധിക സമയം....

കുറെ നേരമായി രണ്ടു ടീമും അധിക സമയം കളിച്ചു തീര്‍ക്കാനുള്ള ഊര്‍ജ്ജം ബാക്കിവെച്ചാണു കളിച്ചിരുന്നത്...

പെനാല്റ്റിയില്‍ കാര്യങ്ങള്‍ തീര്‍ന്നാല്‍ രണ്ടു കൂട്ടര്‍ക്കും അധികം പഴികേള്‍ക്കാതെ കാര്യങ്ങള്‍ തീര്‍ക്കാമല്ലോ

 
At 3:08 PM, Blogger ശനിയന്‍ \OvO/ Shaniyan said...

രണ്ടാളും ബോക്സില്‍ കേറില്ലാ എന്ന് ഉറപ്പിച്ചാണല്ലാ.. കാണികള്‍ കൂവിതുടങ്ങി..

 
At 3:09 PM, Blogger Unknown said...

രണ്ടാം പകുതിയില്‍ ഇറ്റലി കൂടുതല്‍ അഭിനയം, കുറച്ച് കളി. ഇനി ഓവര്‍ടൈമില്‍ എന്താകുമെന്ന് നോക്കാം. ഹൊ റിബറിയുടെ ഒന്നാന്തരം കളി ഇപ്പോ ഗോളായേനേ..

 
At 3:10 PM, Blogger ഷാജുദീന്‍ said...

റിബെറിക്കൊരു എസ്കോബാറാകാനുള്ള യോഗ്യതയുണ്ട്

 
At 3:10 PM, Blogger Unknown said...

ആഹാ, അപ്പോഴേക്കും ലവനെ സബ് ചെയ്തു.

 
At 3:12 PM, Blogger ഷാജുദീന്‍ said...

നല്ല കളിയനായിരുന്നു ഇന്നു മാത്രം പിഴച്ചു

 
At 3:13 PM, Blogger ഷാജുദീന്‍ said...

എന്താ സേവ്

 
At 3:13 PM, Blogger ശനിയന്‍ \OvO/ Shaniyan said...

സിദാന്റെ ഹെഡര്‍.. കലക്കന്‍ സേവ്..!!

 
At 3:14 PM, Blogger Unknown said...

ചടയന്റെ (സിഡാന്‍) ഒന്നാന്തരം ഹെഡ്ഡര്‍..ബുഫോണ്‍ ഇടിച്ചു വെളിയില്‍ കളഞ്ഞു!!

 
At 3:15 PM, Blogger Adithyan said...

സിദാന്‍ കൊടുത്തു തിരിച്ചു വാങ്ങി മാരകമായി ഹെഡ് ചെയ്തു...

ബഫണ്‍-ന്റെ അതിലും മനോഹരമായ രക്ഷപെടുത്തല്‍...

 
At 3:22 PM, Blogger ശനിയന്‍ \OvO/ Shaniyan said...

സിദാനു റെഡ്!!

 
At 3:22 PM, Blogger Unknown said...

ഓന്രീടെ ഗ്യാസ് തീര്‍ന്നു.. ചടയന്‍ മാറ്റരാസ്സീടെ നെഞ്ചത്തിടിച്ചു.. അതും ഉഗ്രന്‍ ഗെഡ്ഡര്‍.. ദാ വരുന്നു ചോപ്പ് ചീട്ട്.. ചടയന്‍ ഓവര്‍ ആന്‍ഡ് ഔട്ട്!!

 
At 3:23 PM, Blogger ബിന്ദു said...

കഷ്ടായി !:(

 
At 3:23 PM, Blogger ഷാജുദീന്‍ said...

സിദാന് ഉഗ്രന്‍ യാത്രയയപ്പ് ഒരു കുഴപ്പവുമില്ല

 
At 3:23 PM, Blogger രാജ് said...

ഹാഹാ അതല്ലേ ബെസ്റ്റ് ഹെഡ്ഡര്‍ ;)

 
At 3:23 PM, Blogger Adithyan said...

സിദാന്‍ പോക്രിത്തരം കാണിച്ച് റെഡ് കാര്‍ഡും വാങ്ങി പോകുന്നു...

പത്തു മിനിറ്റ് , പത്ത് പേര്‍ ... ഇറ്റലി ഉപയോഗപ്പെടുത്തുമോ?

 
At 3:26 PM, Blogger കണ്ണൂസ്‌ said...

great players are some times great *&%^ too!!! Unceremonoius end to a great career!! F U Zidane

 
At 3:26 PM, Blogger Adithyan said...

ഒന്നൊന്നര ഹെഡ്ഡര്‍... മറ്ററാസി തെറിച്ചു പോകുന്നതു കണ്ടു.

 
At 3:27 PM, Blogger Unknown said...

മാറ്റരാസ്സി എന്തെരോ പറഞ്ഞെന്ന് തോന്നുന്നു. ചടയന്റെ കണ്ട്രോളു പോയി..
ഇറ്റലി എന്തായാലും കളിക്കുന്നില്ല.
ഇത് പെനാല്‍റ്റിയില്‍ ഫ്രാന്‍സ് ജയിക്കുമോ..സംഗതി ആവേശകരമായ ഫിനിഷിലേയ്ക്ക്..

 
At 3:30 PM, Blogger കണ്ണൂസ്‌ said...

ee europeanmaar muzhuvan chathhaal allaathe football rakshappedilla. This is the most boring world cup final I have seen since 1982. Ithilum bhedam cricket thanne.

 
At 3:31 PM, Blogger Adithyan said...

കണ്ണൂസേ, കൊടു കൈ... അറു ബോറന്‍ ഫൈനല്‍... യൂറോപ്പിയന്‍സ് ഫുട്ബോളിനെ കൊന്നുകൊണ്ടിരിയ്ക്കുന്നു....

 
At 3:32 PM, Blogger കണ്ണൂസ്‌ said...

penalty?

 
At 3:32 PM, Blogger കണ്ണൂസ്‌ said...

injury time aayi

 
At 3:33 PM, Blogger കണ്ണൂസ്‌ said...

kazhinju!!!

 
At 3:33 PM, Blogger evuraan said...

ഓവര്‍ടൈം തീര്‍ന്നു 1-1

 
At 3:34 PM, Blogger കണ്ണൂസ്‌ said...

Italy has an advantage. I think Henry and Zidane can't take kicks.

 
At 3:34 PM, Blogger evuraan said...

സെദാനോട് മറ്റവനെന്തായിരിക്കുമോ പറഞ്ഞത്?

 
At 3:34 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ബിന്ദു എവിടെ, ഒരു സെഞ്ചുറി മണം വരുന്നു.. ;-)

 
At 3:35 PM, Blogger കണ്ണൂസ്‌ said...

SamsayamunTo evuraane? thanthakku vilichathaa

 
At 3:35 PM, Blogger Unknown said...

അപ്പോള്‍ ഇനി പി.കെ ഷൂട്ടൌട്ടില്‍ കാണാം..
ബുഫോണെന്ന ഗോളിയുടെ മികവില്‍ ഇറ്റലിക്ക് മുന്‍‌തൂക്കമുണ്ടെങ്കിലും, അവരുടെ കളിക്കാര്‍ നൊട്ടോറിയസ് പെനാല്‍റ്റിക്കാരായാതുകൊണ്ട് ഫ്രാന്‍സിനു ചാന്‍സുണ്ട്.

 
At 3:35 PM, Blogger Adithyan said...

സബ് ചെയ്യപ്പെട്ടവര്‍ക്ക് പെനാല്‍റ്റി എടുക്കാന്‍ പറ്റിലെന്നാണ് എനിക്കും തോന്നുന്നത്.

 
At 3:35 PM, Blogger കണ്ണൂസ്‌ said...

oru 100 enikkum adikkanamaayirunnu

 
At 3:36 PM, Blogger evuraan said...

ഏ.ബി.സീ. പെനാള്‍ട്ടി തുടങ്ങുന്നതു വരെയിനി ഗോള്‍ഫ് കാണിക്കാന്‍ പോകുന്നു...

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും..

 
At 3:36 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഇല്ല.. കളി അവസാനിക്കുന്ന സമയത്തുള്ളവര്‍ക്കേ കിക്ക് എടുക്കാന്‍ പറ്റൂ..

 
At 3:36 PM, Blogger കണ്ണൂസ്‌ said...

ee bafoon innu nalla foamilaa.. let Italy win!!

 
At 3:37 PM, Blogger Unknown said...

ഇല്ലല്ലോ ഏവൂരാനേ.. കളി വരുന്നുണ്ട്.

 
At 3:37 PM, Blogger കണ്ണൂസ്‌ said...

I was the only one tp predict an Italian victory before the tournament :)

 
At 3:37 PM, Blogger ബിന്ദു said...

ഞാനിവിടെ ഉണ്ടേ.... ഇവിടെയെങ്കിലും... :)

 
At 3:37 PM, Blogger evuraan said...

ആരായിരിക്കും ആദ്യം പെനാള്‍ട്ടി തുടങ്ങുക? എന്താണതിന്റെ ചട്ടം?

 
At 3:38 PM, Blogger Adithyan said...

ബെര്‍ത്തസ് അത്ര മോശമൊന്നുമല്ല... ഇനിയൊരു വസന്തം ബാക്കിയുണ്ടോ എന്നതു മാത്രമാണു സംശയം...

ഇത്രയും നല്ല ഈ കളി (ഇന്നത്തെ കളി അല്ല, ഫുട്ബോള്‍) ഈ പണ്ടാരമടങ്ങിയ രീതിയിലേ തീര്‍ക്കാന്‍ പറ്റൂ?

 
At 3:38 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ടോസാ ഏവൂരാനെ..

 
At 3:38 PM, Blogger ബിന്ദു said...

100?

 
At 3:38 PM, Blogger ബിന്ദു said...

100?

 
At 3:38 PM, Blogger കണ്ണൂസ്‌ said...

pallirummikkontulla kettippiTittham!!! gOlimaar thammla!!

 
At 3:39 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ആദിയേ, രണ്ട് യൂറോപ്യന്മാരുടെ അടുത്തൂന്ന് ഇതല്ലാതെ?

 
At 3:39 PM, Blogger കണ്ണൂസ്‌ said...

100 enika bindu.. angane sukhikkanta.. haha

 
At 3:39 PM, Blogger Adithyan said...

ആദ്യ പെനാല്‍റ്റി നറുക്കിലൂടെ, ഏവൂരാനെ...

 
At 3:39 PM, Blogger കണ്ണൂസ്‌ said...

Italy 1 France 0

 
At 3:39 PM, Blogger Unknown said...

പിര്‍ലോ സ്കോര്‍സ്!!

 
At 3:39 PM, Blogger ശനിയന്‍ \OvO/ Shaniyan said...

കണ്ണുസടിച്ചല്ലോ?

 
At 3:40 PM, Blogger ശനിയന്‍ \OvO/ Shaniyan said...

1-1

 
At 3:40 PM, Blogger കണ്ണൂസ്‌ said...

Italy 1 France 1

 
At 3:40 PM, Blogger ഷാജുദീന്‍ said...

1-1

 
At 3:40 PM, Blogger Adithyan said...

പിര്‍ലോ ഇറ്റലിക്കായി ആദ്യ കിക്ക് ഗോള്‍

 
At 3:41 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഇറ്റലി 2-1

 
At 3:41 PM, Blogger കണ്ണൂസ്‌ said...

Italy 2 France 1. Barthaes almost reached!!

 
At 3:41 PM, Blogger കണ്ണൂസ്‌ said...

Italy 2 France 1.

Tension starts

 
At 3:41 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഫ്രാന്‍സ് കളഞ്ഞു..

 
At 3:42 PM, Blogger Kuttyedathi said...

കണ്ണൂസേ, ഓഫ് ആണേ. ശരിക്കും എണ്‍പത്തി രണ്ടിലെ വേള്‍ഡ് കപ്പ് റ്റി വി യില്‍ കണ്ടുവോ ? അന്നുമൊക്കെ നമ്മുടെ നാട്ടില്‍ ഇതിങനെ ലൈവ് റ്റെലികാസ്റ്റിങ് ഉണ്ടാരുന്നോ ? വീടുകളിലൊക്കെ റ്റി വി എത്തിയിരുന്നോ ?(അതോ പിന്നീടെപ്പോളെങ്കിലും അതു കാസറ്റില്‍ കണ്ടതാണോ ?) എന്റെ അറിവു തെറ്റാണെങ്കില്‍ ക്ഷമിക്കുമല്ലോ.

 
At 3:42 PM, Blogger ഷാജുദീന്‍ said...

അതു പുറത്താ ഫ്രാന്‍സും

 
At 3:42 PM, Blogger Kuttyedathi said...

കണ്ണൂസേ, ഓഫ് ആണേ. ശരിക്കും എണ്‍പത്തി രണ്ടിലെ വേള്‍ഡ് കപ്പ് റ്റി വി യില്‍ കണ്ടുവോ ? അന്നുമൊക്കെ നമ്മുടെ നാട്ടില്‍ ഇതിങനെ ലൈവ് റ്റെലികാസ്റ്റിങ് ഉണ്ടാരുന്നോ ? വീടുകളിലൊക്കെ റ്റി വി എത്തിയിരുന്നോ ?(അതോ പിന്നീടെപ്പോളെങ്കിലും അതു കാസറ്റില്‍ കണ്ടതാണോ ?) എന്റെ അറിവു തെറ്റാണെങ്കില്‍ ക്ഷമിക്കുമല്ലോ.

 
At 3:42 PM, Blogger കണ്ണൂസ്‌ said...

Italy 3 France 1 Chal mere ghoda!!

 
At 3:42 PM, Blogger Adithyan said...

ഇറ്റലി 3-1

 
At 3:42 PM, Blogger ദേവന്‍ said...

കറക്റ്റ്‌ സമയത്തു വരാന്‍ പറ്റി!

 
At 3:42 PM, Blogger Unknown said...

നെഞ്ചു കലങ്ങിയ മാറ്റരാസിയും അടിച്ചു! ട്രെസഗേറ്റ് പോസ്റ്റിന്റെ ബലം ടെസ്റ്റ് ചെയ്തു! റോസിയും അടിച്ചു.. ഇറ്റലി ലീഡ്സ് 3-1

 
At 3:43 PM, Blogger കണ്ണൂസ്‌ said...

Italy 3 France 2

 
At 3:43 PM, Blogger Adithyan said...

ആബിഡെല്‍ ഫ്രാന്‍സിനായി ഒന്നൂടെ 3-2

 
At 3:44 PM, Blogger Adithyan said...

ഡെല്‍പ്പിയറൊ ഇറ്റലിക്കായി 4-2

 
At 3:44 PM, Blogger കണ്ണൂസ്‌ said...

Italy 4 France 2. The next franch guy is gonna hv a hard time

 
At 3:44 PM, Blogger ഷാജുദീന്‍ said...

ഇറ്റലി കീ എന്നു വിളിക്കണോ

 
At 3:44 PM, Blogger കണ്ണൂസ്‌ said...

Italy 4 France 3

 
At 3:45 PM, Blogger ശനിയന്‍ \OvO/ Shaniyan said...

അവസാന കിക്ക് തീരുമാനിക്കും

 
At 3:45 PM, Blogger Adithyan said...

സാഗ്നൊല്‍ ഫ്രാന്‍സിനാ‍യി... 4-3

ട്രെസ്ക്വെറ്റ് വില്ലനാവുമോ?

 
At 3:45 PM, Blogger Unknown said...

സാന്യോള്‍...സ്കോര്‍സ്!!! ഫ്രാന്‍സിനു ഒരു ചാന്‍സ് കൂടി..ഗ്രോസ്സോ.........ഇറ്റലി ചാമ്പ്യന്‍സ്!!!!

 
At 3:45 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഇറ്റലി ജയിച്ചു..

 
At 3:45 PM, Blogger കണ്ണൂസ്‌ said...

Italy 5 France 3. ALL OVER!!!

 
At 3:45 PM, Blogger ബിന്ദു said...

italy

 
At 3:47 PM, Blogger കണ്ണൂസ്‌ said...

Illya kuttyETatthi. 1986 muthale live kanTullu. 1982 recording kantahaane. 1982-ile Italy-Brazil, Italy-Argentina, Argentina-Brazil matches kantu. pinne finalum.

 
At 3:47 PM, Blogger Adithyan said...

ഗ്രോസ്സോ വേള്‍ഡ് കപ്പ് നെറ്റിലെത്തിച്ചിരിയ്ക്കുന്നു...

ഇറ്റലി നാലാം തവണ്‍ ചാമ്പ്യന്മാര്‍

 
At 3:47 PM, Blogger ദേവന്‍ said...

ഇനി വിളിച്ചോ ഇറ്റലി കീ.

 
At 3:47 PM, Blogger ബിന്ദു said...

ഞാനെന്താണോ എപ്പോഴും തോല്‍ക്കുന്നവരുടെ ഭാഗം ചിന്തിക്കുന്നതു :(

 
At 3:48 PM, Blogger കണ്ണൂസ്‌ said...

nammaaTe pullooraan kollaallo ghadi ennu paranju post cheytha pottakkannante maaveleru finalil KONTILLALLO GHADEE.

 
At 3:49 PM, Blogger കണ്ണൂസ്‌ said...

Shari chottanz and bindu chechiz. 1 mani aayi urangaan ini 4 hrs maathrame baakkiyullu. gush night!!

 
At 3:59 PM, Blogger Unknown said...

ആണ്ടെ ഒരു അലട്ട് പയലു കപ്പുമായി നടന്നു പോണു..

ഇനി മഡലു വിതരണം.. അമേരിക്കന്‍ സ്റ്റുഡിയോ കമന്റേറ്റര്‍ ഒരു പെണ്ണുമ്പിള്ള ചോദിക്കുന്നു റഫറിക്കും മഡലോ?

 
At 4:00 PM, Blogger ഷാജുദീന്‍ said...

എല്ലാവര്‍ക്കും ഗുഡ് നൈറ്റ്.

 
At 4:01 PM, Blogger Adithyan said...

മൊഴിയേ, ലവളു ലഫറിയ്ക്കു മെഡലു കൊടുക്കുന്നത് ഇതുവരെ കണ്ടിട്ടില്ലാത്രേ... പറഞ്ഞു വരുമ്പം ഞാനും കണ്ടിട്ടില്ലാട്ടോ...

 
At 4:02 PM, Blogger Unknown said...

കണ്ണുസേ എന്നാ പോയി ഉറങ്ങിക്കോ.. ഇനി അടുത്ത കപ്പിനു കാണാം ഇതുപോലെ!

 
At 4:03 PM, Blogger Adithyan said...

കണ്ണൂസേ, സ്തുതിയായിരിയ്ക്കട്ടെ,

സ്തൂതീ, കണ്ണൂം പൂട്ടി ഉറങ്ങൂ...

 
At 4:04 PM, Blogger Unknown said...

ലവന്മാരു കപ്പ കടിച്ചു തിന്നുന്നപോലെ കപ്പ് കടിച്ചു തിന്നുവാണല്ലോ..

 
At 4:05 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ഇനി നാലു കൊല്ലം....

 
At 4:05 PM, Blogger Adithyan said...

ഒരു കൊച്ചു കുഞ്ഞിനെ കിട്ടിയ പോലെ ഇറ്റാലിയന്‍സ് ട്രോഫി തൊടുന്നു, താലോലിക്കുന്നു, ഉമ്മവെയ്ക്കുന്നു.... ഇറ്റാലിയന്‍ പതാക ഉള്ള തൊപ്പി വെയ്ക്കുന്നു...

 
At 4:06 PM, Blogger Adithyan said...

ബിന്ദൂ... ഒരു 150 വെറുതെ കിടക്കുന്നു... വന്ന് അടിചേച്ചും പോ..

 
At 4:06 PM, Blogger Adithyan said...

ശനിയന്‍ അടിച്ചല്ലെ? :))

 
At 4:08 PM, Blogger ബിന്ദു said...

പഠിച്ചു പോയീ.. പിള്ളേരു പഠിച്ചു പോയി.. :) ഇനി ഈ ബ്ലോഗ്‌ എന്തു ചെയ്യും??? അടുത്ത 4 വര്‍ഷങ്ങള്‍??

 
At 4:14 PM, Blogger ശനിയന്‍ \OvO/ Shaniyan said...

ബിന്ദു, നമ്മളിതൊരു വേള്‍ഡ്കപ്പായി സൂക്ഷിക്കില്ലേ? 150 ട്ടാ.. ചിലവുണ്ട്.. :)

 
At 4:15 PM, Blogger ബിന്ദു said...

ഇടയ്ക്കിട്ട രണ്ടെണ്ണം എവിടേ പോയീ?? കാണുന്നില്ല :) 150 എങ്കില്‍ 150 :)

 
At 4:17 PM, Blogger evuraan said...

ലവളു മെഡലെന്തിനാന്ന് ചോദിച്ചത് നന്നായി. മെഡലെന്താ സാധനമെന്ന് ചോദിച്ചില്ലല്ലോ?

സെദാന്‍ പുറത്തായപ്പോഴേ ഗതിമാറിത്തുടങ്ങിയിരുന്നു എന്ന് വേണം അനുമാനിക്കാന്‍.

കഷ്ടം.

 
At 4:19 PM, Blogger ശനിയന്‍ \OvO/ Shaniyan said...

സിദാനെടുക്കണ്ട കിക്കല്ലേ.. :|

 
At 4:21 PM, Blogger ബിന്ദു said...

ശരിക്കും എന്തിനാണോ എന്തോ അങ്ങേരു മറ്റേയാള്‍ക്കിട്ടൊന്നു കൊടുത്തത്‌?
:(

 
At 4:23 PM, Blogger evuraan said...

ഇറ്റലീടെ സൈക്കോളജിക്കല്‍ വാര്‍‌ഫെയറ് തന്നെ.

നിന്റെ അമ്മേടെ എന്നോ വല്ലോം പിന്നില്‍ നിന്ന് പറഞ്ഞു കാണും.., സെദാന്‍ പണ്ടൊരിക്കലും ഇങ്ങനെ റിയാക്ട് ചെയ്തിട്ടുള്ളതാണ്.

സെദാന്‍ പുറത്താവുക എന്നത്, അവരുടെയും ആവശ്യമാണല്ലോ...!!

 
At 4:57 PM, Blogger evuraan said...

സെദാനിടിച്ച ഇടി ഇവിടെ ജിഫായിക്കാണാം...

 
At 10:28 AM, Blogger അരവിന്ദ് :: aravind said...

കണ്‍‌ഫേര്‍‌മ്ഡ്.
സിദാന്റെ അമ്മയെക്കുറിച്ച് മോശം എന്തോ പറഞ്ഞതിനാണ് ഇടി കൊടുത്തത്.

 
At 10:39 AM, Blogger Unknown said...

ഞാന്‍ സിദാന്റെ പക്ഷത്ത്!!
അമ്മയേയും അഛനേയും ചീത്ത പറഞ്ഞാല്‍ ദേവേന്ദ്രന്റഛന്‍ മുത്തുപ്പട്ടരായാലും ഓണ്‍ ദി സ്പോട്ട് പെട എന്നുള്ളത് 5 വയസ്സ് മുതല്‍ എന്റെ പോളിസിയാണ്.

 
At 8:22 PM, Blogger Unknown said...

സിദാനെ ‘'Dirty terrorist' എന്ന് മറ്റരെസ്സി വിളിച്ചു എന്നാണ് റിപ്പോര്‍ട്ട്! വെറുതെ സിദാന്‍ പോയി ഇടിക്കാന്‍ അവിടെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലായിരുന്നു.. എന്തായാലും മറ്റരെസ്സി ഇതു നിഷേധിച്ചിട്ടുണ്ട്.. ആ വാക്ക് എന്താണെന്നുപ്പോലും അവനു അറിയില്ല അത്രെ!


http://soccernet.espn.go.com/news/story?id=373675&cc=4716



'It is absolutely not true, I did not call him a terrorist. I'm ignorant. I don't even know what the word means,' the Italian news agency Ansa quoted Materazzi as saying after the Italian team returned to Rome.

 
At 9:44 PM, Blogger Unknown said...

എന്തു തന്നെ പ്രകോപനമുണ്ടായിരുന്നാലും, അങ്ങോര്‍ക്ക് കളി തീരുന്നതുവരെ പിടിച്ചു നില്‍ക്കാമായിരുന്നു. അതു കഴിഞ്ഞു ജയമായാലും തോല്‍‌വിയായാലും പറഞ്ഞവനിട്ട് നാലു പൊട്ടിക്കാമായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം ലവന്‍ വക്കാരീടെ ബുക്ക് ആഫ് സ്ട്രെസ് ഫ്രീ ലൈഫ് വായിച്ചിട്ടില്ലല്ലോ!

എത്രയൊക്കെ നിയന്ത്രിച്ചു നിര്‍ത്തിയാലും മനുഷ്യന്റെ മനസ്സ് അവനു കൈവിട്ടു പോകുന്ന നിമിഷങ്ങളുണ്ടാകാമെന്നതിനു മറ്റൊരു ഉദാഹരണം.

എന്നാല്‍ കളിക്കളത്തില്‍ അയാള്‍ ഒരു വ്യക്തി മാത്രമല്ല, ഒരു രാജ്യത്തിന്റെയാകെ പ്രതീക്ഷ കൂടിയായിരുന്നു.

പിന്നെ “ടെററിസ്റ്റ്” എന്ന് വിളിച്ചതിനോട് ഇത്രവേഗത്തില്‍ ഇത്ര തീവ്രമായി പ്രതികരിക്കേണ്ടതുണ്ടോ? അതൊന്നുമായിരിക്കില്ല, തികച്ചും മാനസികമായി മുറിവേല്പിക്കുന്ന എന്തോ ആയിരുന്നിരിക്കും മാറ്റരാസി മൊഴിഞ്ഞത്!

 
At 11:15 PM, Blogger Unknown said...

യാത്രാമൊഴി,
ഞാനും അങ്ങനെ തന്നെ പറയൂന്നു.. സിദാന്‍ ഒരു 15 മിനിറ്റ് കൂടി കണ്ട്രൊള്‍ ചെയ്തിരുന്നെങ്കില്‍ ...
എന്തായാലും വക്കാരിസ് ബുക്ക് ഇനി മുതല്‍ എല്ലാ കളിക്കാര്‍ക്കും ‘മസ്റ്റ് റീഡ്’ ആക്കണം എന്നാണു എനിക്ക് ഫിഫയൊടു അഭ്യര്‍ത്ഥിക്കാനുള്ളതു.


ഫോക്സ് ന്യുസ് പറയുന്നു:
The Times, in London, went as far as to enlist to help of a lip reader.

"After an exhaustive study of the match video, and with the help of an Italian translator", the newspaper reported their man "read" Materazzi calling Zidane "the son of a terrorist whore", before adding, "So just f--- off".

http://foxsports.news.com.au/story/0,8659,19752159-23210,00.html

 
At 4:18 AM, Blogger Sreejith K. said...

മറ്റരാസ്സി വളരെ മോശം ഡിഫന്ററാണെന്നും പറഞ്ഞ് കുറേ വീഡിയോസ് ഗൂഗിള്‍ വീഡിയോസില്‍ കിടക്കുന്നു. ഒരെണ്ണം ഇതാ.

 

Post a Comment

<< Home